top of page

2026 ഏപ്രിൽ 24

ക്രിസ്തുവിന്റെ നേട്ടങ്ങൾ നിത്യമാണ്—ഒരിക്കലായുള്ളതാണ് (4)

ബൈബിൾ വാക്യങ്ങൾ

എഫെ 3:8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനിലും ചെറിയവനായ എനിക്ക്, ജാതികളോട് ക്രിസ്തുവിന്റെ അപ്രമേയ ധനത്തെ സുവിശേഷമായി അറിയിക്കുവാനും,
റോമ 10:12 യെഹൂദനും യവനനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല, ഒരേ കർത്താവുതന്നെ എല്ലാവരുടെയും കർത്താവും, അവനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും സമ്പന്നനും ആകുന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

[4-ാം ഭാഗം] ജഡാവതാരം, ക്രൂശുമരണം, പുനരുത്ഥാനം, സാരാംശപരമായ ആത്മാവിനെ ശ്വസിക്കുന്നത്, ആരോഹണം, വ്യവസ്ഥാപപരമായ ആത്മാവിനെ പുറമേ ഒഴിക്കുന്നത് എന്നിവ ഇന്ന് നമുക്ക് എങ്ങനെ പ്രായോഗികമാകുന്നു എന്ന് വിശദമാക്കുവാൻ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കുന്നതും കഴിക്കുന്നതും നമുക്ക് ഉപയോഗിക്കാം. ഒരു സാൻഡ്‌വിച്ച് ഒരുക്കുമ്പോൾ നാം രണ്ട് കഷണം ബ്രെഡ് എടുക്കുമായിരിക്കാം. പിന്നീട് നാം ബ്രെഡിൽ മയോണൈസ് പുരട്ടുകയും ടർക്കിക്കോഴി, ചീസ്, തക്കാളി, ലെറ്റസ് എന്നിവ വെക്കുകയും ചെയ്തേക്കാം. അത്തരമൊരു സാൻഡ്‌വിച്ചിന്റെ തയ്യാറെടുപ്പിൽ നാം പടിപടിയായിട്ടാണ് പോകുന്നത്. എന്നാൽ സാൻഡ്‌വിച്ച് കഴിക്കുമ്പോൾ, നാം ആദ്യം ബ്രെഡും പിന്നീട് ടർക്കിക്കോഴിയും അതിനുശേഷം സാൻഡ്‌വിച്ചിലെ മറ്റ് ഘടകങ്ങളും അല്ല എടുക്കുന്നത്. പകരം, സാൻഡ്‌വിച്ചിലെ എല്ലാ ചേരുവകളും നാം ഒരേസമയം എടുക്കുന്നു. അതുപോലെതന്നെ, ക്രിസ്തുവിന്റെ ജഡാവതാരം, ക്രൂശുമരണം, പുനരുത്ഥാനം, ആത്മാവിനെ ശ്വസിക്കുന്നത്, ആരോഹണം, ആത്മാവിനെ പുറമേ ഒഴിക്കുന്നത് എന്നീ ആറ് കാര്യങ്ങളും ഒരേ സമയം നമുക്ക് പ്രായോഗികമാകുന്നു. അവ പടിപടിയായിട്ടാണ് നിവർത്തിക്കപ്പെട്ടത്, എന്നാൽ അവ ഒരേസമയം നമുക്ക് പ്രായോഗികമാകുന്നു. സാൻഡ്‌വിച്ചിന്റെ ഉദാഹരണം ഉപയോഗിച്ച് പറഞ്ഞാൽ, ജഡാവതാരം ബ്രെഡാണെന്നും, ക്രൂശുമരണം ടർക്കിക്കോഴിയാണെന്നും, പിന്നെ പുനരുത്ഥാനം, ആത്മാവിനെ ശ്വസിക്കുന്നത്, ആരോഹണം, ആത്മാവിനെ പുറമേ ഒഴിക്കുന്നത് എന്നിവ മറ്റ് ചേരുവകളാണെന്നും നമുക്ക് പറയാം. നാം ഈ സർവവും-ഉൾക്കൊള്ളുന്ന "സാൻഡ്‌വിച്ച്" കഴിക്കുമ്പോൾ, നാം ആദ്യം ജഡാവതാരമാകുന്ന "ബ്രെഡ്" അല്ല "കഴിക്കുന്നത്", പിന്നീട് ക്രൂശുമരണമാകുന്ന "ടർക്കിക്കോഴിയും" അല്ല. മറിച്ച്, നാം മുഴുവൻ സാൻഡ്‌വിച്ചും ഒരേ സമയം എടുക്കുന്നു. ഏത് കാര്യമാണ് ആദ്യം വരുന്നതെന്നും ഏതാണ് അവസാനം വരുന്നതെന്നും നാം പരിഗണിക്കുന്നില്ല. ഇപ്പോൾ ഈ കാര്യങ്ങളെല്ലാം കർത്താവിന്റെ നാമത്തിൽ ഉൾക്കൊള്ളുന്നു. അതുകൊണ്ട്, കർത്താവായ യേശുവിന്റെ നാമം നാം വിളിച്ചപേക്ഷിക്കുമ്പോൾ, ഈ കാര്യങ്ങളെല്ലാം നാം കൈക്കൊള്ളുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ’s Accomplishments Being Eternal—Once for All (4)

Bible Verses

Eph 3:8 To me...was this grace given to announce to the Gentiles the unsearchable riches of Christ as the gospel
Rom 10:12 For there is no distinction between Jew and Greek, for the same Lord is Lord of all and rich to all who call upon Him;

Words of Ministry

[Part 4 of 4] Let us use the making and eating of a sandwich to illustrate how the incarnation, the crucifixion, the resurrection, the breathing of the essential Spirit, the ascension, and the pouring out of the economical Spirit apply to us today. In preparing a sandwich we may take two slices of bread. We then may apply mayonnaise to the bread and put on turkey, cheese, tomato, and lettuce. In the preparation of such a sandwich we go step by step. But in the eating of the sandwich, we do not take first the bread, then the turkey, and then the other elements of the sandwich. Instead, we take all the ingredients of the sandwich at once. In like manner, the six matters of Christ's incarnation, crucifixion, resurrection, breathing of the Spirit, ascension, and outpouring of the Spirit are applied to us at the same time. They were accomplished step by step, but they are applied to us simultaneously. Using the illustration of the sandwich, we may say that the incarnation is the bread, that the crucifixion is the turkey, and the resurrection, the breathing of the Spirit, the ascension, and the pouring out of the Spirit are yet other ingredients. When we come to eat this all-inclusive "sandwich," we do not first "eat" the "bread" of the incarnation and then the "turkey" of the crucifixion. Rather, we take the whole sandwich at one time. We do not consider which item comes first and which comes last. Now all these matters are included in the Lord's name. Therefore, when we call on the name of the Lord Jesus, we receive all these things.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page