2026 മാർച്ച് 16
നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെയും സഭാജീവിതത്തിന്റെയും താക്കോൽ
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:27 അവരോടു ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു, അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ,
2 തെസ്സ 1:9 ആ നാളിൽ തന്റെ വിശുദ്ധന്മാരിൽ അവൻ മഹത്വപ്പെടുവാനും... വിശ്വസിച്ച എല്ലാവരിലും ആശ്ചര്യപ്പെടുവാനും അവൻ വരുമ്പോൾ,
ശുശ്രൂഷയിലെ വചനങ്ങൾ
27-ാം വാക്യത്തിൽ നമ്മിലുള്ള ക്രിസ്തു മഹത്വത്തിന്റെ പ്രത്യാശയാണെന്ന് പൗലോസ് പറയുന്നു. ക്രിസ്തു ഇപ്പോൾ മഹത്വം നിറഞ്ഞ മർമമാകുന്നു. ക്രിസ്തു തന്റെ വിശുദ്ധന്മാരെ തേജസ്‌ക്കരിക്കുവാനായി മടങ്ങിവരുമ്പോൾ ഈ മഹത്വം അങ്ങേയറ്റം നിറവോടെ പ്രത്യക്ഷമാകും. അതിനാൽ, ഇത് ഒരു പ്രത്യാശയാണ്, മഹത്വത്തിന്റെ പ്രത്യാശ. നമ്മിൽ ഉൾവസിക്കുന്ന സർവവും-ഉൾക്കൊള്ളുന്ന ക്രിസ്തു നമ്മുടെ മഹത്വത്തിന്റെ പ്രത്യാശയാണെന്ന ദർശനം നമ്മൾ കാണുന്നുവെങ്കിൽ, നമ്മുടെ ജീവിതം വിപ്ലവാത്മകമായി മാറും. നാം ഇപ്രകാരം പറയും, "കർത്താവേ, ഇനി മുതൽ നീയല്ലാതെ മറ്റൊന്നിനെയും ഞാൻ കരുതുകയില്ല. ഞാൻ ഉപദേശങ്ങളെയോ, ചട്ടങ്ങളെയോ, നിബന്ധനകളെയോ, പാരമ്പര്യങ്ങളെയോ കരുതുകയില്ല. മതത്തെയോ, തത്ത്വചിന്തയെയോ, ലോകത്തിന്റെ മൂലകങ്ങളെയോ ഞാൻ കരുതുന്നില്ല. കർത്താവേ, ദൈവത്തിന്റെ ദേഹരൂപമെന്ന നിലയിലും എന്റെ ആത്മാവിൽ ആയിരിക്കുന്ന ജീവൻ-നൽകുന്ന ആത്മാവെന്ന നിലയിലും ഞാൻ നിന്നെ മാത്രമേ കരുതുന്നുള്ളൂ. നീ എന്റെ ആത്മാവിൽ അത്രമാത്രം യാഥാർത്ഥ്യവാനും, ജീവനുള്ളവനും, പ്രായോഗികനും ആയതുകൊണ്ട്, എനിക്ക് നിന്നാലും നിന്നോടുകൂടെയും ജീവിക്കുവാൻ കഴിയുമല്ലോ. കർത്താവേ, ഇപ്രകാരം നിന്നെ അനുഭവമാക്കുക എന്നത് മാത്രമാണ് എന്റെ ഏക ആഗ്രഹം." ഓ, നാമെല്ലാവരും ഈ ദർശനം കാണുവാൻ ഇടയാകട്ടെ! ഈ ദർശനം നാം കാണുന്നുവെങ്കിൽ, ഇന്നത്തെ ക്രിസ്ത്യാനികൾ ക്രിസ്തുവല്ലാത്ത മറ്റ് കാര്യങ്ങളിലേക്ക് എത്രമാത്രം ശ്രദ്ധതിരിക്കപ്പെട്ടിരിക്കുന്നു എന്ന് നാം മനസ്സിലാക്കും. അവർ നല്ല കാര്യങ്ങളിലും, തിരുവെഴുത്തുപരമായ കാര്യങ്ങളിലും, അടിസ്ഥാനപരമായ കാര്യങ്ങളിലും, ആത്മികമായ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തുന്നുണ്ടാകാം. എങ്കിലും, ഈ കാര്യങ്ങൾ ക്രിസ്തു താൻ തന്നെയല്ല. നിത്യത മുതൽ മറഞ്ഞിരുന്നതും എന്നാൽ ഇപ്പോൾ പുതിയ നിയമ യുഗത്തിൽ വിശുദ്ധന്മാർക്ക് വെളിപ്പെട്ടതുമായ മർമമായ ക്രിസ്തുവിനെ നാം കാണേണ്ടത് നിർണായകമാണ്. ഈ മർമമാണ് നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെയും സഭാജീവിതത്തിന്റെയും താക്കോൽ.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Key to Our Christian Life and Church Life
Bible Verses
Col 1:27 To whom God willed to make known what are the riches of the glory of this mystery among the Gentiles, which is Christ in you, the hope of glory.
2 Thes 1:10 When He comes to be glorified in His saints and to be marveled at in all those who have believed.
Words of Ministry
In verse 27 Paul says that Christ in us is the hope of glory. Christ is the mystery which is full of glory now. This glory will be manifested to its fullest extent when Christ returns to glorify His saints. Hence, it is a hope, the hope of glory. If we see the vision that the all-inclusive Christ who indwells us is our hope of glory, our living will be revolutionized. We shall say, "Lord, from now on I won't care for anything other than You. I won't care for doctrines, ordinances, regulations, or traditions. I don't care for religion, philosophy, or the elements of the world. Lord, I care only for You as the embodiment of God and as the life- giving Spirit in my spirit. Because you are so real, living, and practical in my spirit, I can live by You and with You. Lord, my only desire is to experience You in this way." Oh, may we all see this vision! If we see this vision, we shall also realize how much Christians today have been distracted to things other than Christ. They may pay their attention to good things, scriptural things, fundamental things, even spiritual things. Nevertheless, these things are not Christ Himself. It is crucial that we see the Christ who is the mystery hidden from eternity but now made manifest to the saints in the New Testament age. This mystery is the key to our Christian life and also to the church life.
