2026 ഏപ്രിൽ 22
ക്രിസ്തുവിന്റെ നേട്ടങ്ങൾ നിത്യമാണ്—ഒരിക്കലായുള്ളതാണ് (2)
ബൈബിൾ വാക്യങ്ങൾ
1 പത്രൊ 1:19 നിഷ്കളങ്കവും കറയറ്റതുമായ കുഞ്ഞാടിന്റെ എന്നപോലെ, ക്രിസ്തുവിന്റെ വിലയേറിയ രക്തം കൊണ്ടത്രേ നിങ്ങളെ വീണ്ടെടുത്തത് എന്ന് അറിഞ്ഞു കൊള്ളുവിൻ;
വാ. 20 അവനെ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിഞ്ഞിരുന്നു, എന്നാൽ നിങ്ങൾ നിമിത്തം അന്ത്യകാലങ്ങളിൽ വെളിവാക്കിയിരിക്കുന്നു,
എബ്രാ 9:14 നിത്യാത്മാവിലൂടെ നിഷ്കളങ്കനായി തന്നെത്താൻ ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കുവാൻ നമ്മുടെ മനസ്സാക്ഷിയെ നിർജീവ പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും?
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] ലോകസ്ഥാപനത്തിന് മുമ്പേ, തന്റെ മുന്നറിവിനൊത്തവണ്ണം, തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി, വീണ്ടെടുക്കുന്ന കുഞ്ഞാടായിരിക്കുവാൻ ക്രിസ്തു ദൈവത്താൽ മുൻനിയമിക്കപ്പെടുകയും ഒരുക്കപ്പെടുകയും ചെയ്തു. ഇത് അർത്ഥമാക്കുന്നത് ക്രിസ്തു നിത്യതയിൽ മുന്നറിയപ്പെടുകയും ഒരുക്കപ്പെടുകയും ചെയ്തു എന്നാണ്. എന്നാൽ അവന്റെ മരണം നിവർത്തിക്കപ്പെട്ടത് കാലത്തിനുള്ളിലാണ്. അത് കാലത്തിനുള്ളിലാണ് നിവർത്തിക്കപ്പെട്ടതെങ്കിലും, ക്രിസ്തുവിന്റെ വീണ്ടെടുപ്പ് നിത്യമാണ്. ക്രിസ്തു തന്റെ മരണത്തിലൂടെ നിവർത്തിച്ചത് നിത്യമായതുകൊണ്ട്, എബ്രാ 9:12-ൽ അതിനെ നിത്യവീണ്ടെടുപ്പ് എന്ന് വിളിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണം നിത്യമായതുകൊണ്ട്, “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു” (ഗലാ 2:20) എന്ന് പൗലൊസിന് പറയുവാൻ കഴിഞ്ഞു. നാമും ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് പൗലൊസിനോടു ചേർന്ന് നമുക്കും പ്രഖ്യാപിക്കുവാൻ കഴിയും. നാം ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ നാം ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു എന്നാണ് ഇത് അർത്ഥമാക്കുന്നത്. നാം എപ്പോഴാണ് ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടത്? ലോകസ്ഥാപനം മുതൽ നാം അവനോടു കൂടെ ക്രൂശിക്കപ്പെട്ടു. അതിനാൽ, നാം ജനിക്കുന്നതിന് മുമ്പേ നാം ക്രൂശിക്കപ്പെട്ടു. ലോകസ്ഥാപനം മുതൽ ക്രിസ്തു ക്രൂശിക്കപ്പെട്ടതുകൊണ്ട്, മാനസാന്തരപ്പെട്ട ഒരു പാപി തനിക്കുവേണ്ടി മരിക്കുവാൻ കർത്താവായ യേശുവിനോട് അപേക്ഷിക്കേണ്ട ആവശ്യമില്ല. ഇത് ആവശ്യമായിരുന്നെങ്കിൽ, കർത്താവിന് വീണ്ടും വീണ്ടും മരിക്കേണ്ടി വരുമായിരുന്നു. എന്നാൽ, അവൻ ഒരിക്കലായിട്ട് ക്രൂശിക്കപ്പെട്ടു; അവൻ ഒരിക്കലായിട്ട് മരിച്ചു. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ’s Accomplishments Being Eternal—Once for All (2)
Bible Verses
1 Pet 1:19 But with precious blood, as of a Lamb without blemish and without spot, the blood of Christ;
v. 20 Who was foreknown before the foundation of the world but has been manifested in the last of times for your sake,
Heb 9:14 How much more will the blood of Christ, who through the eternal Spirit offered Himself without blemish to God, purify our conscience from dead works to serve the living God?
Words of Ministry
[Part 2 of 4] Christ was foreordained, prepared, by God to be the redeeming Lamb for His elect according to His foreknowledge before the foundation of the world. This means that Christ was foreknown and prepared in eternity. But His death was accomplished...in time. Although it was accomplished in time, Christ's redemption is eternal. Because what Christ accomplished through His death is eternal, it is called in Hebrews 9:12 an eternal redemption. Because the crucifixion of Christ is eternal, Paul could say, "I have been crucified with Christ" (Gal 2:20). With Paul, we can declare that we also have been crucified with Christ. This means that we were crucified with Christ long before we were born. When were we crucified with Christ? We were crucified with Him from the foundation of the world. Therefore, we were crucified before we were born. Since Christ was crucified from the foundation of the world, there is no need for a repentant sinner to ask the Lord Jesus to die for him. If this were necessary, then the Lord would need to die again and again. However, He was crucified once for all; He died once for all. [Continued tomorrow]
