top of page

2026 ഏപ്രിൽ 9

പ്രയാസത്തോട് ഇടപെടുവാനുള്ള ദൈവത്തിന്റെ വഴി ക്രൂശാകുന്നു

ബൈബിൾ വാക്യങ്ങൾ

1 കൊരി 1:18 എന്തെന്നാൽ ക്രൂശിന്റെ വചനം നശിച്ചുകൊണ്ടിരിക്കുന്നവർക്ക് മൂഢത്തവും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമുക്ക് ദൈവശക്തിയും ആകുന്നു.
കൊലൊ 2:14 നമുക്ക് എതിരായിരുന്ന, നമുക്ക് വിരുദ്ധമായിരുന്ന, ചട്ടങ്ങളിലെ കൈയെഴുത്ത് മായ്ച്ചുകളയുകയും, അതിനെ ക്രൂശിൽ തറച്ചിട്ട്, അവൻ വഴിയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
വാ. 15 വാഴ്ച്ചകളെയും അധികാരങ്ങളെയും ഉരിഞ്ഞുകളഞ്ഞ്, ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി, അവൻ അവരെ പരസ്യമായ കാഴ്ച്ചയാക്കി.

ശുശ്രൂഷയിലെ വചനങ്ങൾ

വളരെ യഥാർത്ഥമായ അർത്ഥത്തിൽ, ക്രിസ്തുവിന്റെ ക്രൂശ് പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്. ദൈവം ആകാശത്തെയും ഭൂമിയെയും പ്രപഞ്ചത്തിലെ കോടിക്കണക്കിന് വസ്തുക്കളെയും സൃഷ്ടിച്ചതിനുശേഷം, ഒരു പ്രധാനദൂതൻ മത്സരിക്കുകയും അനേകം ദൂതന്മാർ അവനെ പിന്തുടരുകയും ചെയ്തു. ഈ പ്രധാനദൂതൻ സാത്താനായിത്തീരുകയും, അവന്റെ അനുയായികൾ സ്വർഗീയങ്ങളിലെ ദുഷ്ട വാഴ്ച്ചകളും ശക്തികളും അധികാരങ്ങളുമായിത്തീരുകയും ചെയ്തു. ഒടുവിൽ, ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ വീഴുകയും പാപിയായിത്തീരുകയും ചെയ്തു. ദൂതന്മാരുടെ മത്സരവും മനുഷ്യന്റെ വീഴ്ചയും ദൈവത്തെ ഒരു പ്രയാസകരമായ സാഹചര്യത്തിലാക്കി. ഈ പ്രയാസത്തോട് ഇടപെടുവാനുള്ള ദൈവത്തിന്റെ വഴി ക്രൂശാകുന്നു. ഒന്നാമതായി, ദൈവം ഒരു മനുഷ്യനായിത്തീർന്നു, അങ്ങനെ മനുഷ്യത്വത്തെ തന്നിൽതന്നെ ധരിച്ചു. തുടർന്ന് ജഡാവതാരം ചെയ്ത ദൈവമായ ക്രിസ്തു ക്രൂശിലേക്ക് പോകുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. തന്റെ മുപ്പത്തിമൂന്നര വർഷത്തെ ഭൗമിക ജീവിതത്തിൽ, ക്രിസ്തു പുൽത്തൊട്ടി മുതൽ ക്രൂശ് വരെ നടന്നു. അവൻ ക്രൂശിക്കപ്പെട്ടപ്പോൾ അനേകം കാര്യങ്ങൾ സംഭവിച്ചു. ക്രൂശിൽ വെച്ച് ദൈവം പാപത്തെയും പാപിയായ പഴയ മനുഷ്യനെയും വിധിച്ചു. ക്രൂശിലൂടെ നമ്മുടെ പാപസ്വഭാവം അവസാനിപ്പിക്കപ്പെട്ടു. ദൈവം പാപത്തെയും പാപിയായ മനുഷ്യനെയും വിധിച്ചതായ അതേ സമയത്തുതന്നെ അവൻ ന്യായപ്രമാണത്തെ ക്രൂശിൽ തറയ്ക്കുകയും ചെയ്തു. ദൈവം ന്യായപ്രമാണത്തെ ക്രൂശിൽ തറച്ചുകൊണ്ടിരുന്നപ്പോൾ ദുഷ്ടദൂതന്മാരും അവിടെ ഉണ്ടായിരുന്നു, അവർ വളരെ സജീവമായിരുന്നു. എന്നാൽ, 15-ാം വാക്യം അനുസരിച്ച്, ദൈവം ക്രൂശിലൂടെ അവരെ ഉരിഞ്ഞുകളഞ്ഞു. വാഴ്ചകളെയും അധികാരങ്ങളെയും ഉരിഞ്ഞുകളഞ്ഞതിലൂടെ ദൈവം അവരെ പരസ്യമായ കാഴ്ചയാക്കി. അവൻ അവരെ പരസ്യമായി അപമാനിക്കുകയും അവരുടെമേൽ ജയോത്സവം കൊണ്ടാടുകയും ചെയ്തു. ഇത് എത്ര വലിയൊരു കാര്യമാണ്!

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Cross Being God's Way of Dealing with Difficulty

Bible Verses

1 Cor 1:18 For the word of the cross is to those who are perishing foolishness, but to us who are being saved it is the power of God.
Col 2:14 Wiping out the handwriting in ordinances, which was against us, which was contrary to us; and He has taken it out of the way, nailing it to the cross.
v. 15 Stripping off the rulers and the authorities, He made a display of them openly, triumphing over them in it.

Words of Ministry

In a very real sense, the cross of Christ is the center of the universe. After God created the heavens, the earth, and the billions of items in the universe, an archangel rebelled, and many angels followed him. This archangel became Satan, and his followers became the evil rulers, powers, and authorities in the heavenlies. Eventually, the man created by God fell and became sinful. The rebellion of the angels and the fall of man put God into a difficult situation. God's way to deal with this difficulty is the cross. Firstly, God became a man, thereby putting humanity on Himself. Then Christ, God incarnate, went to the cross and was crucified. During the thirty-three and a half years of His earthly life, Christ walked from the manger to the cross. When He was crucified, many things took place. On the cross God judged sin and the sinful old man. Through the cross, our sinful nature was terminated. At the very time God was judging sin and sinful man, He also nailed the law to the cross. When God was nailing the law to the cross, the evil angels also were present and very active. But, according to verse 15, God stripped them off through the cross. By stripping off the rulers and authorities, God made a display of them openly. He openly put them to shame and triumphed over them. What a great matter this is!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page