top of page

2026 ഏപ്രിൽ 7

ജീവന്റെ പകർച്ചയിലൂടെ ചൈതന്യവൽക്കരിക്കപ്പെടുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 2:13 നിങ്ങളോ, നിങ്ങളുടെ അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരെങ്കിലും, നമ്മുടെ എല്ലാ അതിക്രമങ്ങളും നമ്മോട് ക്ഷമിച്ചശേഷം, അവനോടുകൂടെ അവൻ ജീവിപ്പിച്ചു;
വാ. 14 നമുക്ക് എതിരായിരുന്ന, നമുക്ക് വിരുദ്ധമായിരുന്ന, ചട്ടങ്ങളിലെ കൈയെഴുത്ത് മായ്ച്ചുകളയുകയും, അതിനെ ക്രൂശിൽ തറച്ചിട്ട്, അവൻ വഴിയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
വാ. 15 വാഴ്ച്ചകളെയും അധികാരങ്ങളെയും ഉരിഞ്ഞുകളഞ്ഞ്, ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി, അവൻ അവരെ പരസ്യമായ കാഴ്ച്ചയാക്കി.

ശുശ്രൂഷയിലെ വചനങ്ങൾ

വാക്യം 15-ൽ... "ഉരിഞ്ഞുകളയുക" എന്നതിനുള്ള യവനപദം "അഴിച്ചുമാറ്റുക" എന്നും തർജ്ജമ ചെയ്യാം. ഈ വാക്യത്തിൽ പറയുന്ന വാഴ്ചകളും അധികാരങ്ങളും ദൂതന്മാരായ ഭരണാധികാരികളും അധികാരികളുമാണ്. ...ഇവിടെ ഈ ഭാഗം ദുഷ്ടദൂതന്മാരെയാണ് പരാമർശിക്കുന്നത്. പരസ്യമായി കാഴ്ചയാക്കുക എന്നർത്ഥമുള്ള യവനപദം, പരസ്യമായ അപമാനത്തിലേക്ക് തള്ളിക്കൊണ്ട് പ്രദർശിപ്പിക്കുക അല്ലെങ്കിൽ വെളിപ്പെടുത്തുക എന്നാണ് അർത്ഥമാക്കുന്നത്. ക്രൂശിൽ വെച്ച് ദൈവം ദുഷ്ടദൂതന്മാരായ ഭരണാധികാരികളെയും അധികാരങ്ങളെയും പരസ്യമായി അപമാനിക്കുകയും അതിൽ അവർക്കുമേൽ ജയോത്സവം കൊണ്ടാടുകയും ചെയ്തു. ...ദൈവം ഇവിടെ നമ്മെ വിധിപ്പാനല്ല, കാരണം അവൻ ഇതിനകം നമ്മെ ക്രൂശിൽ വിധിച്ചു കഴിഞ്ഞു. അവൻ നമ്മോട് ഇടപെടുവാൻ പോലും അല്ല ഇവിടെ ആയിരിക്കുന്നത്, കാരണം അവൻ ഇതിനകം നമ്മോട് ഇടപെട്ടു കഴിഞ്ഞു. ദൈവം ഒരു കാര്യം നിവർത്തിക്കുവാനാണ് ഇവിടെ ആയിരിക്കുന്നത്—നമ്മിലേക്ക് ജീവനെ പകർന്നുകൊണ്ട് നമ്മെ ചൈതന്യവൽക്കരിക്കുവാൻ വേണ്ടി. ജീവൻ-നൽകുന്ന ആത്മാവെന്ന നിലയിൽ, ത്രിയേക ദൈവം നമുക്ക് ജീവൻ നൽകുന്നു. സഭാജീവിതത്തിന്റെ യോഗങ്ങളിൽ നാം ചൈതന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച് ന്യായപ്രമാണത്തിനോ ദൂതന്മാർക്കോ യാതൊരു സ്ഥാനവുമില്ല. കാൽവരിയിൽ വെച്ച് ദൈവം അവരെ ഉരിഞ്ഞുകളയുകയും അവർക്കുമേൽ ജയോത്സവം കൊണ്ടാടുകയും ചെയ്തുവെന്ന് നാം വാഴ്ചകളെയും അധികാരങ്ങളെയും ഓർമ്മിപ്പിക്കണം. ദൈവത്തിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, ഓടിപ്പോകുവാൻ നമുക്ക് അവരോട് ആജ്ഞാപിക്കുവാൻ കഴിയും. ഇന്ന് നമുക്ക് ആവശ്യമായിരിക്കുന്നത് ന്യായപ്രമാണമോ ദൂതന്മാരെയോ അല്ല, മറിച്ച് ചൈതന്യവൽക്കരിക്കുന്നവനെയാണ്, ജീവൻ-നൽകുന്നവനെയാണ്. ഇതാകുന്നു ദൈവത്തിന്റെ രക്ഷയുടെ വ്യവസ്ഥ.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Being Enlivened by the Imparting of Life

Bible Verses

Col 2:13 And you, though dead in your offenses and in the uncircumcision of your flesh, He made alive together with Him, having forgiven us all our offenses;
v. 14 Wiping out the handwriting in ordinances, which was against us, which was contrary to us; and He has taken it out of the way, nailing it to the cross.
v. 15 Stripping off the rulers and the authorities, He made a display of them openly, triumphing over them in it.

Words of Ministry

In verse 15...The Greek for "stripping off" can also be rendered "putting off." The rulers and authorities spoken of in this verse are the angelic rulers and authorities. ...the passage here refers to the evil angels. The Greek word for make a display means show or exhibit in the sense of putting to an open shame. God openly shamed the evil angelic rulers and authorities on the cross and triumphed over them in it. ...God is not here to judge us, for He has already judged us on the cross. He is not even here to deal with us, because He has dealt with us already. God is here to accomplish one thing--to enliven us by imparting life into us. As the life- giving Spirit, the Triune God is giving life to us. In the meetings of the church life, we are being enlivened. Concerning this, the law and the angels have no place. We should remind the rulers and authorities that at Calvary God stripped them off and triumphed over them. Based upon God's victory, we can order them to flee. What we need today is not the law or the angels, but the enlivening One, the life- giving One. This is the economy of God's salvation.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page