2026, മാർച്ച് 2
സകല ദൂതന്മാരുടെയും തലയായ ക്രിസ്തു
ബൈബിൾ വാക്യങ്ങൾ
കൊലൊ 2:9 അവനിലല്ലോ [ക്രിസ്തു] ദൈവത്വത്തിന്റെ സകല നിറവും ദേഹരൂപമായി വസിക്കുന്നത്,
വാ. 10 സകല വാഴ്ച്ചയ്ക്കും അധികാരത്തിനും [ദൂതന്മാർ] തലയായ അവനിൽ നിങ്ങളും പൂർണരായിരിക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
ദൈവത്തിനും തങ്ങൾക്കുമിടയിൽ ഒരു മധ്യസ്ഥനായിരിക്കുവാൻ ക്രിസ്തുവിന് കഴിയുമെന്ന് കൊലൊസ്സ്യയിലെ വിശുദ്ധന്മാർ കരുതിയിരുന്നില്ല എന്ന് വ്യക്തമാണ്. അവരുടെ ധാരണയിൽ, ഈ രീതിയിൽ അവരെ സഹായിക്കുവാൻ കഴിയാത്തവിധം ക്രിസ്തു അത്രമാത്രം ഉന്നതനായിരുന്നു. അതുകൊണ്ട്, ദൂതന്മാരെ മധ്യസ്ഥന്മാരായി ആവശ്യമാണെന്ന് അവർക്ക് തോന്നി. ക്രിസ്തു സകല ദൂതന്മാരുടെയും തലയാകുന്നു എന്ന് പൗലോസ് അവരോട് പറയുവാനുള്ള കാരണം ഇതായിരുന്നു. സകലവുമായ ക്രിസ്തു നമുക്കുള്ളിടത്തോളം, നാം ദൂതന്മാരെ ആശ്രയിക്കേണ്ട ആവശ്യമില്ല. നമുക്കൊരു മധ്യസ്ഥനെ ആവശ്യമുണ്ടെങ്കിൽ, ക്രിസ്തുവാണ് നമ്മുടെ മധ്യസ്ഥൻ. ഇത് ദൂതന്മാരുടെ പ്രവർത്തനമല്ല. അതെ, ദൈവം ഉന്നതനാണ്, നാം വളരെ താഴ്ന്നവരുമാണ്. എന്നാൽ ഇതിനർത്ഥം നമുക്ക് ദൂതന്മാരെ മധ്യസ്ഥന്മാരായി വേണമെന്നല്ല. ക്രിസ്തുവിൽ നാം പൂർണ്ണരായിരിക്കുന്നു; നമുക്ക് ഒന്നിനും കുറവില്ല. കൊലൊസ്സ്യർ ദൂതന്മാരെ മധ്യസ്ഥന്മാരായി കരുതിയിരുന്നതുകൊണ്ട്, ക്രിസ്തു സകല ദൂതന്മാരുടെയും തലയാകുന്നു എന്ന് അവർ കാണേണ്ടത് ആവശ്യമായിരുന്നു. നാം ക്രിസ്തുവിൽ പൂർണ്ണരായിരിക്കുന്നുവെന്നും നമുക്ക് യാതൊന്നിന്റെയും കുറവില്ല എന്നും, ഉപദേശപരമായും അനുഭവപരമായും, സാക്ഷ്യപ്പെടുത്തുവാൻ നമുക്ക് കഴിയണം. ക്രിസ്തുവിൽ നമുക്ക് ദൈവവും, നീതിയും, ജീവനും, മുഴു പ്രപഞ്ചത്തിലുമുള്ള എല്ലാ അനുലോമ കാര്യങ്ങളും ഉണ്ട്. ക്രിസ്തു ഉള്ളതുകൊണ്ട്, സകല ദൂതന്മാരുടെയും തലയായവൻ നമുക്കുണ്ട്. ദൂതന്മാരെ ആരാധിക്കുന്ന ദുരുപദേശം സ്വീകരിച്ചതിൽ കൊലൊസ്സ്യർക്ക് എത്ര വലിയ തെറ്റാണ് പറ്റിയത്! ക്രിസ്തു സകലവും ആകയാൽ, നമുക്കാവശ്യമുള്ള എല്ലാ കാര്യങ്ങൾക്കും നാം അവന്റെ അടുക്കലേക്ക് ചെല്ലണം. നമ്മുടെ ക്രിസ്തു സകല വാഴ്ചയ്ക്കും അധികാരത്തിനും തലയാകയാൽ ദൂതന്മാരെ നമുക്ക് മധ്യസ്ഥന്മാരായി ആവശ്യമില്ല എന്ന വസ്തുത കൊലൊസ്സ്യരെ ബോധ്യപ്പെടുത്തുന്നതിനായി പൗലോസ് 2:10-ൽ ഒരു വാക്യഭാഗം കൂട്ടിച്ചേർത്തുവെന്ന് നാമിപ്പോൾ കാണുന്നു. അവൻ സകല ദൂതന്മാരുടെയും തലയാകുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ, the Head of All Angels
Bible Verses
Col 2:9 For in Him [Christ] dwells all the fullness of the Godhead bodily,
v. 10 And you have been made full in Him, who is the Head of all rule and authority [angels].
Words of Ministry
Apparently the saints in Colosse did not think that Christ could be the intermediary between them and God. To their concept, Christ was too exalted to help them in this way. Hence, they felt they needed angels as intermediaries. This was the reason Paul told them that Christ is the Head of all angels. As long as we have Christ, who is everything, there is no need for us to rely on angels. If we need an intermediary, Christ is our intermediary. This is not the function of angels. Yes, God is high, and we are very low. But this does not mean that we need angels as intermediaries. In Christ we have been made full; we are short of nothing. Because the Colossians were regarding angels as intermediaries, they needed to see that Christ is the Head of all the angels. Both doctrinally and experientially, we should be able to testify that in Christ we have been made full and are short of nothing. In Christ we have God, righteousness, life, and all the positive things in the whole universe. By having Christ we have the One who is the Head of all angels. How mistaken the Colossians were in accepting the heresy of angel worship! Because Christ is all, we should go to Him for everything we need. Now we see that Paul added a clause in 2:10 in order to impress the Colossians with the fact that we do not need angels as intermediaries because our Christ is the Head of all rule and authority. He is the Head of all angels.
