top of page

2026, ഫെബ്രുവരി 25

തന്റെ ശരീരമായ സഭയ്ക്കുവേണ്ടി കഷ്ടം സഹിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:24 ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള എന്റെ കഷ്ടതകളിൽ സന്തോഷിക്കുകയും ക്രിസ്തുവിന്റെ പീഡകളിൽ കുറവുള്ളത് എന്റെ ജഡത്തിൽ അവന്റെ ശരീരമായ സഭയ്ക്കുവേണ്ടി എന്റെ ഭാഗത്ത് പൂരിപ്പിക്കുകയും ചെയ്യുന്നു;
1 പത്രൊ 3:18 ക്രിസ്തുവും, നിങ്ങളെ ദൈവത്തിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്,... നീതിമാൻ നീതികെട്ടവർക്കു പകരം, പാപങ്ങൾ നിമിത്തം ഒരിക്കൽ കഷ്ടമനുഭവിച്ചു;

ശുശ്രൂഷയിലെ വചനങ്ങൾ

കർത്താവായ യേശു രണ്ട് തരത്തിലുള്ള കഷ്ടാനുഭവങ്ങളിലൂടെ കടന്നുപോയി: വീണ്ടെടുപ്പിനായുള്ള കഷ്ടാനുഭവവും, ശരീരമായ സഭയെ ഉളവാക്കുന്നതിനും കെട്ടുപണി ചെയ്യുന്നതിനും വേണ്ടിയുള്ള കഷ്ടാനുഭവവും. വീണ്ടെടുപ്പിനുവേണ്ടിയുള്ള അവന്റെ കഷ്ടാനുഭവത്തിൽ നമുക്കാർക്കും പങ്കുചേരുവാൻ കഴിയില്ല. നമുക്ക് ഈ കഷ്ടാനുഭവത്തിൽ പങ്കുചേരാമെന്ന് പറയുന്നത് ദൈവദൂഷണമാണ്. അവൻ മാത്രമാണ് വീണ്ടെടുപ്പുകാരൻ, വീണ്ടെടുപ്പിനുവേണ്ടിയുള്ള കഷ്ടാനുഭവം അവനാൽ പൂർണ്ണമായി നിവർത്തിക്കപ്പെട്ടു. കർത്താവിന്റെ വീണ്ടെടുപ്പിനായുള്ള കഷ്ടാനുഭവത്തിൽ പങ്കുചേരുവാൻ നമുക്ക് യോഗ്യതയോ സ്ഥാനമോ ഇല്ല. വീണ്ടെടുപ്പ് നിവർത്തിക്കുന്നതിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ച് അനേകം വാക്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ഉദാഹരണത്തിന്, 1 പത്രൊസ് 3:18... നീതിമാനായ ക്രിസ്തു നീതികെട്ടവർക്കു പകരം മരിച്ചു. ഇത്തരത്തിലുള്ള കഷ്ടത സഹിക്കുവാൻ യോഗ്യനായ ഒരേയൊരു വ്യക്തി അവൻ മാത്രമായിരുന്നു. ഈ കഷ്ടാനുഭവത്തിൽ നമുക്ക് പങ്കില്ല. അത് ക്രിസ്തു മാത്രമാണ് വഹിച്ചത്. വീണ്ടെടുപ്പിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിൽ നമുക്ക് പങ്കുചേരുവാൻ കഴിയില്ലെങ്കിലും, നാം അവനോട് വിശ്വസ്തരാണെങ്കിൽ, അവന്റെ ശരീരത്തെ ഉളവാക്കുന്നതിനും കെട്ടുപണിയുന്നതിനും വേണ്ടിയുള്ള അവന്റെ കഷ്ടാനുഭവത്തിൽ നാം പങ്കുചേരണം. ഈ കാര്യത്തിൽ പൗലോസ് നമുക്കൊരു മാതൃകയായിരുന്നു. തന്റെ പരിവർത്തനത്തിന് തൊട്ടുപിന്നാലെ, ക്രിസ്തുവിന്റെ ഈ കഷ്ടാനുഭവത്തിൽ അവൻ പങ്കുചേരുവാൻ തുടങ്ങി; ക്രിസ്തുവിന്റെ ശരീരത്തിനുവേണ്ടി ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻ അവൻ തുടങ്ങി. തന്റെ ശരീരത്തെ ഉളവാക്കുന്നതിനായി ക്രിസ്തു വളരെയധികം കഷ്ടം സഹിച്ചു. എന്നാൽ ഈ കഷ്ടാനുഭവം ക്രിസ്തുവിനാൽ പൂർത്തീകരിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, ഈ കുറവ് നികത്തുവാൻ അവന്റെ വിശ്വസ്തരായവർ ആവശ്യമാണ്. പൗലോസ് വീണ്ടെടുപ്പിനായിട്ടല്ല കഷ്ടം സഹിച്ചത്, മറിച്ച് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഉളവാക്കലിനും കെട്ടുപണിക്കുമായിട്ടാണ് അവൻ കഷ്ടം സഹിച്ചത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Suffering for His Body, the Church

Bible Verses

Col 1:24 I now rejoice in my sufferings on your behalf and fill up on my part that which is lacking of the afflictions of Christ in my flesh for His Body, which is the church;
1 Pet 3:18 For Christ also has suffered once for sins, the Righteous on behalf of the unrighteous, that He might bring you to God...

Words of Ministry

The Lord Jesus underwent two kinds of suffering: the suffering for redemption and the suffering for producing and building up the Body, the church. None of us can have any share in His suffering for redemption. To say that we can participate in this suffering is to speak blasphemy. He alone is the Redeemer, and the suffering for redemption was fully accomplished by Him. We are neither qualified nor positioned to share in the Lord's suffering for redemption. A number of verses speak of Christ's sufferings for the accomplishment of redemption. For example, 1 Peter 3:18... Christ, the righteous One, died for the unrighteous ones. He was the only One qualified to bear this kind of affliction. In this suffering we have no share. It was borne by Christ alone. Although we cannot participate in Christ's suffering for redemption, if we are faithful to Him, we must share in His suffering for the producing and building up of His Body. Paul was a pattern for us in this matter. Immediately after his conversion, he began to share in this suffering of Christ, to partake of the afflictions of Christ for the sake of His Body. For the producing of His Body, Christ suffered a great deal. But because this suffering has not been completed by Christ Himself, there is the need for His faithful ones to make up this shortage. Paul did not suffer for redemption, but he did suffer for the producing and building up of the Body of Christ.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page