top of page

2026, ജനുവരി 27

സർവാതീമായ ഒരു ആത്മാവോടെ ദൈവത്തെ സ്തുതിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 16:23 അവരുടെ മേൽ അനേകം പ്രഹരങ്ങൾ നൽകിയ ശേഷം, അവരെ കാരാഗൃഹത്തിലേക്ക് എറിയുകയും, കാരാഗൃഹ സൂക്ഷിപ്പുകാരനോട് അവരെ ഭദ്രമായി കാക്കുവാൻ ആജ്ഞാപിക്കുകയും ചെയ്തു.
വാ. 24 അങ്ങനെ ഒരു ആജ്ഞ ലഭിച്ചിട്ട്, അവൻ അവരെ അകത്തെ തടവറയിലേക്ക് എറിയുകയും അവരുടെ പാദം ആമത്തിൽ ഭദ്രമാക്കുകയും ചെയ്തു.
വാ. 25 ഏകദേശം അർധരാത്രി പൗലൊസും ശീലാസും പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ, ദൈവത്തിന് സ്തുതിഗീതങ്ങൾ പാടി; തടവുകാർ അവരെ ശ്രവിക്കുകയായിരുന്നു.
വാ. 26 പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങുംവണ്ണം, ഒരു വലിയ ഭൂകമ്പം ഉണ്ടായി. ക്ഷണത്തിൽ എല്ലാ വാതിലും തുറക്കപ്പെടുകയും, എല്ലാവരുടെയും കെട്ടുകൾ അഴിക്കപ്പെടുകയും ചെയ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

ദൈവമക്കൾ പ്രതികൂല സാഹചര്യങ്ങളിലും തകർന്ന അനുഭൂതികളിലും കഴിയുമ്പോൾ സ്തുതിക്കുന്നത് നിർത്തുന്നു എങ്കിൽ അവർ ഭോഷന്മാരാണ്. എന്നാൽ അവർ ദൈവത്തെ കൂടുതൽ അറിയുവാൻ തുടങ്ങുമ്പോൾ, ഒരു ഫിലിപ്പിയ തടവറ പോലും ഗീതങ്ങളുടെ ഇടമായി മാറുമെന്ന് അവർ കണ്ടെത്തും. പൗലോസും ശീലാസും ജയിൽ അറയ്ക്കുള്ളിൽ ദൈവത്തെ സ്തുതിക്കുകയായിരുന്നു. അവരുടെ സ്തുതി തടവറയുടെ വാതിലുകളെല്ലാം തുറന്നു. അന്ന് കാരാഗൃഹ സൂക്ഷിപ്പുകാരൻ കർത്താവിൽ വിശ്വസിക്കുകയും അവന്റെ കുടുംബം മുഴുവൻ സന്തോഷത്തോടെ രക്ഷിക്കപ്പെടുകയും ചെയ്തു. പൗലോസും ശീലാസും തടവറയിൽ സ്തോത്ര യാഗം അർപ്പിച്ചു. അവരുടെ ശരീരത്തിലെ മുറിവുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല; അവരുടെ വേദന ശമിച്ചിരുന്നില്ല. അവരുടെ കാലുകൾ ആമത്തിലായിരുന്നു, റോമൻ സാമ്രാജ്യത്തിന്റെ ഒരു ഉൾത്തടവറയിൽ അവർ അടയ്ക്കപ്പെട്ടിരുന്നു. അവിടെ സന്തോഷിക്കുവാൻ എന്തുണ്ടായിരുന്നു? പാടുവാൻ അവിടെ എന്തുണ്ടായിരുന്നു? എന്നാൽ സകലത്തെയും അതിജീവിച്ച, അതീതമായ ആത്മാവുള്ള രണ്ട് വ്യക്തികൾ അവിടെ ഉണ്ടായിരുന്നു. ദൈവം അപ്പോഴും സ്വർഗ്ഗത്തിൽ ഇരിക്കുന്നുവെന്ന് അവർ കണ്ടു; അവന് ഒട്ടും മാറ്റം വന്നിട്ടില്ല. അവർക്ക് മാറ്റം വന്നിട്ടുണ്ടാകാം, അവരുടെ സാഹചര്യങ്ങൾ മാറിയിട്ടുണ്ടാകാം, അവരുടെ അനുഭൂതികൾ മാറിയിട്ടുണ്ടാകാം, അവരുടെ ശരീരങ്ങൾ കഷ്ടത അനുഭവിക്കുന്നുണ്ടാകാം, എന്നാൽ ദൈവം അപ്പോഴും സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. അവൻ അപ്പോഴും അവരുടെ സ്തുതികൾക്ക് യോഗ്യനായിരുന്നു. ഇത്തരത്തിലുള്ള സ്തുതി ഒരു വിജയമാണ്. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Praising God with a Transcendent Spirit

Bible Verses

Acts 16:23 And when they had laid many stripes upon them, they threw them into prison, charging the jailer to keep them securely,
v. 24 Who, having received such a charge, threw them into the inner prison and secured their feet in the stocks.
v. 25 And about midnight Paul and Silas, while praying, sang hymns of praise to God; and the prisoners were listening to them
v. 26 And suddenly there was a great earthquake, so that the foundations of the prison house were shaken. And instantly all the doors were opened and everyone's bonds were unfastened.

Words of Ministry

God's children are foolish if they stop praising when they suffer under adverse environments and downtrodden feelings. But as they come to know God more, they will find that even a Philippian jail can become a place of songs. Paul and Silas were praising God inside the jail cell. Their praise broke loose all the jail doors. The jailer believed in the Lord on that day, and his whole family was saved in a joyful way. Paul and Silas offered the sacrifice of praise in the jail. The wounds on their bodies were not yet healed; their pain was not soothed. Their feet were in the stocks, and they were shut in an inner jail of the Roman Empire. What was there to be joyful about? What was there to sing about? But there were two persons with transcendent spirits, who had surpassed everything. They saw that God was still sitting in the heavens; He had not changed at all. They themselves might have changed, their environment might have changed, their feelings might have changed, and their bodies might have been suffering, but God was still sitting on the throne. He was still worthy of their blessings. This kind of praise is a victory. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page