top of page

2026, ജനുവരി 12

ദോഷകരമായി അപേക്ഷിക്കാതിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

യാക്കോബ് 4:2 ...നിങ്ങൾ ചോദിക്കാത്തതിനാൽ നിങ്ങൾക്ക് ഇല്ലാതിരിക്കുന്നു;
വാ. 3 നിങ്ങളുടെ അഭിലാഷങ്ങളിൽ ചെലവിടേണ്ടതിനു നിങ്ങൾ ദോഷകരമായി ചോദിക്കുന്നതുകൊണ്ട് നിങ്ങൾ ചോദിക്കുന്നു, ലഭിക്കുന്നില്ല.

ശുശ്രൂഷയിലെ വചനങ്ങൾ

നാം അപേക്ഷിക്കണം, എന്നാൽ പ്രാർത്ഥനയ്ക്ക് ഒരു നിബന്ധനയുണ്ട്; നാം ദോഷകരമായി അപേക്ഷിക്കുവാൻ പാടില്ല. ആവശ്യത്തെ മുൻനിർത്തിയാണ് നാം ദൈവത്തോട് അപേക്ഷിക്കേണ്ടത്. നാം ചിന്താശൂന്യമായോ, യുക്തിരഹിതമായോ, നിയന്ത്രണമില്ലാതെയോ അപേക്ഷിക്കുവാൻ പാടില്ല. നമ്മുടെ മോഹത്തിനോ ജഡത്തിനോ അനുസരിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി നാം ഒരിക്കലും അശ്രദ്ധമായോ ദോഷകരമായോ അപേക്ഷിക്കുവാൻ പാടില്ല. നാം അങ്ങനെ ചെയ്താൽ, നമ്മുടെ പ്രാർത്ഥനകൾ വ്യർഥമായിപ്പോകും. "നാം ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്ന സകലത്തിനും ഉപരി അതിസമൃദ്ധമായി" (എഫെ 3:20) ദൈവം പലപ്പോഴും നമുക്ക് തരുന്നു എങ്കിലും, ദോഷകരമായി അപേക്ഷിക്കുന്നത് മറ്റൊരു കാര്യമാണ്. ദോഷകരമായി അപേക്ഷിക്കുക എന്നാൽ, ഒരുവന്റെ പ്രാപ്തിക്കോ യഥാർഥ ആവശ്യത്തിനോ അപ്പുറമായി ചോദിക്കുക എന്നാണ് അർത്ഥം. നിങ്ങൾക്ക് ഒരു ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ദൈവത്തോട് അപേക്ഷിക്കാം. എന്നാൽ നിങ്ങളുടെ ആവശ്യത്തെ പരിഹരിക്കുവാൻ മാത്രമേ നിങ്ങൾ ദൈവത്തോട് അപേക്ഷിക്കുവാൻ പാടുള്ളൂ. നിങ്ങൾക്ക് ആവശ്യമുള്ളതിനും അപ്പുറമായി ചോദിക്കുന്നത് ദോഷകരമായി അപേക്ഷിക്കുന്നതാണ്. നിങ്ങൾക്ക് വലിയൊരു ആവശ്യമുണ്ടെങ്കിൽ, അങ്ങനെയൊരു ആവശ്യം നിറവേറ്റിത്തരുവാൻ ദൈവത്തോട് അപേക്ഷിക്കുന്നത് തെറ്റല്ല. എന്നാൽ നിങ്ങൾക്ക് വലിയൊരു ആവശ്യം ഇല്ലാതിരിക്കുകയും, നിങ്ങൾ അതിനായി അപേക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ ദോഷകരമായി അപേക്ഷിക്കുകയാണ്. നിങ്ങളുടെ പ്രാപ്തിക്കും ആവശ്യത്തിനും അനുസരിച്ച് മാത്രമേ നിങ്ങൾ അപേക്ഷിക്കുവാൻ പാടുള്ളൂ. ഇതിനും അതിനും വേണ്ടി നിങ്ങൾ ഒരിക്കലും ഭോഷത്തമായി അപേക്ഷിക്കുവാൻ പാടില്ല. ദൈവമുമ്പാകെ ദോഷകരമായി അപേക്ഷിക്കുന്നത്, നാലു വയസ്സുള്ള ഒരു കുട്ടി തന്റെ അപ്പനോട് ആകാശത്തിലെ ചന്ദ്രനെ ചോദിക്കുന്നത് പോലെയാണ്. ദോഷകരമായ അപേക്ഷയിൽ ദൈവം പ്രസാദിക്കുന്നില്ല. ഓരോ ക്രിസ്ത്യാനിയും തന്റെ പ്രാർത്ഥനകളെ ശരിയായ പരിധിക്കുള്ളിൽ ഒതുക്കിനിർത്തുവാൻ പഠിക്കണം. നിങ്ങൾ വായ് തിടുക്കത്തിൽ തുറന്ന് നിങ്ങൾക്ക് വാസ്തവത്തിൽ ആവശ്യമുള്ളതിനേക്കാൾ അധികം ചോദിക്കരുത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Not Asking Evilly

Bible Verses

James 4:2...You do not have because you do not ask;
v. 3 You ask and do not receive because you ask evilly that you may spend it on your pleasures.

Words of Ministry

We should ask, but there is a condition to prayer; we should not ask evilly. We should ask God out of necessity. We should not ask mindlessly, unreasonably, or wildly. We should never ask carelessly or evilly for any unnecessary things according to our lust or our flesh. If we do, our prayers will be in vain. While God often gives us "superabundantly above all that we ask or think" (Eph. 3:20), asking evilly is a different matter. Asking evilly means asking beyond one's capacity or real need. If you have a need, you can ask God. But you should only ask God to take care of your need. Asking beyond what you need is asking evilly. If you have a great need, it is not wrong to ask God to satisfy such a need. But if you do not have a great need, and you ask for it, you are asking evilly. You can only ask according to your capacity and need. You should never ask foolishly for this and that. Asking evilly before God is like a four-year-old child asking his father for the moon in the sky. God is not pleased with evil asking. Every Christian should learn to confine his prayers within the proper scope. Do not open your mouth rashly and ask for more than you actually need.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page