top of page

2026, ജനുവരി 30

സാക്ഷ്യപ്പെടുത്തുന്നതിലൂടെ സന്തോഷത്താൽ നിറയുന്നത്

ബൈബിൾ വാക്യങ്ങൾ

യോഹ 15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളും ആകുന്നു. ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നുവെങ്കിൽ, അവൻ വളരെ ഫലം കായ്ക്കുന്നു; എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല.
വാ. 11 എന്റെ സന്തോഷം നിങ്ങളിൽ ഇരിക്കേണ്ടതിനും നിങ്ങളുടെ സന്തോഷം പൂർണമാകേണ്ടതിനും ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട് സംസാരിച്ചിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ഓരോ വിശ്വാസിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ രണ്ട് ദിവസങ്ങൾ, അവൻ കർത്താവിൽ വിശ്വസിക്കുന്ന ദിവസവും മറ്റൊരു വ്യക്തിയെ ആദ്യമായി ക്രിസ്തുവിങ്കലേക്ക് നയിക്കുന്ന ദിവസവുമാണ്. ആദ്യത്തേത് തീർച്ചയായും പ്രത്യേകിച്ചും സന്തോഷകരമായ ഒരു ദിവസമാണ്. എന്നിരുന്നാലും, മറ്റൊരു വ്യക്തിയെ ആദ്യമായി കർത്താവിലേക്ക് നയിക്കുന്നതിലുള്ള സന്തോഷം, തന്റെ സ്വന്തം രക്ഷയുടെ ദിവസം അനുഭവിച്ച സന്തോഷത്തേക്കാൾ വലുതായിരിക്കാം. പല ക്രിസ്ത്യാനികൾക്കും അധികം സന്തോഷം ഇല്ലാത്തത് അവർ കർത്താവിനുവേണ്ടി ഒന്നും സംസാരിക്കാത്തതുകൊണ്ടാണ്; ഒരു വ്യക്തിയെപ്പോലും കർത്താവിലേക്ക് അവർ നയിച്ചിട്ടില്ല. തുടർവളർച്ചയില്ലാതെ ഒരു വൃക്ഷവും മുളയ്ക്കുകയില്ല. അതുപോലെ തന്നെ, കൂടുതൽ ജീവനെ ജനിപ്പിക്കാതെ ആർക്കും ദൈവജീവൻ ഉണ്ടായിരിക്കുവാൻ കഴിയില്ല. പാപികളോട് ഒരിക്കലും സാക്ഷ്യപ്പെടുത്താത്തവർക്ക് ഒരുപക്ഷേ മറ്റുള്ളവർ അവരോട് സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമുണ്ടാകാം. മറ്റുള്ളവരെ കർത്താവിങ്കലേക്ക് മാനസാന്തരത്തിലേക്ക് നയിക്കുവാൻ ആഗ്രഹമോ താൽപ്പര്യമോ ഇല്ലാത്തവർക്ക് ഒരുപക്ഷേ തങ്ങൾക്ക് തന്നെ മാനസാന്തരം ആവശ്യമായിരിക്കാം. മറ്റുള്ളവരുടെ മുൻപിൽ കർത്താവിനുവേണ്ടി മൗനം പാലിക്കുന്നവർ ഒരുപക്ഷേ ദൈവത്തിന്റെ സുവിശേഷത്തിന്റെ ശബ്ദം വീണ്ടും കേൾക്കേണ്ടതായുണ്ട്. താൻ ഇനി മറ്റുള്ളവരെ രക്ഷിക്കേണ്ട ആവശ്യം ഇല്ലാത്തവിധം അത്രമാത്രം മുന്നേറിയവരാകുവാൻ ആർക്കും കഴിയുകയില്ല. മറ്റുള്ളവരോട് താൻ ഇനി സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇല്ലാത്തവിധം അത്രത്തോളം ആർക്കും മുന്നേറിയവരാകുവാൻ കഴിയുകയില്ല. പുതിയ വിശ്വാസികൾ തുടക്കം മുതൽ തന്നെ മറ്റുള്ളവരോട് സാക്ഷ്യപ്പെടുത്തുവാൻ പഠിക്കണം. ഇത് നമ്മുടെ ശേഷമുള്ള ജീവിതകാലം മുഴുവൻ നാം ചെയ്യേണ്ട കാര്യമാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Being Filled with Joy through Witnessing

Bible Verses

John 15:5 I am the vine; you are the branches. He who abides in Me and I in him, he bears much fruit; for apart from Me you can do nothing.
v. 11 These things I have spoken to you that My joy may be in you and that your joy may be made full.

Words of Ministry

The two happiest days in every believer's life are the day he believes in the Lord and the day when, for the first time, he leads another person to Christ. The first one, of course, is a particularly happy day. However, the joy of leading another person to the Lord for the first time may be greater than the joy experienced on the day of his own salvation. Many Christians do not have much joy because they have never spoken anything for the Lord; they have never led a person to the Lord. No tree will sprout without further growth. Likewise, no one can have God's life without begetting more life. Those who never witness to sinners are probably in need of others witnessing to them. Those who have no desire or interest in leading others to repentance unto the Lord are probably in need of repentance themselves. Those who are silent for the Lord in front of others probably need to listen again to the voice of God's gospel. No one can be so advanced that he no longer needs to save others. No one can advance to the degree that he no longer needs to witness to others. New believers need to learn to witness to others from the very beginning. This is something we have to do for the rest of our lives.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page