top of page

2026 ഏപ്രിൽ 20

ദൈവത്തിന്റെ നീക്കത്തിനായി പ്രാർത്ഥന ആവശ്യമായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 10:30 കൊർന്നേല്യൊസ് പറഞ്ഞു, നാലു ദിവസം മുമ്പ് മുതൽ ഈ നാഴിക വരെ ഒൻപതാം മണിനേരത്തു ഞാൻ എന്റെ ഭവനത്തിൽ പ്രാർഥിക്കുകയായിരുന്നു, അപ്പോൾ ഇതാ, ശുഭ്രവസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പാകെ നിന്നു,
10:9 ...ഏകദേശം ആറാം മണിനേരം പത്രൊസ് പ്രാർഥിക്കുവാനായി മട്ടുപ്പാവിൽ കയറി..
വാ. 10 ...അവന്റെമേൽ ഒരു വിവശത വന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

കൊർന്നേല്യൊസിന്റെ ദർശനത്തിന് ശേഷം (10:1-8), നമുക്ക് പത്രൊസിന്റെ ദർശനം (10:9-16) ഉണ്ട്. കൊർന്നേല്യൊസിന് പ്രാർത്ഥനയിൽ ഒരു ദർശനം ലഭിച്ചു, പത്രൊസിനും പ്രാർത്ഥനയിൽ ഒരു ദർശനം ലഭിച്ചു, അതിലൂടെ ദൈവത്തിന്റെ പദ്ധതിയും നീക്കവും നിവർത്തിക്കപ്പെട്ടു. ദൈവത്തിന്റെ നീക്കത്തോടുള്ള സഹകരണത്തിന്റെ ഒരു ഉപാധിയായി മനുഷ്യന്റെ പ്രാർത്ഥന ആവശ്യമാണ്. പ്രവൃത്തികളുടെ പത്താം അധ്യായത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തിന് ശക്തമായ ഊന്നൽ നൽകുന്നുണ്ട്. ആദ്യം നമുക്ക് കൊർന്നേല്യൊസിന്റെ പ്രാർത്ഥനയും പിന്നീട് പത്രൊസിന്റെ പ്രാർത്ഥനയും ഉണ്ട്. ഈ രണ്ട് മനുഷ്യരുടെയും പ്രാർത്ഥനകൾ കർത്താവിന് ജാതികൾക്കായി വാതിൽ തുറന്ന് കടന്നുവരാനുള്ള ഉപാധിയായിത്തീർന്നു. ഭക്തനായ കൊർന്നേല്യൊസ് പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, അവന് ഒരു ദർശനം ലഭിച്ചു. അതുപോലെതന്നെ, പത്രൊസ് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനം അവന് ലഭിച്ചത്. ഇതിൽ നിന്നും നാം എല്ലാവരും ഒരു പ്രാർത്ഥനാ ജീവിതം ഉണ്ടായിരിക്കുവാൻ പഠിക്കണമെന്ന് നാം കാണുന്നു, കാരണം ഒരു പ്രാർത്ഥനാ ജീവിതം എപ്പോഴും കർത്താവിന്റെ നീക്കത്തിനായി വഴിയൊരുക്കുകയും അവന്റെ വ്യാപനത്തിനായി കവാടം തുറക്കുകയും ചെയ്യുന്നു. അവർ പ്രാർത്ഥനയ്ക്കായി നിശ്ചിത സമയങ്ങൾ മാറ്റിവെച്ചിരുന്നുവെന്നും, ഒരു സമയക്രമമനുസരിച്ചാണ് അവർ പ്രാർത്ഥിച്ചിരുന്നതെന്നും ഈ രേഖ സൂചിപ്പിക്കുന്നുണ്ട്. കൊർന്നേല്യൊസ് ഒൻപതാം മണിനേരത്ത്, അതായത് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രാർത്ഥിക്കുകയായിരുന്നു എന്ന് പ്രവർത്തികൾ 10:3-ഉം, പത്രൊസ് ആറാം മണിനേരത്ത്, അതായത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രാർത്ഥിക്കുകയായിരുന്നു എന്ന് 10:9-ഉം പറയുന്നു. ഇതിൽ നിന്ന് അവർക്ക് ഒരു പ്രാർത്ഥനാ ജീവിതം ഉണ്ടായിരുന്നുവെന്നും നിശ്ചിത സമയങ്ങളിൽ പോലും അവർ പ്രാർത്ഥിച്ചിരുന്നുവെന്നും നാം കാണുന്നു. നിശ്ചിത സമയങ്ങളനുസരിച്ചുള്ള ഇങ്ങനെയുള്ള ഒരു പ്രാർത്ഥനാ ജീവിതം നമുക്കുണ്ടെങ്കിൽ, അവന്റെ പ്രത്യുദ്ധാരത്തിന്റെ വ്യാപനത്തിനായി വഴിയൊരുക്കുന്നതിൽ നാം അവനാൽ ഉപയോഗിക്കപ്പെടും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Prayer Being Needed for God’s Move

Bible Verses

Acts 10:30 And Cornelius said, Four days ago to this hour I was praying at the ninth hour in my house, and behold, a man stood before me in bright clothing,
10:9 ...Peter went up on the housetop to pray around the sixth hour.
v. 10 ...a trance came upon him;

Words of Ministry

After the vision of Cornelius (10:1-8), we have the vision of Peter (10:9-16). Cornelius received a vision in prayer, and Peter also received a vision in prayer, through which God's plan and move were carried out. Man's prayer is needed as a means of cooperation with God's move. In chapter ten of Acts there is a strong emphasis on the importance of prayer. First we have Cornelius' prayer and then Peter's prayer. The prayers of these two men became the means for the Lord to come in to open the door for the Gentiles. While Cornelius, a devout man, was praying, a vision came to him. Likewise, it was while Peter was praying that the vision recorded in this chapter came to him. From this we see that we all need to learn to have a prayer life, for a prayer life always prepares the way for the Lord's move and opens the gate for Him to spread. The record does indicate that they set aside certain times for prayer, that they prayed according to a schedule. Acts 10:3 says that Cornelius was praying at the ninth hour, at three o'clock in the afternoon, and 10:9 says that Peter was praying at the sixth hour, at twelve o'clock noon. From this we see that they had a prayer life and even prayed at scheduled times. If we have such a prayer life according to set times, we shall be used by Him in opening the way for the spread of His recovery.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page