top of page

2026, മാർച്ച് 6

കർത്താവിന്റെ പുനരുത്ഥാനം ഒരു ജനനമായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ സ്വരൂപവും, സകല സൃഷ്ടിയിലും ആദ്യജാതനും ആകുന്നു,
വാ. 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയാകുന്നു; അവൻതന്നെ എല്ലാറ്റിലും ഒന്നാമത് ആകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരിൽനിന്ന് ആദ്യജാതനും ആകുന്നു;
പ്രവൃ 13:33 “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നതുപോലെ, ദൈവം ഈ വാഗ്ദത്തം യേശുവിനെ ഉയിർപ്പിക്കുന്നതിൽ അവരുടെ മക്കളായ നമുക്ക് പൂർണമായി നിവർത്തിച്ചിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ദൈവപുത്രൻ എന്ന നിലയിൽ, ക്രിസ്തു രണ്ട് ജനനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഒന്നാമത്തെ ജനനം അവന്റെ ജഡാവതാരത്തിലും, രണ്ടാമത്തേത് അവന്റെ പുനരുത്ഥാനത്തിലും നടന്നു. ക്രിസ്തു ജഡാവതാരത്തിലൂടെ ജനിച്ചു എന്ന് എല്ലാ ക്രിസ്ത്യാനികളും തിരിച്ചറിയുന്നു, എന്നാൽ അവന്റെ പുനരുത്ഥാനത്തെയും ഒരു ജനനമായി കുറച്ചു പേർ മാത്രമാണ് പരിഗണിക്കുന്നത്. ക്രിസ്തു പുനരുത്ഥാനത്തിൽ ജനിപ്പിക്കപ്പെട്ടു, അല്ലെങ്കിൽ ജനിച്ചു എന്ന് പ്രവൃത്തികൾ 13:33 സൂചിപ്പിക്കുന്നു. പുനരുത്ഥാനത്തിലൂടെ അവൻ ദൈവപുത്രനായി ജനിപ്പിക്കപ്പെട്ടു. എങ്കിലും, അവന്റെ ജഡാവതാരത്തിന് മുമ്പ്, നിത്യതയിൽ, മുമ്പേ തന്നെ അവൻ ദൈവപുത്രനായിരുന്നു. എങ്കിൽ പുനരുത്ഥാനത്തിൽ അവൻ ദൈവപുത്രനായി ജനിക്കേണ്ടിയിരുന്നത് എന്തുകൊണ്ടാണ്? അവന്റെ ജഡാവതാരത്തിന് മുമ്പ്, ക്രിസ്തു ഒരു മനുഷ്യനായിരുന്നില്ല. അവൻ അപരിമേയനായ, നിത്യനായ ദൈവം മാത്രമായിരുന്നു. എന്നാൽ കാലസമ്പൂർണതയിൽ, ക്രിസ്തു മറിയയുടെ ഗർഭപാത്രത്തിൽ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെടുകയും, ഒമ്പത് മാസങ്ങൾക്ക് ശേഷം അവൻ ബേത്‌ലഹേമിലെ ഒരു തൊഴുത്തിൽ ജനിക്കുകയും ചെയ്തു. യോഹന്നാൻ 1:14 പ്രകാരം, ക്രിസ്തുവാകുന്ന വചനം ജഡമായിത്തീർന്നു. ഇതർത്ഥമാക്കുന്നത് അവൻ ഒരു മനുഷ്യനായിത്തീരുവാനുള്ള പടി എടുത്തു എന്നാണ്. ജഡാവതാരത്തിലൂടെ അപരിമേയനായ, നിത്യനായ ദൈവം ഒരു മനുഷ്യനായിത്തീർന്നത് എത്ര ആശ്ചര്യകരമാണ്! എങ്കിലും, മനുഷ്യനായിത്തീർന്നപ്പോൾ, അവൻ ദൈവമല്ലാതായിത്തീർന്നില്ല. മുപ്പത്തിമൂന്നര വർഷം ഭൂമിയിൽ ജീവിച്ചതിനുശേഷം, ക്രിസ്തു ക്രൂശിക്കപ്പെട്ടു. പിന്നീട് പുനരുത്ഥാനത്തിൽ രണ്ടാമതും ജനിക്കുവാനും ദൈവത്തിന്റെ ആദ്യജാതനായ പുത്രനായിത്തീരുവാനും അവൻ രണ്ടാമതൊരു പടി എടുത്തു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Lord's Resurrection Being a Birth

Bible Verses

Col 1:15 Who is the image of the invisible God, the Firstborn of all creation,
v. 18 And He is the Head of the Body, the church; He is the beginning, the Firstborn from the dead, that He Himself might have the first place in all things;
Acts 13:33 That God has fully fulfilled this promise to us their children in raising up Jesus, as it is also written in the second Psalm, "You are My Son; today I have begotten You."

Words of Ministry

As the Son of God, Christ has passed through two births. The first birth took place at His incarnation, and the second, in His resurrection. All Christians realize that Christ was born through incarnation, but not many regard His resurrection also as a birth. Acts 13:33 indicates that Christ was begotten, or born, in resurrection. Through resurrection He was begotten as the Son of God. However, before His incarnation, in eternity, He was already the Son of God. Why then did He need to be born the Son of God in resurrection? Before His incarnation, Christ was not a man. He was simply the infinite, eternal God. But in the fullness of time, Christ was conceived by the Holy Spirit in the womb of Mary, and nine months later He was born in a manger in Bethlehem. According to John 1:14, the Word who is Christ became flesh. This means that He took the step of becoming a man. How marvelous that through incarnation the infinite, eternal God became a man! However, in becoming man, He did not cease to be God. After living on earth for thirty-three and a half years, Christ was crucified. Then in resurrection He took a second step to be born the second time and become the firstborn Son of God. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page