top of page

2026 മാർച്ച് 10

ദിവ്യ സമ്പത്തുകളുടെ ആവിഷ്കാരമായ ക്രിസ്തു

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ സ്വരൂപവും, സകല സൃഷ്ടിയിലും ആദ്യജാതനും ആകുന്നു,
വാ. 16 സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും, ദൃശ്യമായതും അദൃശ്യമായതും, സിംഹാസനങ്ങളാകട്ടെ കർത്തൃത്വങ്ങളാകട്ടെ വാഴ്ച്ചകളാകട്ടെ അധികാരങ്ങളാകട്ടെ, സകലവും അവനിലല്ലോ സൃഷ്ടിക്കപ്പെട്ടത്; സകലവും അവൻ മുഖാന്തരവും അവങ്കലേക്കും സൃഷ്ടിക്കപ്പെട്ടു.
വാ. 17 അവൻ സകലത്തിനും മുമ്പേയുള്ളവൻ, സകലവും അവനിൽ സംസക്തമായിരിക്കുന്നു;
വാ. 18 അവൻ സഭ എന്ന ശരീരത്തിന്റെ തലയാകുന്നു; അവൻതന്നെ എല്ലാറ്റിലും ഒന്നാമത് ആകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരിൽനിന്ന് ആദ്യജാതനും ആകുന്നു;
വാ. 19 അവനിൽ സകല നിറവും വസിക്കുവാനും

ശുശ്രൂഷയിലെ വചനങ്ങൾ

കൊലൊസ്സ്യ ലേഖനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ക്രിസ്തു സർവവും-ഉൾക്കൊള്ളുന്നവനാണ്. അവൻ ദൈവം മാത്രമല്ല, സകല സൃഷ്ടിയിലും ആദ്യജാതനും ആകുന്നു. സകലവും അവനിലും അവൻ മുഖാന്തരവുമാണ് ഉളവായത്. കൂടാതെ, സകലവും അവങ്കലേക്കും അവനിലും സംസക്തമായിരിക്കുന്നു. അതിനാൽ, ദൈവം എന്തായിരിക്കുന്നുവോ അതെല്ലാം അവൻ മുഖാന്തരമാണ് ആവിഷ്കരിക്കപ്പെടുന്നത്. 19-ാം വാക്യത്തിലെ സകല നിറവും എന്നത് ദൈവത്തിന്റെ സമ്പത്തുകളെയല്ല, മറിച്ച് ആ സമ്പത്തുകളുടെ ആവിഷ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നാം കണ്ടു. പഴയ സൃഷ്ടിയിലും സഭയാകുന്ന പുതിയ സൃഷ്ടിയിലും ദൈവത്തിന്റെ സമ്പന്നമായ ആളത്തത്തിന്റെ പൂർണ്ണമായ ആവിഷ്കാരം ക്രിസ്തുവിൽ വസിക്കുന്നു. പഴയ സൃഷ്ടിയിലും പുതിയ സൃഷ്ടിയിലും ദൈവത്തിന്റെ സമ്പന്നമായ ആളത്തം ക്രിസ്തുവിലൂടെ ആവിഷ്കരിക്കപ്പെടുന്നു. അവൻ തന്നിലും, താൻ മുഖാന്തരവും, തങ്കലേക്കുമായ് സകലവും ഉളവായവൻ എന്ന നിലയിലും, സകലവും തന്നിൽ സംസക്തമായിരിക്കുന്നവൻ എന്ന നിലയിലും ആയിരിക്കുന്നു. അത്തരമൊരു രീതിയിലാണ് അദൃശ്യനായ ദൈവം ആവിഷ്കരിക്കപ്പെടുന്നത്. പ്രപഞ്ചത്തെയും സഭയെയും, പഴയ സൃഷ്ടിയെയും പുതിയ സൃഷ്ടിയെയും നാം പരിഗണിക്കുമ്പോൾ, ത്രിയേക ദൈവത്തിന്റെ സകല നിറവും നാം കാണുന്നു. ത്രിയേക ദൈവത്തിന്റെ ആവിഷ്കാരത്തെ നാം അവിടെ ദർശിക്കുന്നു. ഈ നിറവ് പുത്രനിൽ വസിക്കുവാനും തന്റെ ആവിഷ്കാരത്തിനായി സകലത്തെയും തന്നോട് നിരപ്പിക്കുവാനുമായി പ്രസാദിച്ചു. കൂടാതെ, പുതിയ സൃഷ്ടിയിൽ തന്റെ ആവിഷ്കാരം ഉണ്ടാകേണ്ടതിനായി ഈ നിറവ് നമ്മെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തന്റെ സന്നിധിയിൽ നിർത്തുകയും ചെയ്യും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Being the Expression of the Divine Riches

Bible Verses

Col 1:15 Who is the image of the invisible God, the Firstborn of all creation,
v. 16 Because in Him all things were created...all things have been created through Him and unto Him.
v. 17 And He is before all things, and all things cohere in Him;
v. 18 And He is the Head of the Body, the church; He is the beginning, the Firstborn from the dead, that He Himself might have the first place in all things;
v. 19 For in Him all the fullness was pleased to dwell.

Words of Ministry

The Christ revealed in Colossians is all-inclusive. He is not only God, but also the firstborn of creation. All things came into being in Him and through Him. Furthermore, all things are unto Him and subsist in Him. Therefore, through Him is expressed all that God is. We have seen that all the fullness in verse 19 does not denote the riches of what God is, but the expression of those riches. The full expression of God in all His rich being, both in creation and in the church, dwells in Christ. The rich being of God is expressed both in the old creation and in the new creation through Christ as the One in whom, through whom, and unto whom all things came into being and as the One in whom all things subsist. It is in such a way that the invisible God is expressed. When we consider the universe and the church, the old creation and the new creation, we see all the fullness of the Triune God. We behold the expression of the Triune God. This fullness was pleased to dwell in the Son and to reconcile all things to Himself for His expression. Furthermore, this fullness will present us holy, blameless, and without reproach to Himself so that He may have His expression in the new creation.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page