2026, ഫെബ്രുവരി 16
നമ്മുടെ ഓഹരിയായ ക്രിസ്തുവിൽ പങ്കാളികളാകുവാൻ യോഗ്യരാക്കപ്പെടുന്നത്
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:12 വെളിച്ചത്തിലുള്ള വിശുദ്ധന്മാർക്ക് നറുക്കിട്ടുനൽകപ്പെട്ട ഓഹരിയുടെ പങ്കിനായി നിങ്ങളെ യോഗ്യരാക്കിയ പിതാവിനെ സ്തോത്രം ചെയ്യുന്നു;
വാ. 13 അവൻ ഇരുട്ടിന്റെ അധികാരത്തിൽനിന്ന് നമ്മെ വിടുവിച്ച്, തന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്ക് മാറ്റിയിരിക്കുന്നു,
പ്രവൃ 26:18 അവർക്ക് പാപങ്ങളുടെ ക്ഷമയും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്, അവരുടെ കണ്ണുകൾ തുറക്കുവാനും, അവരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കുവാനും അയയ്ക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
വിശുദ്ധന്മാരുടെ ഓഹരിയുടെ പങ്കിനായി പിതാവ് നമ്മെ എങ്ങനെ യോഗ്യരാക്കി എന്നതിന്റെ വിശദീകരണവും നിർവചനവുമാണ് [കൊലൊസ്സ്യർ 1] 13-ാം വാക്യം. ക്രിസ്തു ശരീരത്തിന്റെ തലയായിരിക്കുവാനും, അവന്റെ വിശ്വാസികളായ നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളായിരിക്കുവാനും, അവൻ നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നും, അതായത് സാത്താന്റെ രാജ്യത്തിൽ നിന്നും വിടുവിക്കുകയും, ക്രിസ്തുവിന്റെ രാജ്യത്തിലേക്ക്, അതായത് ദൈവത്തിന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്ക് മാറ്റുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. നമ്മുടെ ഓഹരിയായ ക്രിസ്തുവിൽ പങ്കാളികളാകുവാൻ നമ്മെ യോഗ്യരാക്കുന്നതിനാണ് ഇത്. നാം ഇപ്പോഴും ഇരുട്ടിന്റെ അധികാരത്തിന് കീഴിലായിരുന്നുവെങ്കിൽ, ക്രിസ്തുവിൽ പങ്കുചേരുവാൻ നാം യോഗ്യരാകുമായിരുന്നില്ല. എന്നാൽ പിതാവ് നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വിടുവിച്ചിരിക്കുന്നു. നാം ഇനിമേൽ സാത്താന്യ രാജ്യത്തിലല്ല എന്നതിനായി അവനെ സ്തുതിക്കുക! ക്രിസ്തുവിൽ പങ്കുള്ളവരാകുവാൻ യോഗ്യരാക്കപ്പെടുന്നതിനുള്ള ആദ്യ പടിയായിരുന്നു ഇരുട്ടിന്റെ അധികാരത്തിൽ നിന്ന് വിടുവിക്കപ്പെടുക എന്നത്. രണ്ടാമത്തെ പടി, ദൈവത്തിന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്ക് മാറ്റപ്പെടുക എന്നതായിരുന്നു. നാം ഒരു വിടുതലിനും അതുപോലെ ഒരു മാറ്റപ്പെടലിനും വിധേയരായിരിക്കുന്നു. സാത്താൻ ഇരുട്ടും ദൈവപുത്രനായ ക്രിസ്തു വെളിച്ചവും ആകയാൽ, സാത്താന്റെ രാജ്യം ഇരുട്ടിന്റെ അധികാരവും, എന്നാൽ ദൈവപുത്രന്റെ രാജ്യം വെളിച്ചത്തിന്റെ രാജ്യവും ആകുന്നു. സാത്താന്റെ രാജ്യത്തിൽ നിന്ന് വിടുവിക്കപ്പെടുകയും ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തതിലൂടെ, വിശുദ്ധന്മാരുടെ ഓഹരിയിൽ പങ്കുള്ളവരാകുവാൻ നാം യോഗ്യരാക്കപ്പെട്ടിരിക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Being Qualified to Partake of Christ as Our Portion
Bible Verses
Col 1:12 Giving thanks to the Father, who has qualified you for a share of the allotted portion of the saints in the light;
v. 13 Who delivered us out of the authority of darkness and transferred us into the kingdom of the Son of His love,
Acts 26:18 ...to turn them from darkness to light and from the authority of Satan to God, that they may receive forgiveness of sins and an inheritance among those who have been sanctified by faith in Me.
Words of Ministry
[Colossians 1] verse 13 is the explanation and definition of how the Father has qualified us for a share of the portion of the saints. For Christ to be the Head of the Body, and for us, His believers, to be the members of His Body, He needed to deliver us out of the authority of darkness, the kingdom of Satan, and transfer us into the kingdom of Christ, the kingdom of God's Beloved. This is to qualify us to partake of Christ as our portion. If we were still under the authority of darkness, we would not be qualified to share in Christ. But the Father has delivered us out of the authority of darkness. Praise Him that we are no longer in the satanic kingdom! Being delivered from the authority of darkness was the first step to be qualified to have a share in Christ. The second step was to be transferred into the kingdom of the Son of God's love. We have undergone both a deliverance and a transfer. Because Satan is darkness and Christ, the Son of God, is light, therefore Satan's kingdom is the authority of darkness, whereas the kingdom of the Son of God is the kingdom of light. By being delivered out of Satan's kingdom and transferred into Christ's kingdom we have been qualified for a share of the portion of the saints.
