2026, ജനുവരി 11
പ്രാർത്ഥന ഒരു അടിസ്ഥാന ക്രിസ്തീയ അവകാശമാണ്
ബൈബിൾ വാക്യങ്ങൾ
യോഹ 16:23 ...സത്യമായി, സത്യമായി, ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും, അവൻ നിങ്ങൾക്കു തരും..
വാ. 24 ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നിനും ചോദിച്ചിട്ടില്ല; ചോദിക്കുവിൻ, നിങ്ങളുടെ സന്തോഷം പൂർണമാകേണ്ടതിനു നിങ്ങൾക്കു ലഭിക്കും.
യോഹ 14:13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും, പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന്, അതു ഞാൻ ചെയ്യും.
വാ. 14 നിങ്ങൾ എന്റെ നാമത്തിൽ എന്നോട് എന്തെങ്കിലും ചോദിച്ചാൽ, അതു ഞാൻ ചെയ്യും.
ശുശ്രൂഷയിലെ വചനങ്ങൾ
ഇന്ന് ഭൂമിയിൽ ജീവിക്കുമ്പോൾ ക്രിസ്ത്യാനികൾക്ക് ഒരു അടിസ്ഥാന അവകാശമുണ്ട്, അത് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുക എന്ന അവകാശമാണ്. ഒരുവൻ വീണ്ടുംജനിപ്പിക്കപ്പെട്ട നിമിഷം തന്നെ, തന്നോട് ചോദിക്കുവാനും താൻ കേൾക്കുവാനുമുള്ള അടിസ്ഥാന അവകാശം ദൈവം അവന് നൽകുന്നു. നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് കർത്താവിന്റെ നാമത്തിൽ നാം ചോദിക്കുമ്പോൾ ദൈവം ഉത്തരം നൽകുന്നു എന്ന് യോഹന്നാൻ 16 പറയുന്നു. നാം ഇടവിടാതെ പ്രാർത്ഥിക്കുന്നുവെങ്കിൽ, ഇന്ന് ഭൂമിയിൽ സന്തോഷം നിറഞ്ഞ ഒരു ക്രിസ്തീയ ജീവിതം നാം നയിക്കും. നാം ഇടവിടാതെ പ്രാർത്ഥിച്ചിട്ടും, ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഇടവിടാതെ ഉത്തരം നൽകുന്നില്ലെങ്കിലോ, അല്ലെങ്കിൽ നാം വർഷങ്ങളായി ഒരു ക്രിസ്ത്യാനിയായിരുന്നിട്ടും ദൈവം അപൂർവ്വമായോ ഒരിക്കൽപ്പോലുമോ നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നില്ലെങ്കിലോ, അവിടെ ഗുരുതരമായ എന്തോ തകരാറുണ്ടായിരിക്കണം. നാം ദൈവത്തിന്റെ മക്കളാണ്, എന്നിട്ടും നമ്മുടെ പ്രാർത്ഥനകൾക്ക് ഒരിക്കലും മറുപടി ലഭിക്കുന്നില്ല! ഇത് ഒരിക്കലും സംഭവിക്കരുത്. ഓരോ ക്രിസ്ത്യാനിയും ദൈവം തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് അനുഭവമാക്കണം. ഓരോ ക്രിസ്ത്യാനിക്കും പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടായിരിക്കണം. ഇതൊരു അടിസ്ഥാന അനുഭവമാണ്. ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ദീർഘകാലമായി ഉത്തരം നൽകുന്നില്ലെങ്കിൽ, നമ്മിൽ തീർച്ചയായും എന്തോ തകരാറുണ്ടെന്നാണ് അതിനർത്ഥം. പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കാതെ പോകുന്നത് തെറ്റാണ്, കാരണം പ്രാർത്ഥനകൾ വെറുതെ വായുവിലേക്കുള്ള സംസാരിക്കലല്ല. പ്രാർത്ഥനകൾ ഉത്തരം ലഭിക്കുവാനുള്ളവയാണ്. നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചിട്ടുള്ളതിനാൽ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകേണ്ടതുണ്ട്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Prayer Being a Basic Christian Right
Bible Verses
John 16:23 ...Truly, truly, I say to you, Whatever you ask the Father in My name, He will give to you.
v. 24 Until now you have asked for nothing in My name; ask and you shall receive, that your joy may be made full.
14:13 And whatever you ask in My name, that I will do, that the Father may be glorified in the Son.
v. 14 If you ask Me anything in My name, I will do it.
Words of Ministry
Christians have a basic right while living on earth today, the right to receive answers to prayers. The moment a person is regenerated, God gives him the basic right to ask of Him and to be heard by Him. John 16 says that God answers when we ask in the name of the Lord so that our joy may be made full. If we pray without ceasing, we will live a Christian life that is full of joy on earth today. If we unceasingly pray, yet God does not unceasingly answer our prayer, or if we have been a Christian for years and God hardly or never listens to our prayers, there must be something seriously wrong. We are children of God, yet our prayers are never answered! This should never be. Every Christian should experience God answering his prayers. Every Christian should have frequent experiences of prayers being answered. This is a basic experience. If God has not answered our prayers for a long time, it means that there is surely something wrong with us. It is wrong for prayers to be left unanswered, because prayers are not just a speaking into the air. Prayers are meant to be answered. Since you have believed in God, your prayers should be answered by God.
