2026, മാർച്ച് 8
സകല നിറവും ക്രിസ്തുവിലായിരിക്കുന്നു
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:19 അവനിൽ സകല നിറവും വസിക്കുവാനും... [പ്രസാദം തോന്നി].
2:9 അവനിലല്ലോ ദൈവത്വത്തിന്റെ സകല നിറവും ദേഹരൂപമായി വസിക്കുന്നത്,
വാ. 10 ...അവനിൽ നിങ്ങളും പൂർണരായിരിക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
ക്രിസ്തുവിലൂടെ ദൈവം നമ്മിലേക്ക് കൊണ്ടുവരപ്പെടുകയും, നാം ദൈവത്തിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. ഇത്തരമൊരു ഇഴുകിച്ചേരലിനായി അവനെ സ്തുതിക്കുക! നാം വീണ്ടും ജനിച്ചപ്പോൾ, അതേസമയം തന്നെ ക്രിസ്തു നമ്മിൽ ജനിക്കുകയും നാം ദൈവത്തിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്തു. അതിനാൽ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ ക്രിസ്തുവിന്റെ ഈ രണ്ട് ജനനങ്ങളുടെയും ആന്തരികവും വ്യക്തിപരവുമായ അനുഭവം നമുക്കുണ്ട്. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം, അവന്റെ ജഡാവതാരത്തിലൂടെയുള്ള ജനനത്തിന് മുപ്പത്തിമൂന്നര വർഷങ്ങൾക്ക് ശേഷമാണ് പുനരുത്ഥാനത്തിലുള്ള അവന്റെ ജനനം സംഭവിച്ചത്. എന്നിരുന്നാലും, ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിൽ, ദൈവം നമ്മിലേക്ക് കൊണ്ടുവരപ്പെട്ടതും നാം ദൈവത്തിലേക്ക് കൊണ്ടുവരപ്പെട്ടതും ഒരേ സമയത്താണ്. ദൈവവും നമ്മളും തമ്മിലുള്ള ആശ്ചര്യകരമായ ഈ പോക്കുവരവിനായി കർത്താവിനെ സ്തുതിക്കുക! കൊലൊസ്സ്യർ 1:19 പറയുന്നത് സകല നിറവും ക്രിസ്തുവിൽ വസിക്കുവാൻ പ്രസാദം തോന്നി എന്നാണ്, കൂടാതെ 2:9 പ്രസ്താവിക്കുന്നത് ദൈവത്വത്തിന്റെ സകല നിറവും ദേഹരൂപമായി ക്രിസ്തുവിൽ വസിക്കുന്നു എന്നാണ്. 2:10-ൽ പൗലൊസ് തുടരുന്നു, ക്രിസ്തുവിൽ നാം പൂർണരായിത്തീർന്നിരിക്കുന്നു എന്ന്. സകല നിറവും ക്രിസ്തുവിൽ വസിക്കുന്നതുകൊണ്ടും നാം ക്രിസ്തുവിൽ ആക്കപ്പെട്ടതുകൊണ്ടും, നാം പൂർണ്ണരാക്കപ്പെട്ടിരിക്കുന്നു, ദിവ്യ സമ്പത്തുകളാൽ നിറയ്ക്കപ്പെട്ടിരിക്കുന്നു. ഹാലേലൂയ്യ, ക്രിസ്തുവിൽ നാം പൂർണ്ണരാക്കപ്പെട്ടിരിക്കുന്നു! വളരെ യഥാർത്ഥമായ അർത്ഥത്തിൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം സങ്കീർണ്ണരാണ്, കാരണം സങ്കീർണ്ണനായ ഒരുവനിലാണ് നാം ആയിരിക്കുന്നത്. അവൻ സങ്കീർണ്ണനല്ലായിരുന്നുവെങ്കിൽ, അവന്റെ വ്യക്തിയെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകുമായിരുന്നില്ല.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
All the Fullness Being in Christ
Bible Verses
Col 1:19 For in Him all the fullness was pleased to dwell
2:9 For in Him dwells all the fullness of the Godhead bodily,
v. 10 And you have been made full in Him...
Words of Ministry
Through Christ, God has been brought into us, and we have been brought into God. Praise Him for such a mingling! When we were born again, simultaneously Christ was born into us, and we were brought into God. Therefore, in our Christian life we have an inward and personal experience of both of the births of Christ. With Christ, His birth in resurrection came thirty- three and a half years after His birth through incarnation. However, in our experience of Christ, God was brought into us and we were brought into God at the same time. Praise the Lord for the marvelous traffic between God and us! Colossians 1:19 says that all the fullness was pleased to dwell in Christ, and 2:9 declares that in Christ dwells all the fullness of the Godhead bodily. In 2:10 Paul goes on to say that in Christ we are made full. Because all the fullness dwells in Christ and because we have been put into Christ, we have been made full, filled with the divine riches. Hallelujah, in Christ we are made full! In a very real sense, we who believe in Christ are complex, for we are in the One who is very complex. If He were not complex, there would have been no disputes regarding His Person.
