top of page

2026 മാർച്ച് 14

മർമത്തിന്റെ മഹിമാധനം

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:27 അവരോടു ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു, അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ,
എഫെ 3:8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനിലും ചെറിയവനായ എനിക്ക്, ജാതികളോട് ക്രിസ്തുവിന്റെ അപ്രമേയ ധനത്തെ സുവിശേഷമായി അറിയിക്കുവാനും,

ശുശ്രൂഷയിലെ വചനങ്ങൾ

വാക്യം 27-ൽ പറഞ്ഞിരിക്കുന്ന മർമത്തിന്റെ മഹിമാധനത്തെക്കുറിച്ച് നമുക്കിപ്പോൾ കൂടുതൽ ശ്രദ്ധിക്കാം. ജാതികളുടെ ഇടയിലുള്ള ഈ മർമത്തിന്റെ ധനം എന്നത്, ജാതീയ വിശ്വാസികൾക്ക് ക്രിസ്തു എന്തായിരിക്കുന്നുവോ അതിന്റെയെല്ലാം ധനമാണ് (എഫെ 3:8). പൗലോസ് കൊലൊസ്സ്യർക്ക് എഴുതുന്ന സമയത്ത്, യഹൂദന്മാർ വിജാതീയരെ അഥവാ ജാതികളെ പന്നികളായാണ് കണക്കാക്കിയിരുന്നത്. എങ്കിലും, ജാതികളായ ഈ "പന്നികളുടെ" ഇടയിൽ, അതായത് ജാതികളുടെ ഇടയിൽ, ഈ മർമത്തിന്റെ മഹിമാധനം അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു എന്ന് പൗലോസ് പറയുന്നു. ജാതികളെ വിശേഷിപ്പിക്കുവാൻ വിവിധ പദങ്ങൾ ഉപയോഗിക്കുവാൻ സാധിക്കും: പാപികൾ, മത്സരികൾ, ദൈവത്തിന്റെ ശത്രുക്കൾ, അനുസരണക്കേടിന്റെ മക്കൾ, കോപത്തിന്റെ മക്കൾ മുതലായവ. നാം രക്ഷിക്കപ്പെടുന്നതിന് മുമ്പ് ഈ വിഭാഗത്തിലായിരുന്നു. എന്നാൽ അങ്ങനെയുള്ളവരുടെ ഇടയിൽ പോലും ഈ മർമത്തിന്റെ മഹിമാധനം വെളിപ്പെടുത്തുവാൻ ദൈവം നിശ്ചയിച്ചു. നിങ്ങൾ രക്ഷിക്കപ്പെട്ടതിനുശേഷം, നിങ്ങൾ തേജസ്സിലേക്ക് പ്രവേശിച്ചു എന്നൊരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടില്ലേ? നമ്മിൽ പലർക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. നാം പാപികളും ശത്രുക്കളും മത്സരികളും ആയിരുന്നിട്ടും, നാം ദൈവത്തിന്റെ മക്കളായിത്തീർന്നിരിക്കുന്നു. നാം ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടാളികളും, ക്രിസ്തുവിന്റെ അവയവങ്ങളുമാണ്. കൂടാതെ, നാം പുരോഹിതന്മാരും രാജാക്കന്മാരും ആണെന്ന് പുതിയ നിയമം വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ അവകാശികൾ എന്ന നിലയിൽ, നാം ദൈവത്തെ മാത്രമല്ല, സകലത്തെയും അവകാശമായി പ്രാപിക്കും. നാം ദൈവപുത്രന്മാരും, ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടാളികളും, പുരോഹിതന്മാരും രാജാക്കന്മാരുമാണ്. ഇത് എത്ര വലിയ മഹത്വമാണ്!

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Riches of the Glory of the Mystery

Bible Verses

Col 1:27 To whom God willed to make known what are the riches of the glory of this mystery among the Gentiles, which is Christ in you, the hope of glory.
Eph 3:8 To me, less than the least of all saints, was this grace given to announce to the Gentiles the unsearchable riches of Christ as the gospel.

Words of Ministry

Let us now pay closer attention to the riches of the glory of the mystery spoken of in verse 27. The riches of this mystery among the nations are the riches of all that Christ is to the Gentile believers (Eph. 3:8). At the time Paul wrote to the Colossians, the Jews regarded the Gentiles, the nations, as swine. Nevertheless, Paul says that God has willed to make known the riches of the glory of this mystery among the nations, that is, among the Gentile "swine." Various terms could be used to describe the Gentiles: sinners, rebels, enemies of God, sons of disobedience, sons of wrath. Before we were saved, we were in this category. But even among such people God has willed to make known the riches of the glory of this mystery. After you were saved, did you not have the sense that you had entered into glory? Many of us had this kind of experience. Although we were sinners, enemies, and rebels, we have become sons of God. We are also heirs of God, joint partakers of Christ, and even the members of Christ. Furthermore, the New Testament reveals that we are priests and kings. As heirs of God, we shall inherit not only God Himself, but all things. We are sons of God, heirs of God, partners of Christ, and priests and kings. What a glory this is!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page