2026, ജനുവരി 14
വിശ്വസിക്കുന്നത് പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതിനുള്ള ഒരു നിബന്ധന എന്ന നിലയിൽ
ബൈബിൾ വാക്യങ്ങൾ
മർക്കൊസ് 11:22 യേശു അവർക്ക് ഉത്തരം നൽകി, ദൈവത്തിൽ വിശ്വാസം ഉള്ളവരാകുവിൻ.
വാ. 23 സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ മലയോട്, എടുക്കപ്പെട്ടു കടലിലേക്ക് എറിയപ്പെടുക എന്നു പറയുകയും, തന്റെ ഹൃദയത്തിൽ സംശയിക്കാതെ, താൻ പറയുന്നത് സംഭവിക്കുന്നുവെന്നു വിശ്വസിക്കുകയും ചെയ്യുന്ന ഏവനും അതു ലഭിക്കും.
ശുശ്രൂഷയിലെ വചനങ്ങൾ
പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നതിന് അനുലോമ വശത്തുള്ള ഒരു നിബന്ധന വിശ്വാസമാണ്. വിശ്വാസം ഒഴിച്ചുകൂടാനാവാത്തതാണ്. വിശ്വാസമില്ലാതെ, പ്രാർത്ഥന ഫലപ്രദമല്ല. നാം പ്രാർത്ഥിക്കുമ്പോൾ നാം വിശ്വസിക്കണം. നാം പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നമുക്ക് ലഭിച്ചു എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, നമുക്ക് അവ ലഭിക്കും. കർത്താവ് പറഞ്ഞു: "നിങ്ങൾക്കു ലഭിച്ചു എന്ന് വിശ്വസിക്കുവിൻ, എന്നാൽ നിങ്ങൾക്ക് അവ ലഭിക്കും." "നിങ്ങൾക്ക് അവ ലഭിക്കും എന്ന് വിശ്വസിക്കുവിൻ" എന്നല്ല, മറിച്ച് "നിങ്ങൾക്കു ലഭിച്ചു എന്ന് വിശ്വസിക്കുവിൻ" എന്നാണ് അവൻ പറഞ്ഞത്. വിശ്വസിക്കുവിൻ എന്നതിനെ നിങ്ങൾക്ക് ലഭിച്ചു എന്ന വിശേഷണത്തിൽ നിന്നും വേർതിരിക്കുന്ന തെറ്റ് ക്രിസ്ത്യാനികൾ പലപ്പോഴും ചെയ്യാറുണ്ട്. അവർ അതിനെ, നിങ്ങൾക്ക് അവ ലഭിക്കും എന്ന പ്രയോഗത്തിന് മുൻപിൽ വെക്കുന്നു. "വിശ്വസിക്കുവിൻ... എന്നാൽ നിങ്ങൾക്ക് അവ ലഭിക്കും" എന്നത് വലിയ വിശ്വാസത്തിന്റെ കാര്യമാണെന്ന് കരുതിയാണ് അവർ കർത്താവിനോട് പ്രാർത്ഥിക്കുന്നത്. എന്നാൽ, ഇത് വിശ്വസിക്കുവിൻ എന്നതിനെ നിങ്ങൾക്കു ലഭിച്ചു എന്നതിൽ നിന്നും മാറ്റി നിങ്ങൾക്ക് അവ ലഭിക്കും എന്നതിന് മുൻപിൽ വെക്കുന്നതാണ്. നമുക്ക് ലഭിക്കും എന്നല്ല, മറിച്ച് നമുക്ക് ലഭിച്ചു എന്നാണ് ബൈബിൾ പറയുന്നത്. ഇവ രണ്ടും തീർച്ചയായും ഒന്നല്ല. എന്താണ് വിശ്വാസം? ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി എന്ന ഉറപ്പാണ് വിശ്വാസം. ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും എന്ന ബോധ്യമല്ല അത്. നാം പ്രാർത്ഥിക്കുവാൻ മുട്ടുകുത്തുകയും ഒരു നിമിഷത്തിനുള്ളിൽ, "ദൈവത്തിന് സ്തോത്രം! അവൻ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയിരിക്കുന്നു. ദൈവത്തിന് സ്തോത്രം! ഈ കാര്യം പരിഹരിക്കപ്പെട്ടിരിക്കുന്നു" എന്ന് ഉടനടി പറയുകയും ചെയ്യുന്നതാണ് വിശ്വാസം. ഇതാണ് നമുക്ക് ലഭിച്ചു എന്ന് വിശ്വസിക്കുന്നത്. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Believing As a Condition for Having Prayers Answered
Bible Verses
Mark 11:22 And Jesus answered and said to them, Have faith in God.
v. 24 For this reason I say to you, All things that you pray and ask, believe that you have received them, and you will have them.
Words of Ministry
A condition on the positive side for having prayer answered is faith. Faith is indispensable. Without faith, prayer is ineffectual. We must believe when we pray. If we believe that we have received what we are praying for, we will have them. The Lord said, "Believe that you have received them, and you will have them." He did not say, "Believe that you will receive them" but, "Believe that you have received them." Christians often make the mistake of separating believe from its predicate you have received. They place it before the expression you will have them. They pray to the Lord thinking that it is a matter of great faith to "believe...and you will have them." However, this is to move believe away from you have received and to place it before you will have them. The Bible says that we should believe that we have received, not that we will receive. The two are definitely not the same. What is faith? Faith is the assurance that God has answered our prayer. It is not the conviction that God will answer our prayer. Faith is when we kneel down to pray and say in an instant, "Thank God! He has answered my prayer. Thank God! This matter is settled." This is to believe that we have received. [continued tomorrow]
