top of page

2026, ഫെബ്രുവരി 14

സകല ശക്തിയോടെ ബലപ്പെടുക

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:11 സന്തോഷത്തോടെ സകല സഹിഷ്ണുതയിങ്കലേക്കും ദീർഘക്ഷമയിങ്കലേക്കും, അവന്റെ തേജസ്സിന്റെ പ്രഭാവത്തിനൊത്തവണ്ണം, സകല ശക്തിയോടെ ബലപ്പെടേണ്ടതിനും,
2 കൊരി 7:4 ...ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല ക്ലേശത്തിലും ഞാൻ സന്തോഷത്താൽ കവിഞ്ഞൊഴുകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ഈ ശക്തി [കൊലൊ. 1:11] ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി (ഫിലി. 3:10) മാത്രമല്ല, ക്രിസ്തു താൻതന്നെയാണ്. "അവന്റെ തേജസ്സിന്റെ പ്രഭാവത്തിനൊത്തവണ്ണം" നമ്മെ നിരന്തരം ബലപ്പെടുത്തുന്ന ഒരു ഡൈനാമോ (dynamo) ആയി ക്രിസ്തു നമുക്കുള്ളിലുണ്ട്. ഇത് ദൈവത്തിന്റെ തേജസ്സിനെ ആവിഷ്കരിക്കുന്ന പ്രഭാവമാണ്; ഇത് തന്റെ പ്രഭാവത്തിൽ ദൈവത്തെ മഹത്വീകരിക്കുന്നു. ഈ പ്രഭാവത്താലാണ് നാം ബലപ്പെടുന്നത്. ക്രിസ്തുവിനാൽ നാം "സന്തോഷത്തോടെ സകല സഹിഷ്ണുതയിങ്കലേക്കും ദീർഘക്ഷമയിങ്കലേക്കും" ബലപ്പെടുന്നു. ഈ ആശ്ചര്യകരമായ ശക്തിയാൽ, കഷ്ടപ്പാടുകളിലും നമുക്ക് സന്തോഷമുള്ളവരായിരിക്കുവാൻ കഴിയും. ഈ ശക്തി മുഖാന്തരം നമുക്ക് എന്ത് സംഭവിച്ചാലും അത് സന്തോഷത്തോടെ നേരിടുവാൻ നമുക്ക് സാധിക്കും. പുനരുത്ഥാനം ചെയ്ത ക്രിസ്തു നമുക്കുള്ളിൽ ശക്തിയായി ഉള്ളതിനാൽ നമുക്ക് സന്തോഷിക്കുവാൻ കാരണമുണ്ട്. ക്ലേശങ്ങളുടെ സമയത്ത് നാം സന്തോഷമുള്ളവരാണെങ്കിൽ, നാം ഇത്ര പെട്ടെന്ന് പ്രായമാകുകയില്ല. അതിനുപകരം, നാം നമ്മുടെ പ്രായത്തേക്കാൾ ചെറുപ്പമായി കാണപ്പെടും. കൊലൊസ്സ്യർക്ക് ഏറ്റവും നല്ല ഭർത്താക്കന്മാരെയോ ഭാര്യമാരെയോ, ഏറ്റവും നല്ല വീടുകളെയോ, ഏറ്റവും നല്ല ജോലികളെയോ ലഭിക്കണമെന്ന് അപ്പൊസ്തലനായ പൗലൊസ് പ്രാർത്ഥിച്ചില്ല. കൂടാതെ, കൊലൊസ്സ്യർ കഷ്ടപ്പാടുകളിൽ നിന്ന് കാക്കപ്പെടണമെന്നും അവൻ പ്രാർത്ഥിച്ചില്ല. നേരെമറിച്ച്, അവർ സന്തോഷത്തോടെ സകല സഹിഷ്ണുതയിങ്കലേക്കും ദീർഘക്ഷമയിങ്കലേക്കും ശക്തിയോടെ ബലപ്പെടണമെന്നാണ് അവൻ പ്രാർത്ഥിച്ചത്; അതായത്, സന്തോഷത്തോടെ ദീർഘകാലം കഷ്ടം സഹിക്കുവാനുള്ള പ്രാപ്തി അവർക്കുണ്ടാകണമെന്ന് അവൻ പ്രാർത്ഥിച്ചു. സന്തോഷത്തിൽ ദീർഘമായി കഷ്ടം സഹിക്കുക എന്നത് ക്രിസ്തുവിൽ കഷ്ടത സഹിക്കുക എന്നതാണ്. കഷ്ടപ്പാടുകൾ വാസ്തവത്തിൽ ക്രിസ്തുവിന്റെ വർദ്ധിതമായ ആസ്വാദനം ഉണ്ടാകുവാൻ നമ്മെ സഹായിച്ചേക്കാം. ക്രിസ്തുവാണ് സന്തോഷവും സഹിഷ്ണുതയും ദീർഘക്ഷമയും. അതിനാൽ, പൗലൊസിന്റെ പ്രാർത്ഥന പൂർണ്ണമായും ക്രിസ്തുവിന്റെ അനുഭവത്തിനായുള്ള പ്രാർത്ഥനയാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Empowered with All Power

Bible Verses

Col 1:11 Being empowered with all power, according to the might of His glory, unto all endurance and long- suffering with joy.
2 Cor 7:4 ...I am filled with comfort, I overflow with joy in all our affliction.

Words of Ministry

This power [Col. 1:11] is not only the power of Christ's resurrection (Phil. 3:10), but Christ Himself. Within us we have Christ as a dynamo that continually empowers us "according to the might of His glory." This is the might that expresses God's glory; it glorifies God in His might. With this might we are empowered. By Christ we are empowered "unto all endurance and longsuffering with joy." Because of this marvelous power, we can be joyful even in sufferings. By means of this power we can take with joy whatever may happen to us. We have reason to be joyful because we have the resurrected Christ as the power within us. If we are joyful during times of affliction, we shall not age so quickly. Instead, we shall look younger than our years. The Apostle Paul did not pray that the Colossians would have the best husbands or wives, the best houses, and the best jobs. Furthermore, he did not pray that the Colossians would be kept from suffering. To the contrary, he prayed that they would be empowered to all endurance and longsuffering with joy; that is, he prayed that they would have the capacity to suffer long with joy. To suffer long in joy is to endure suffering in Christ. Suffering may actually help us to have an increased enjoyment of Christ. Christ is the joy, the endurance, and the longsuffering. Therefore, Paul's prayer is altogether a prayer for the experience of Christ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page