top of page

2026, ഫെബ്രുവരി 22

വെളിച്ചത്തിൽ ക്രിസ്തുവിനെ പങ്കുകൊള്ളുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:12 വെളിച്ചത്തിലുള്ള വിശുദ്ധന്മാർക്ക് നറുക്കിട്ടുനൽകപ്പെട്ട ഓഹരിയുടെ പങ്കിനായി നിങ്ങളെ യോഗ്യരാക്കിയ പിതാവിനെ സ്തോത്രം ചെയ്യുന്നു;
സങ്കീ 16:11 ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.

ശുശ്രൂഷയിലെ വചനങ്ങൾ

ഞാൻ ചെറുപ്പമായിരുന്നപ്പോൾ, ക്രിസ്തുവിനെ അനുഗമിക്കുവാനും അവന്റെ കാലടികളെ പിന്തുടരുവാനും എന്നെ പഠിപ്പിച്ചു. സ്വർഗത്തിലുള്ള കർത്താവായും യജമാനനായും അവനെ ആരാധിക്കുവാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എനിക്ക് ക്രിസ്തുവിനെ ആസ്വദിക്കുവാൻ കഴിയുമെന്ന് എന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ല. ക്രിസ്തു എന്റെ ജീവ സഹായമാണെന്നും എന്റെ ആസ്വാദനത്തിനായുള്ള ഓഹരിയാണെന്നും എന്നെ പഠിപ്പിച്ചിരുന്നില്ല. നാം രക്ഷിക്കപ്പെട്ടപ്പോൾ, ക്രിസ്തുവിന്റെ മാധുര്യത്തെക്കുറിച്ച് നമുക്ക് ഒരു ബോധ്യമുണ്ടായിരുന്നു. ക്രിസ്തു എത്രമാത്രം ആസ്വാദ്യവാനാണെന്ന് നമ്മുടെ ആഴങ്ങളിൽ നാം തിരിച്ചറിഞ്ഞു. പിന്നീട്... നമ്മിൽ പലരും വഴിതെറ്റിക്കപ്പെടുകയും ക്രിസ്തുവിന്റെ ആസ്വാദനത്തിൽ നിന്ന് അകന്നുപോകുവാൻ ഇടയാവുകയും ചെയ്തു. ക്രിസ്തുവിന്റെ മാധുര്യത്തെക്കുറിച്ചുള്ള ആന്തരിക ബോധ്യത്തിൽ നിന്ന് നാം മതപരമായ കടമകളിലേക്ക് തിരിഞ്ഞു. ഇത് നമ്മെ വീണ്ടും അന്ധകാരത്തിലേക്ക് കൊണ്ടുവരികയും, ഉള്ളിലെ ശോഭ നിലയ്ക്കുകയും ചെയ്തു. നമ്മിൽ പലരും വർഷങ്ങളോളം ഈ അവസ്ഥയിൽ കഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം, നിരാശയിൽ നിന്ന് നാം നമ്മുടെ മതപരമായ കടമകൾ മാറ്റിവെച്ച്, കർത്താവിലേക്ക് തിരിയുകയും അവനോട് നിലവിളിക്കുകയും ചെയ്തു. നമുക്ക് എന്ത് സംഭവിച്ചു എന്ന് നാം അവനോട് ചോദിച്ചു. കർത്താവിലേക്ക് തിരിയുന്നതിലൂടെ, നാം ഒരിക്കൽ കൂടി അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിഞ്ഞു. അപ്പോൾ, ആ വെളിച്ചത്തിൽ, വിശുദ്ധന്മാരുടെ ഓഹരിയായ ക്രിസ്തുവിനെ നാം വീണ്ടും ആസ്വദിക്കുവാൻ തുടങ്ങി. ക്രിസ്തുവിനെ പങ്കുകൊള്ളുവാനും അവനെ ആസ്വദിക്കുവാനുമുള്ള ഏക വഴി വെളിച്ചത്തിലാണ്. ദൈവവും ക്രിസ്തുവും വെളിച്ചമാണ്. നാം കർത്താവിലേക്ക് തിരിയുകയും അവന്റെ സാന്നിധ്യത്തിലേക്ക് വരികയും ചെയ്യുമ്പോൾ, നാം വെളിച്ചത്തിലായിത്തീരുകയും സ്വാഭാവികമായി അവനെ നമ്മുടെ ഓഹരിയായി ആസ്വദിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Partaking of Christ in the Light

Bible Verses

Col 1:12 Giving thanks to the Father, who has qualified you for a share of the allotted portion of the saints in the light;
Psa 16:11 You will make known to me the path of life; in Your presence is fullness of joy; at Your right hand there are pleasure forever.

Words of Ministry

When I was young, I was taught to follow Christ and to walk in His steps. I was also charged to worship Him as the Lord and Master in the heavens. But I was never told that I could enjoy Christ. I was not taught that Christ is my life supply and the portion for my enjoyment. When we were saved, we had a sense of the sweetness of Christ. Deep within, we realized how enjoyable Christ is. Then...many of us were distracted and led away from the enjoyment of Christ. We turned from the inner sense of the sweetness of Christ to religious duty. This brought us into darkness again, and the inward shining ceased. Many of us spent years in this condition. But one day, out of desperation, we laid aside our religious duty, turned to the Lord, and cried out to Him. We asked Him what had happened to us. By turning to the Lord, we turned once more from darkness to light. Then, in the light, we again began to enjoy Christ as the portion of the saints. The only way to partake of Christ and to enjoy Him is in the light. God and Christ are light. When we turn to the Lord and come into His presence, we are in the light and spontaneously begin to enjoy Him as our portion.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page