top of page

2026, മാർച്ച് 5

ക്രിസ്തു സകല സൃഷ്ടിയിലും ആദ്യജാതനായിത്തീരുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ സ്വരൂപവും, സകല സൃഷ്ടിയിലും ആദ്യജാതനും ആകുന്നു,
വെളി 13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ...

ശുശ്രൂഷയിലെ വചനങ്ങൾ

സൃഷ്ടിയുടെ പ്രാരംഭത്തിൽ അല്ല, മറിച്ച് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മാത്രം ജനിച്ച ക്രിസ്തു എങ്ങനെ സകല സൃഷ്ടിയിലും ആദ്യജാതനാകും എന്ന് ചിലർ അത്ഭുതപ്പെട്ടേക്കാം. ഇത് ശരിയായി മനസ്സിലാക്കണമെങ്കിൽ, ദൈവത്തിന് സമയത്തിന്റെ പരിമിതി ഇല്ലെന്ന് നാം തിരിച്ചറിയണം. ഉദാഹരണത്തിന്, നമ്മുടെ സമയ കണക്കുകൂട്ടൽ അനുസരിച്ച്, ക്രിസ്തു ക്രൂശിക്കപ്പെട്ടത് ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ വെളിപ്പാടു 13:8 പറയുന്നത് ലോകസ്ഥാപനം മുതൽ ക്രിസ്തു അറുക്കപ്പെട്ടു എന്നാണ്. രണ്ടും ശരിയാണ്. എന്നിരുന്നാലും, നമ്മുടെ കണക്കുകൂട്ടലിനേക്കാൾ ദൈവത്തിന്റെ കണക്കുകൂട്ടലാണ് വളരെ പ്രധാനം. ദൈവത്തിന്റെ ദൃഷ്ടിയിൽ, ലോകസ്ഥാപനം മുതൽ ക്രിസ്തു ക്രൂശിക്കപ്പെട്ടു. പൂർവകാല നിത്യതയിൽ, മനുഷ്യന്റെ വീഴ്ചയെ ദൈവം മുൻകൂട്ടി കണ്ടു. അതിനാൽ, നിത്യതയിൽത്തന്നെ വീണ്ടെടുപ്പ് നിവർത്തിക്കുന്നതിനായുള്ള ഒരുക്കം അവൻ ചെയ്തു. നമ്മുടെ സമയബോധം അനുസരിച്ച്, കർത്താവായ യേശു ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ബേത്‌ലഹേമിൽ ജനിച്ചു. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ, ലോകസ്ഥാപനത്തിന് മുമ്പ് കർത്താവായ യേശു ജനിച്ചു കഴിഞ്ഞിരുന്നു. ലോകസ്ഥാപനം മുതൽ അവൻ അറുക്കപ്പെട്ടുവെങ്കിൽ, തീർച്ചയായും അതിനുമുമ്പ് അവൻ ജനിച്ചിരിക്കണം. അതിനാൽ, നിത്യതയിലുള്ള ദൈവത്തിന്റെ വീക്ഷണം അനുസരിച്ച്, ക്രിസ്തു പൂർവകാല നിത്യതയിൽ ജനിച്ചു. ഇതാണ് ദൈവത്തിന്റെ വീക്ഷണപ്രകാരം ക്രിസ്തു എല്ലായ്‌പ്പോഴും സകല സൃഷ്ടികളിലും ഒന്നാമനായിരിക്കുന്നതിന്റെ കാരണം. യേശു ബേത്‌ലഹേമിലെ പുൽത്തൊട്ടിയിൽ ജനിക്കുന്ന ദിവസം ദൈവം മുൻകൂട്ടി കാണുകയുണ്ടായി. ക്രിസ്തു സൃഷ്ടികൾക്കിടയിൽ ഒന്നാമൻ ആയതുകൊണ്ട്, സർവവും-ഉൾക്കൊള്ളുന്നവനായവൻ എന്ന നിലയിൽ അവൻ സ്രഷ്ടാവും സൃഷ്ടിയുടെ ഭാഗവുമാണെന്ന് നമുക്ക് പറയാൻ കഴിയും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Becoming the Firstborn of All Creation

Bible Verses

Col 1:15 Who is the image of the invisible God, the Firstborn of all creation.
Rev 13:8 ...the book of life of the Lamb who was slain from the foundation of the world.

Words of Ministry

Some may wonder how Christ could be the firstborn of all creation since He was born less than two thousand years ago, not at the very beginning of creation. If we would understand this properly, we need to realize that with God there is no time element. For example, according to our estimate of time, Christ was crucified about two thousand years ago. But Revelation 13:8 says that Christ was slain from the foundation of the world. Both are right. However, God's reckoning is much more important than ours. In the eyes of God, Christ was crucified from the foundation of the world. In eternity, God foresaw the fall of man. Therefore, also in eternity, He made preparation for the accomplishment of redemption. According to our sense of time, Christ was born in Bethlehem approximately two thousand years ago. But in the eyes of God, the Lord Jesus was born before the foundation of the world. If He was slain from the foundation of the world, certainly He must have been born before then. Therefore, according to God's perspective in eternity, Christ was born in eternity past. This is the reason that, according to God's viewpoint, Christ has always been the first of all creatures. God foresaw the day that Christ would be born in a manger in Bethlehem. Because Christ is the first among the creatures, we can say that as the all-inclusive One He is both the Creator and part of creation.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page