top of page

2026, ഫെബ്രുവരി 8

അപ്പം വിശ്വാസികളുടെ ഒരുമയെ പ്രസ്താവിക്കുന്നു

ബൈബിൾ വാക്യങ്ങൾ

1 കൊരി 10:17 അപ്പം ഒന്നാണെന്നു കാണുന്നതുകൊണ്ട്, പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ഒരു അപ്പത്തിൽനിന്നു പങ്കുകൊള്ളുന്നുവല്ലോ.
12:12 എന്തെന്നാൽ ശരീരം ഒന്നും, അതിന് പല അവയവങ്ങൾ ഉണ്ടായിരിക്കുകയും, ശരീരത്തിലെ അവയവങ്ങളെല്ലാം പലതായിരിക്കെ, ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

ശുശ്രൂഷയിലെ വചനങ്ങൾ

കർത്താവിന്റെ മേശയുടെ അടിസ്ഥാന മൂലകം അപ്പമാണ്. ഈ അപ്പം വളരെ നിർണ്ണായകമാണ്. പൊതുവായ അർത്ഥത്തിൽ, ഈ അപ്പം ദൈവത്തിന്റെ എല്ലാ മക്കളെയും പ്രതിനിധീകരിക്കുന്നു. സവിശേഷമായ അർത്ഥത്തിൽ, അത് ഒരു പ്രത്യേക സ്ഥലത്തുള്ള ദൈവത്തിന്റെ മക്കളെ പ്രതിനിധീകരിക്കുന്നു. ദൈവത്തിന്റെ ചില മക്കൾ ഒരുമിച്ച് കൂടുകയും തങ്ങളെ മാത്രം കാണുകയും, അവരുടെ അപ്പത്തിൽ അവർ കുറച്ചുപേർ മാത്രമേ ഉൾപ്പെടുന്നുള്ളൂവെങ്കിൽ, ആ അപ്പം വളരെ ചെറുതാണ്. അതിന് വേണ്ടത്ര ഉൾക്കൊള്ളൽ ശേഷിയില്ല. അപ്പം ഒരു സ്ഥലത്തുള്ള ദൈവത്തിന്റെ എല്ലാ മക്കളെയും ഉൾക്കൊള്ളണം; അത് ആ സ്ഥലത്തുള്ള സഭയെ പ്രതിനിധീകരിക്കണം. ഇത് മാത്രമല്ല. അപ്പം ഭൂമിയിലെ ദൈവത്തിന്റെ എല്ലാ മക്കളെയും ഉൾക്കൊള്ളണം. ഈ അപ്പം ദൈവത്തിന്റെ മക്കൾക്കിടയിലുള്ള ഒരുമയെ പ്രസ്താവിക്കുന്നു എന്ന് നാം കാണണം. നമുക്ക് സ്വന്തമായി ഒരു സഭ സ്ഥാപിക്കണമെന്നുണ്ടെങ്കിൽ, നമ്മുടെ അപ്പം വളരെ ചെറുതാണ്, അതിന് മുഴുവൻ സഭയെയും പ്രതിനിധീകരിക്കുവാൻ കഴിയില്ല. ഒരു സ്ഥലത്ത് ഒരു മേശ ഉണ്ടാവുകയും ആ മേശയിൽ സംബന്ധിക്കുന്നവർക്ക്, "പലരായ നാം ഒരു ശരീരം ആകുന്നു" എന്ന് പറയുവാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് ആ അപ്പത്തിൽ പങ്കുകൊള്ളുവാൻ കഴിയില്ല, കാരണം അത് കർത്താവിന്റെ മേശയല്ല. നാം ഓരോ തവണ അപ്പം നുറുക്കുമ്പോഴും കർത്താവിനെ ഓർക്കുകയും, നമ്മുടെ ഹൃദയങ്ങൾ സഹോദരീസഹോദരന്മാർക്ക് വേണ്ടി തുറന്നിരിക്കുകയും വേണം. വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണെങ്കിൽ ദൈവത്തിന്റെ എല്ലാ മക്കളും ഈ ഏക അപ്പത്തിൽ ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ ഹൃദയങ്ങൾ കർത്താവിനാൽ വിപുലീകരിക്കപ്പെടേണ്ടതുണ്ട്; അവ അപ്പത്തോളം വലുതായിരിക്കണം. നാം പലരാണെങ്കിലും, നാം ഏക അപ്പമാകുന്നു. നമ്മോടൊപ്പം അപ്പം നുറുക്കാത്ത സഹോദരീസഹോദരന്മാർ പോലും ഈ അപ്പത്തിൽ ഉൾപ്പെട്ടിരിക്കുന്നു. നാം ഇടുങ്ങിയ ചിന്താഗതിയുള്ളവരാകുവാൻ ഈ അപ്പം അനുവദിക്കുന്നില്ല.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Bread Declaring the Believers' Oneness

Bible Verses

1 Cor 10:17 Seeing that there is one bread, we who are many are one Body; for we all partake of the one bread.
12:12 For even as the body is one and has many members, yet all the members of the body, being many, are one body, so also is the Christ.

Words of Ministry

The basic element of the Lord's table is the bread. This bread is very crucial. In a general sense, this bread represents all God's children. In a particular sense, it represents God's children in a particular locality. If some of God's children gather together and see only themselves and if their bread only includes the few of them, that bread is too small. It is not inclusive enough. The bread must include all of God's children in a locality; it must represent the church in that locality. This is not all. The bread must also include all of God's children on earth. We must see that this bread declares the oneness among God's children. If we want to establish a church that is our own, our bread is too small and cannot represent the whole church. If there is a table in a place and those attending that table cannot say, "We who are many are one Body," we cannot partake of that bread because that is not the Lord's table. We must remember the Lord, and our hearts must be open to the brothers and sisters each time we break bread. All God's children, as long as they are redeemed by the precious blood, are included in this one bread. Our hearts need to be enlarged by the Lord; they need to be as large as the bread. Though we are many, we are one bread. Even those brothers and sisters who are not breaking bread with us are also included in this bread. This bread does not allow us to be narrow people.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page