2026 ഏപ്രിൽ 21
ക്രിസ്തുവിന്റെ നേട്ടങ്ങൾ നിത്യമാണ്—ഒരിക്കലായുള്ളതാണ് (1)
ബൈബിൾ വാക്യങ്ങൾ
എബ്രാ 9:12 കോലാടുകളുടെയും കിടാവുകളുടെയും രക്തത്താലല്ല, തന്റെ സ്വന്ത രക്തത്താൽ, ഒരിക്കലായി അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിച്ച്, നിത്യ വീണ്ടെടുപ്പ് നേടി.
വെളി 13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിട്ടില്ലാത്ത എല്ലാ ഭൂവാസികളും അവനെ ആരാധിക്കും.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] ജഡാവതാരം, ക്രൂശുമരണം, പുനരുത്ഥാനം, ശിഷ്യന്മാരിലേക്ക് ആത്മാവിനെ ഊതിയത്, ആരോഹണം, ശിഷ്യന്മാരുടെമേൽ ആത്മാവിനെ പകർന്നത് എന്നിവയെല്ലാം നിത്യമാണ്. അവ താത്കാലികമായ കാര്യങ്ങളല്ല; അതായത്, അവ സമയത്തിന്റെ മൂലകത്താൽ പരിമിതപ്പെടുത്തപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ക്രൂശുമരണം പരിഗണിക്കുക. നമ്മുടെ ധാരണ പ്രകാരം, ക്രിസ്തു ക്രൂശിക്കപ്പെട്ടത് ആയിരത്തി തൊള്ളായിരം വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ ക്രിസ്തു ലോകസ്ഥാപനം മുതൽ, അതായത് സൃഷ്ടിക്കപ്പെട്ട ലോകം നിലവിൽ വന്ന സമയം മുതൽ അറുക്കപ്പെട്ടവനാണെന്ന് വെളിപ്പാട് 13:8 സൂചിപ്പിക്കുന്നു. ഭൗതിക ലോകത്തിന്റെ നിലനില്പിന്റെ ആരംഭം മുതൽ ക്രിസ്തു ക്രൂശിക്കപ്പെട്ടു, കാരണം അവന്റെ വീണ്ടെടുപ്പ് സൃഷ്ടിക്കപ്പെട്ട പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളേണ്ടതുണ്ട്. ഇതിനെ സംബന്ധിച്ച്, ക്രിസ്തു ഒരു നിത്യ വീണ്ടെടുപ്പ് നിവർത്തിച്ചിരിക്കുന്നു എന്ന് എബ്രായർ 9:12 സൂചിപ്പിക്കുന്നു. അവന്റെ വീണ്ടെടുപ്പ് താത്കാലികമല്ല; അത് നിത്യമാണ്. നിത്യതയെ സൂചിപ്പിക്കുവാൻ നാം ഒരു വൃത്തം ഉപയോഗിക്കുന്നു എന്ന് കരുതുക, തുടർന്ന് ആ വൃത്തത്തിലെ ഒരു നിശ്ചിത സ്ഥാനത്ത് ക്രിസ്തുവിന്റെ ക്രൂശുമരണത്തെ സൂചിപ്പിക്കുന്ന ഒരു ക്രൂശ് അടയാളപ്പെടുത്തുന്നു. ആ വൃത്തത്തിലെ ക്രൂശിനോട് അനുബന്ധിച്ച് അബ്രാഹാം, മോശെ തുടങ്ങിയ പഴയനിയമ വിശുദ്ധരെ നിങ്ങൾ എവിടെ വയ്ക്കും, നൂറ്റാണ്ടുകളിലുടനീളമുള്ള ക്രിസ്തുവിലെ സകല വിശ്വാസികളെയും നിങ്ങൾ എവിടെ വയ്ക്കും? അത്തരമൊരു ചിത്രമനുസരിച്ച് ആരാണ് ക്രൂശിന് മുമ്പെന്നും ആരാണ് പിമ്പെന്നും പറയുവാൻ പ്രയാസമായിരിക്കും. ക്രൂശുമരണം നിത്യമാണെന്നും പ്രപഞ്ചത്തിന്റെ നിലനില്പ് മുതൽ, അതായത് ലോകസ്ഥാപനം മുതൽ ആരംഭിച്ച സകല ആവശ്യങ്ങളെയും അത് ഉൾക്കൊള്ളുന്നു എന്നുമാണ് ഇവിടെ നാം വ്യക്തമാക്കുവാൻ ആഗ്രഹിക്കുന്ന കാര്യം. സൃഷ്ടിക്കപ്പെട്ടവ നിലവിൽ വന്നത് മുതൽ ക്രിസ്തുവിന്റെ മരണത്തിന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നു. അതിനാൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ ക്രിസ്തുവിന്റെ മരണം ലോകസ്ഥാപനം മുതൽ ആരംഭിച്ചു. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ’s Accomplishments Being Eternal—Once for All (1)
Bible Verses
Heb 9:12 And not through the blood of goats and calves but through His own blood, entered once for all into the Holy of Holies, obtaining an eternal redemption.
Rev 13:8 And all those dwelling on the earth will worship him, every one whose name is not written in the book of life of the Lamb who was slain from the foundation of the world.
Words of Ministry
[Part 1 of 4] The incarnation, the crucifixion, the resurrection, the breathing of the Spirit into the disciples, the ascension, and the outpouring of the Spirit upon the disciples are all eternal. They are not temporal matters; that is, they are not limited by the element of time. Consider the crucifixion, for instance. According to our understanding, Christ was crucified nineteen hundred years ago. But Revelation 13:8 indicates that in the sight of God Christ was slain from the foundation of the world, from the time the created world came into being. Christ was crucified from the beginning of the existence of the material world because His redemption must cover the whole of the created universe. Concerning this, Hebrews 9:12 indicates that Christ has accomplished an eternal redemption. His redemption is not temporal; it is eternal. Suppose we use a circle to signify eternity, and then at a certain place on the circle we place a cross signifying the crucifixion of Christ. Where in relation to the cross on the circle would you put Old Testament saints such as Abraham and Moses, and where would you put all the believers in Christ throughout the centuries? It would be difficult to say, according to such a diagram, who is before the cross and who is after. The point we are making here is that the crucifixion is eternal and covers the entire span of need that began from the existence of the universe, from the foundation of the world. Ever since created things came into being there has been the need of the death of Christ. Therefore, in the sight of God, Christ's death began from the foundation of the world. [Continued tomorrow]
