2026, ഫെബ്രുവരി 17
ക്രിസ്തുവിനെ ആസ്വദിക്കുവാൻ യോഗ്യതയുള്ളവരായിത്തീരുന്നത്
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:12 വെളിച്ചത്തിലുള്ള വിശുദ്ധന്മാർക്ക് നറുക്കിട്ടുനൽകപ്പെട്ട ഓഹരിയുടെ പങ്കിനായി നിങ്ങളെ യോഗ്യരാക്കിയ പിതാവിനെ സ്തോത്രം ചെയ്യുന്നു;
വാ. 13 അവൻ ഇരുട്ടിന്റെ അധികാരത്തിൽനിന്ന് നമ്മെ വിടുവിച്ച്, തന്റെ സ്നേഹപുത്രന്റെ രാജ്യത്തിലേക്ക് മാറ്റിയിരിക്കുന്നു,
വാ. 14 അവനിൽ നമുക്കു പാപങ്ങളുടെ ക്ഷമയെന്ന വീണ്ടെടുപ്പുണ്ട്;
ശുശ്രൂഷയിലെ വചനങ്ങൾ
വാക്യം 14-ൽ പൗലൊസ് തുടരുന്നു, "അവനിൽ നമുക്കു പാപങ്ങളുടെ ക്ഷമയെന്ന വീണ്ടെടുപ്പുണ്ട്;" വാക്യം 13-ലെ വിടുതൽ സാത്താന്റെ ദുഷ്ടശക്തിയെ നശിപ്പിച്ചുകൊണ്ട് നമ്മുടെമേലുള്ള സാത്താന്റെ അധികാരത്തോട് ഇടപെടുന്നു, എന്നാൽ ഈ വാക്യത്തിലെ വീണ്ടെടുപ്പ് ദൈവത്തിന്റെ നീതിയുള്ള നിബന്ധന നിവർത്തിച്ചുകൊണ്ട് നമ്മുടെ പാപങ്ങളോട് ഇടപെടുന്നു. പാപങ്ങളുടെ ക്ഷമ എന്നത് നമുക്ക് ക്രിസ്തുവിലുള്ള വീണ്ടെടുപ്പാണ്. ക്രിസ്തുവിന്റെ മരണം നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കായി വീണ്ടെടുപ്പ് നിവർത്തിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്നേഹപുത്രനായ ക്രിസ്തുവിൽ നമുക്ക് വീണ്ടെടുപ്പും പാപക്ഷമയുമുണ്ട്. നമ്മുടെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിൽ നാം വിശ്വസിച്ചപ്പോൾ, ദൈവം ഉടനടി നമ്മെ അന്ധകാരത്തിന്റെ അധികാരത്തിൽ നിന്ന് വിടുവിക്കുകയും വെളിച്ചത്തിന്റെ രാജ്യത്തിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ വെളിച്ചത്തിൽ, വിശുദ്ധന്മാരുടെ ഓഹരിയുടെ പങ്കിനായി നാം യോഗ്യരാക്കപ്പെട്ടിരിക്കുന്നു. ഇതിനർത്ഥം ക്രിസ്തുവിനെ ആസ്വദിക്കുവാൻ നാം യോഗ്യരാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ യോഗ്യത നിവർത്തിക്കപ്പെട്ട ഒരു വസ്തുതയായതിനാൽ, അതിനായി നാം പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. നേരെമറിച്ച്, പൗലൊസിനോടൊപ്പം നാം ഇതിനായി പിതാവിന് നന്ദി പറയണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Being Qualified to Enjoy Christ
Bible Verses
Col 1:12 Giving thanks to the Father, who has qualified you for a share of the allotted portion of the saints in the light;
v. 13 Who delivered us out of the authority of darkness and transferred us into the kingdom of the Son of His love,
v. 14 In whom we have redemption, the forgiveness of sins;
Words of Ministry
In verse 14 Paul continues, "In Whom we have redemption, the forgiveness of sins." The deliverance in verse 13 deals with Satan's authority over us by destroying his evil power, whereas the redemption in this verse deals with our sins by fulfilling God's righteous requirement. The forgiveness of sins is the redemption which we have in Christ. Christ's death has accomplished redemption unto the forgiveness of our sins. In Christ, the Son of God's love, we have redemption and forgiveness. When we believed in Christ as our Redeemer, God immediately delivered us out of the authority of darkness and transferred us into the kingdom of light. Here in the light we are qualified for a share of the portion of the saints. This means we are qualified to enjoy Christ. Because this qualification is an accomplished fact, there is no need for us to pray about it. On the contrary, with Paul we should simply thank the Father for this.
