2026, ജനുവരി 15
നിങ്ങൾക്കു ലഭിച്ചു എന്നു വിശ്വസിക്കുക
ബൈബിൾ വാക്യങ്ങൾ
മർക്കൊസ് 11:24 ഇക്കാരണത്താൽ ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ പ്രാർഥിക്കുകയും ചോദിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു ലഭിച്ചു എന്നു വിശ്വസിക്കുവിൻ, നിങ്ങൾക്ക് അവ ലഭിക്കും.
എഫെസ്യർ 2:8 എന്തെന്നാൽ കൃപയാൽ നിങ്ങൾ വിശ്വാസം മുഖാന്തരം രക്ഷിക്കപ്പെട്ടിരിക്കുന്നു, ഇത് നിങ്ങളിൽനിന്നല്ല; ഇത് ദൈവത്തിന്റെ ഉപഹാരമാകുന്നു;
ശുശ്രൂഷയിലെ വചനങ്ങൾ
ദൈവം നമ്മുടെ പ്രാർത്ഥനകൾ കേട്ടിരിക്കുന്നു! ദൈവം എല്ലാം നിവർത്തിച്ചിരിക്കുന്നു! നമുക്ക് അത് ലഭിച്ചു എന്ന് വിശ്വസിച്ചാൽ, നാം അത് പ്രാപിക്കും. വിശ്വാസം എപ്പോഴും "നിവർത്തിക്കപ്പെട്ടു" എന്നതിനെ സംബന്ധിച്ചാണ്, അല്ലാതെ "നിവർത്തിക്കപ്പെടും" എന്നതിനെ സംബന്ധിച്ചല്ല. ഒരു ലളിതമായ ഉദാഹരണം പരിഗണിക്കുക. ഒരുവൻ ഇപ്പോൾ അങ്ങോട്ട് സുവിശേഷം കേട്ടതേയുള്ളൂ. "നീ കർത്താവായ യേശുവിൽ വിശ്വസിച്ചുവോ?" എന്ന് അവനോട് ചോദിച്ചാൽ, "ഞാൻ വിശ്വസിച്ചു" എന്ന് അവൻ മറുപടി പറഞ്ഞേക്കാം. തുടർന്ന് നിങ്ങൾ ചോദിക്കുന്നു, "നീ രക്ഷിക്കപ്പെട്ടുവോ?" അവൻ "ഞാൻ രക്ഷിക്കപ്പെടും എന്ന് വിചാരിക്കുന്നു" എന്നാണ് മറുപടി പറയുന്നതെങ്കിൽ, അവന്റെ വാക്കുകൾ ഒരു രക്ഷിക്കപ്പെട്ടവന്റേത് പോലെയല്ല. "ഞാൻ രക്ഷിക്കപ്പെടും", "ഞാൻ തീർച്ചയായും രക്ഷിക്കപ്പെടും", അല്ലെങ്കിൽ "ഞാൻ തീർച്ചയായും രക്ഷിക്കപ്പെടും എന്ന് വിചാരിക്കുന്നു" എന്ന് ഒരുവൻ പറഞ്ഞാൽ, അവൻ രക്ഷിക്കപ്പെട്ടു എന്നതിന് യാതൊരു ഉറപ്പുമില്ല. "ഞാൻ രക്ഷിക്കപ്പെട്ടിരിക്കുന്നു" എന്ന് അവൻ പറഞ്ഞാൽ, അവന് ശരിയായ സ്വരമുണ്ട്. ഒരുവൻ വിശ്വസിച്ചാൽ അവൻ രക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഏതൊരു വിശ്വാസവും, അത് യഥാർത്ഥ വിശ്വാസമാണെങ്കിൽ, നിവർത്തിക്കപ്പെട്ട ഒന്നിൽ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, ഒരുവൻ തന്റെ രക്ഷയുടെ സമയത്ത് വിശ്വാസം കൈവശമാക്കിയാൽ ഉടൻതന്നെ അവൻ പറയുന്നു, "ദൈവത്തിന് സ്തുതി, ഞാൻ പ്രാപിച്ചിരിക്കുന്നു." ഈ മൂന്ന് കാര്യങ്ങളെ നമുക്ക് മുറുകെ പിടിക്കാം--ദൈവത്തിന് കഴിയും, ദൈവം ചെയ്യും, ദൈവം നിവർത്തിച്ചിരിക്കുന്നു. വിശ്വാസം എന്നത് ഒരു മാനസിക വ്യായാമമല്ല. വിശ്വാസം എന്നത് ദൈവത്തിന്റെ വചനം കൈക്കൊള്ളുന്നതും ദൈവത്തിന് കഴിയും, ദൈവം ചെയ്യും, ദൈവം നിവർത്തിച്ചിരിക്കുന്നു എന്ന് പൂർണ്ണ നിശ്ചയത്തോടെ വിശ്വസിക്കുന്നതാണ്. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Believing That You Have Received
Bible Verses
Mark 11:24 For this reason I say to you, All things that you pray and ask, believe that you have received them, and you will have them.
Eph 2:8 For by grace you have been saved through faith, and this not of yourselves; it is the gift of God.
Words of Ministry
God has listened to our prayers! God has accomplished everything! If we believe that we have received it, we will receive it. Faith is always a matter of "having been done" rather than of "will be done." Consider a simple illustration. A person has just heard the gospel. If you ask him, "Have you believed in the Lord Jesus?", he may answer, "I have." You may then ask, "Are you saved?" If he answers, "I think I will," his words do not sound like someone who is saved. If one says, "I will be saved," "I will surely be saved," or "I think I will surely be saved," there is no guarantee that he is saved. If the person says, "I am saved," he has the right tone. Once a man believes, he is saved. Any faith, if it is faith at all, believes in what has been accomplished. For example, once a person possesses faith at the time of his salvation, he immediately says, "Thank God, I have received." Let us lay hold of these three things--God can, God wills, and God has done. Faith is not a psychological exercise. Faith is receiving God's word and believing with much assurance that God can, God wills, and God has done. [continued tomorrow]
