top of page

2026 ഏപ്രിൽ 23

ക്രിസ്തുവിന്റെ നേട്ടങ്ങൾ നിത്യമാണ്—ഒരിക്കലായുള്ളതാണ് (3)

ബൈബിൾ വാക്യങ്ങൾ

എഫെ 2:5 നാം അതിക്രമങ്ങളിൽ മരിച്ചവരായിരുന്നപ്പോൾത്തന്നെ, നമ്മെ, ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കുകയും (കൃപയാൽ ആകുന്നു നിങ്ങൾ രക്ഷിക്കപ്പെട്ടത്),
വാ. 6 അവനോടുകൂടെ ഉയിർപ്പിക്കുകയും സ്വർഗീയങ്ങളിൽ ക്രിസ്തു യേശുവിൽ അവനോടുകൂടെ ഇരുത്തുകയും ചെയ്തു,
റോമ 10:12 യെഹൂദനും യവനനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല, ഒരേ കർത്താവുതന്നെ എല്ലാവരുടെയും കർത്താവും, അവനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും സമ്പന്നനും ആകുന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 3] ക്രിസ്തുവിന്റെ ജഡാവതാരം, പുനരുത്ഥാനം, ആരോഹണം, തന്റെ ശിഷ്യന്മാരിലേക്ക് ആത്മാവിനെ ഊതിയത്, ശിഷ്യന്മാരുടെമേൽ ആത്മാവിനെ പകർന്നത് എന്നിവയുടെയെല്ലാം തത്ത്വം ഇതുതന്നെയാണ്. ഒരാൾ കർത്താവായ യേശുവിൽ വിശ്വസിക്കുമ്പോഴെല്ലാം, അവൻ ആ വ്യക്തിയിലേക്ക് ആത്മാവിനെ ഊതണമെന്നോ, അല്ലെങ്കിൽ അവന്റെ മേൽ ആത്മാവിനെ പകരണമെന്നോ ആവശ്യമില്ല. മറിച്ച്, വിശ്വാസികളിലേക്ക് ആത്മാവിനെ ഊതിയത് യോഹന്നാൻ 20-ൽ ഒരിക്കലായി നിവർത്തിക്കപ്പെട്ടതാണ്. ഇതേ തത്ത്വത്തിൽ തന്നെ, ശരീരത്തിന്റെ തലയായ ക്രിസ്തു, തന്റെ സകല വിശ്വാസികളെയും, ശരീരത്തിലെ ഓരോ അവയവത്തെയും, രണ്ട് ഘട്ടങ്ങളിലായി ഒരിക്കലായി ആത്മാവിലേക്ക് സ്നാനം കഴിപ്പിച്ചിരിക്കുന്നു. ഒന്നാം ഘട്ടം യഹൂദ വിശ്വാസികൾ പരിശുദ്ധാത്മാവിൽ സ്നാനം ചെയ്യപ്പെട്ട പെന്തെക്കൊസ്ത് നാളിലായിരുന്നു. രണ്ടാം ഘട്ടം ജാതീയ വിശ്വാസികൾ പരിശുദ്ധാത്മാവിൽ സ്നാനം ചെയ്യപ്പെട്ട കൊർന്നേല്യൊസിന്റെ ഭവനത്തിലായിരുന്നു. പുത്രനിലുള്ള ത്രിയേക ദൈവം ജഡമായിത്തീർന്നു. അതായിരുന്നു ജഡാവതാരം. ജഡാവതാരം ഒരിക്കലായി നിവർത്തിക്കപ്പെട്ടതാണ്, അത് ആവർത്തിക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ, ക്രിസ്തു ഒരിക്കലായി ക്രൂശിക്കപ്പെടുകയും മരിക്കുകയും ചെയ്തു. കൂടാതെ, അവൻ പുനരുത്ഥാനം ചെയ്യുകയും, ജീവൻ-നൽകുന്ന ആത്മാവായി തന്നെത്തന്നെ തന്റെ ശിഷ്യന്മാരിലേക്ക് ഊതുകയും, അവൻ ആരോഹണം ചെയ്യുകയും, സർവവും-ഉൾക്കൊള്ളുന്ന ആത്മാവായി തന്നെത്തന്നെ ഒരിക്കലായി പകരുകയും ചെയ്തു. ക്രിസ്തു ഈ കാര്യങ്ങളെല്ലാം നിവർത്തിച്ചു, അവൻ അവ ഒരിക്കലായി നിവർത്തിച്ചു. ഇപ്പോൾ ഈ കാര്യങ്ങളെല്ലാം കർത്താവിന്റെ നാമത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അതിനാൽ, നാം കർത്താവായ യേശുവിന്റെ നാമത്തെ വിളിക്കുമ്പോൾ, ഈ കാര്യങ്ങളെല്ലാം നാം കൈക്കൊള്ളുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ’s Accomplishments Being Eternal—Once for All (3)

Bible Verses

Eph 2:5 Even when we were dead in offenses, made us alive together with Christ (by grace you have been saved)
v. 6 And raised us up together with Him and seated us together with Him in the heavenlies in Christ Jesus,
Rom 10:12 For there is no distinction between Jew and Greek, for the same Lord is Lord of all and rich to all who call upon Him;

Words of Ministry

[Part 3 of 4] The principle is the same with Christ's incarnation, resurrection, ascension, breathing of the Spirit into His disciples, and the pouring out of the Spirit upon His disciples. It is not the case that whenever someone believes in the Lord Jesus, it is necessary for Him to breathe the Spirit into that one, or pour out the Spirit upon him. On the contrary, the breathing of the Spirit into the believers has been accomplished once for all in John 20. In the same principle, Christ, the Head of the Body, has baptized all His believers, every member of the Body, into the Spirit once for all in two steps. The first step was on the day of Pentecost, when the Jewish believers were baptized in the Holy Spirit. The second step was in the house of Cornelius, when the Gentile believers were baptized in the Holy Spirit. The Triune God in the Son became flesh. That was the incarnation. The incarnation has been accomplished once for all, and there is no need for it to be repeated. Likewise, Christ was crucified and died once for all. Furthermore, He was resurrected, He breathed Himself as the life-giving Spirit into His disciples, He ascended, and He poured out Himself as the all-inclusive Spirit once for all. Christ has accomplished all these things, and He has accomplished them once for all. Now all these matters are included in the Lord's name. Therefore, when we call on the name of the Lord Jesus, we receive all these things. [Continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page