top of page

2026 ഏപ്രിൽ 12

നമ്മുടെ അനുഭവത്തിൽ ക്രിസ്തു നമുക്ക് സകലവുമായിത്തീരുന്നു

ബൈബിൾ വാക്യങ്ങൾ

യോഹ 6:48 ഞാൻ [യേശു] ജീവന്റെ അപ്പം ആകുന്നു.
7:37 ...ദാഹിക്കുന്നവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
ഗലാ 3:27 ക്രിസ്തുവിലേക്ക് സ്നാനപ്പെട്ടവരായ നിങ്ങളൊക്കെയും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നുവല്ലോ.
മത്താ 11:28 അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു വിശ്രമം നൽകും.

ശുശ്രൂഷയിലെ വചനങ്ങൾ

നമ്മുടെ ദിനംപ്രതിയുള്ള ജീവിത സാഹചര്യത്തിലെ അനേകം കാര്യങ്ങളും ക്രിസ്തുവിൻ്റെ നിഴലുകളാണ്. ഉദാഹരണത്തിന്, നാം കഴിക്കുന്ന ആഹാരം ഒരു നിഴലാണ്, അത് യഥാർത്ഥ ആഹാരമല്ല. യഥാർത്ഥ ആഹാരം ക്രിസ്തുവാണ്. ക്രിസ്തു തന്നെയാണ് യഥാർത്ഥ പാനീയവും. നമ്മെ മറയ്ക്കുവാനും, ഭംഗിപ്പെടുത്തുവാനും, ഊഷ്മളമായി സൂക്ഷിക്കുവാനും നാം ധരിക്കുന്ന വസ്ത്രങ്ങളും ക്രിസ്തുവിൻ്റെ നിഴലാണ്. നമ്മുടെ നഗ്നതയെ യാഥാർത്ഥമായ് മറയ്ക്കുന്നവനും, നമ്മെ ഊഷ്മളമായി സൂക്ഷിക്കുന്നവനും, നമുക്ക് സൗന്ദര്യം നൽകുന്നവനും ക്രിസ്തുവാണ്. ക്രിസ്തു തന്നെയാണ് നമ്മുടെ യഥാർത്ഥ വാസസ്ഥലവും യഥാർത്ഥ വിശ്രമവും. നാം താമസിക്കുന്ന വീടുകൾ നമ്മുടെ വാസസ്ഥലമായ ക്രിസ്തുവിൻ്റെ നിഴലാണ്. രാത്രിയിൽ നാം ആസ്വദിക്കുന്ന വിശ്രമവും നമ്മുടെ വിശ്രമമായ ക്രിസ്തുവിൻ്റെ ഒരു പ്രതിരൂപമാണ്. ഒരു നല്ല ഭക്ഷണത്തിന് ശേഷം നാം ആസ്വദിക്കുന്ന തൃപ്തി പോലും യഥാർത്ഥ തൃപ്തിയല്ല, മറിച്ച് തൃപ്തിയുടെ യാഥാർഥ്യമായ ക്രിസ്തുവിൻ്റെ നിഴലാണ്. നമ്മുടെ ദിനംതോറുമുള്ള ജീവിതത്തിലും, ആഴ്ചതോറുമുള്ള ജീവിതത്തിലും, മാസംതോറുമുള്ള ജീവിതത്തിലും, വർഷംതോറുമുള്ള ജീവിതത്തിലുമുള്ള എല്ലാ അനുലോമമായ കാര്യങ്ങളും ക്രിസ്തുവായിരിക്കണം. ക്രിസ്തു കേവലം ഒരു ഉപദേശകരമായ നിലയിലല്ല, മറിച്ച് അനുഭവത്തിന്റെ നിലയിൽ നമുക്ക് സകലവുമായിത്തീരണം. ക്രിസ്തു എന്റെ പൂർത്തീകരണവും, എന്റെ വിശ്രമവും, എന്റെ പുതിയ തുടക്കവും, എന്റെ ആസ്വാദനവും, എന്റെ സന്തോഷവും, എന്റെ ഭക്ഷണവും, എന്റെ പാനീയവും, എന്റെ തൃപ്തിയുമാണെന്ന് എനിക്ക് സാക്ഷ്യപ്പെടുത്തുവാൻ കഴിയും. ക്രിസ്തു സാർവത്രികമായി വിശാലനാണെങ്കിലും, നമ്മുടെ പ്രായോഗികമായ ദിനംതോറുമുള്ള ജീവിതത്തിലെ എല്ലാ വിശദാംശങ്ങളിലുമുള്ള വശങ്ങളും അവൻ തന്നെയാണ്. ദിനംപ്രതി, അവൻ നമ്മുടെ ശ്വാസവും നമുക്ക് സകലവുമാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Becoming Everything to Us in Our Experience

Bible Verses

John 6:48 I [Jesus] am the bread of life.
7:37 ...If anyone thirsts, let him come to Me and drink.
Gal 3:27 For as many as were baptized into Christ have put on Christ.
Matt 11:28 Come to Me all who toil and are burdened, and I will give you rest.

Words of Ministry

Many things in our environment of daily living are also shadows of Christ. For example, the food we eat is a shadow, not the real food. The real food is Christ. Christ is also the real drink. The clothing we wear to cover us, to beautify us, and to keep us warm is also a shadow of Christ. Christ is the One who truly covers our nakedness, who keeps us warm, and who imparts beauty to us. Christ is also our true dwelling place and real rest. The houses in which we live are a shadow of Christ as our dwelling place. The rest we enjoy at night is also a figure of Christ as our rest. Even the satisfaction we enjoy after a good meal is not the real satisfaction, but a shadow of Christ as the reality of satisfaction. All the positive things in our daily life, weekly life, monthly life, and yearly life must be Christ. Christ must become everything to us not merely in a doctrinal way, but in the way of experience. I can testify that Christ is my completion, my rest, my new beginning, my enjoyment, my joy, my food, my drink, and my satisfaction. Although Christ is universally vast, He is also all the detailed aspects of our practical daily living. Day by day, He is our breath and everything to us.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page