top of page

2026 മാർച്ച് 17

ഓരോ മനുഷ്യനെയും ക്രിസ്തുവിൽ പൂർണ്ണവളർച്ച എത്തിയവനായി നിർത്തുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:27 ...മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു...
വാ. 28 ഏതു മനുഷ്യനെയും ക്രിസ്തുവിൽ പൂർണവളർച്ച എത്തിയവനായി നിർത്തേണ്ടതിന്, സകല ജ്ഞാനത്തോടുംകൂടെ ഏതു മനുഷ്യനെയും പ്രബോധിപ്പിക്കുകയും ഏതു മനുഷ്യനെയും ഉപദേശിക്കുകയും ചെയ്തുകൊണ്ട്, അവനെ ഞങ്ങൾ അറിയിക്കുന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

പൂർണ്ണവളർച്ച എത്തിയ [കൊലൊ 1:28] എന്ന് വിവർത്തനം ചെയ്തിരിക്കുന്ന യവന പദം പക്വതയെന്നോ, പൂർണ്ണനായെന്നോ, തികഞ്ഞവനെന്നോ പരിഭാഷപ്പെടുത്താം. ക്രിസ്തുവിൽ പൂർണ്ണവളർച്ചയിലേക്ക് പക്വത പ്രാപിക്കുന്നതിലൂടെ മറ്റുള്ളവർ തികഞ്ഞവരും പൂർണ്ണരുമാകേണ്ടതിന് അവർക്ക് ക്രിസ്തുവിനെ പകർന്നുനൽകുക എന്നതായിരുന്നു പൗലോസിന്റെ ശുശ്രൂഷ. എന്നിരുന്നാലും, ഇന്നത്തെ മിക്ക ക്രിസ്തീയ വേലക്കാർക്കും ഓരോ മനുഷ്യനെയും ക്രിസ്തുവിൽ പൂർണ്ണവളർച്ച എത്തിയവനായി നിർത്തുക എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. അവരുടെ വേലയുടെ ലക്ഷ്യം ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊന്നാണ്. എന്നാൽ പൗലോസിനുണ്ടായിരുന്ന അതേ ലക്ഷ്യം നമുക്കും ഉണ്ടായിരിക്കണം. സുവിശേഷം പ്രസംഗിക്കുമ്പോൾ പോലും, മറ്റുള്ളവരെ ക്രിസ്തുവിൽ പക്വത വന്നവരായും പൂർണ്ണവളർച്ച എത്തിയവരായും നിർത്തേണ്ടതിന് ജീവൻ പകർന്നുനൽകുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവിശ്വാസികളോട് സുവിശേഷം പ്രസംഗിക്കുമ്പോഴും, അവർക്ക് ക്രിസ്തുവിനെ ശുശ്രൂഷിക്കുമ്പോഴും, കർത്താവിനെ കൈക്കൊള്ളുവാൻ അവരെ സഹായിക്കുമ്പോഴും, അവർ കേവലം തീപ്പൊയ്കയിൽ നിന്നും ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നും രക്ഷിക്കപ്പെടണം എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. അവർ ദൈവത്തിന്റെ പാപക്ഷമ അനുഭവമാക്കുക എന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം; മറിച്ച്, അവർ ആത്യന്തികമായി ക്രിസ്തുവിൽ പൂർണ്ണവളർച്ച എത്തിയവരായി നിർത്തപ്പെടേണ്ടതിന് അവരിലേക്ക് ക്രിസ്തുവിനെ ശുശ്രൂഷിക്കുക എന്നതാണ്. സുവിശേഷം പ്രസംഗിക്കുമ്പോൾ മറ്റുള്ളവർക്ക് ക്രിസ്തുവിനെ പകർന്നുനൽകുന്നതിൽ നാം പരാജയപ്പെട്ടാൽ, നമ്മുടെ സുവിശേഷ പ്രസംഗം ദൈവത്തിന്റെ മാനദണ്ഡത്തിന് താഴെയായിരിക്കും. നാം സംസാരിക്കുന്നവരിലേക്കെല്ലാം ക്രിസ്തു നിവേശിപ്പിക്കപ്പെടണം. വിശുദ്ധന്മാരുമായുള്ള നമ്മുടെ കൂട്ടായ്മയിലും നമുക്ക് ഇതേ ലക്ഷ്യം ഉണ്ടായിരിക്കണം. വിശുദ്ധന്മാരുമായി ബന്ധപ്പെടുമ്പോൾ, അവർ ക്രിസ്തുവിൽ പക്വത പ്രാപിക്കേണ്ടതിന് അവരിലേക്ക് ക്രിസ്തുവിനെ ശുശ്രൂഷിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. [തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Presenting Every Man Full-Grown in Christ

Bible Verses

Col 1:27 ...Christ in you, the hope of glory,
v. 28 Whom we announce, admonishing every man and teaching every man in all wisdom that we may present every man full-grown in Christ.

Words of Ministry

The Greek word rendered full-grown [Col. 1:28] may also be translated mature, complete, or perfect. Paul's ministry was to impart Christ to others so that they may be perfect and complete by maturing in Christ unto full growth. However, many Christian workers today do not have any concept of presenting every man full-grown in Christ. The goal of their work is something other than this. But we must have the same goal that Paul had. Even in preaching the gospel, our aim should be to impart life in order to present others mature, full-grown, in Christ. As we preach the gospel to unbelievers, minister Christ to them, and help them to receive the Lord, our goal is not merely that they should be saved from the lake of fire and from God's condemnation. Our goal is not only for them to experience God's forgiveness; it is to minister Christ into them so that they may eventually be presented full-grown in Christ. If we fail to impart Christ to others as we preach the gospel, our gospel preaching will fall short of God's standard. Christ must be infused into all those to whom we speak. We should have the same goal in our fellowship with the saints. As we contact the saints, our goal should be to minister Christ into them so that they may mature in Him. [Continued]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page