top of page

2026 ഏപ്രിൽ 26

ദൈവഹിതം ചെയ്യുവാൻ ദൃഢനിശ്ചയം ചെയ്യുന്നത് (2)

ബൈബിൾ വാക്യങ്ങൾ

2 കൊരി 5:14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു, എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചതുകൊണ്ട് എല്ലാവരും മരിച്ചു എന്നും,
വാ. 15 ജീവിക്കുന്നവർ ഇനി തങ്ങൾക്കുതന്നെയല്ല, തങ്ങൾക്കുവേണ്ടി മരിച്ചിട്ട് ഉയിർപ്പിക്കപ്പെട്ടവന് ജീവിക്കേണ്ടതിനത്രേ അവൻ എല്ലാവർക്കും വേണ്ടി മരിച്ചതെന്നും ഞങ്ങൾ തീർപ്പുവരുത്തിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] നാം രക്ഷിക്കപ്പെട്ടശേഷം, എത്രത്തോളം നമ്മുടെ സ്വന്തം ഹിതപ്രകാരം നടക്കുന്നുവോ, അത്രത്തോളം കഷ്ടതയും കുറഞ്ഞ സന്തോഷവുമാണ് നമുക്ക് ലഭിക്കുക. എന്നാൽ എത്രത്തോളം നാം പുതിയ ജീവന് അനുസരിച്ച് നടക്കുകയും ദൈവഹിതത്തെ അനുസരിക്കുകയും ചെയ്യുന്നുവോ, അത്രത്തോളം സമാധാനവും സന്തോഷവും നമുക്ക് ഉണ്ടാകും. ഇതൊരു അത്ഭുതകരമായ മാറ്റമാണ്. നമ്മുടെ സ്വന്തം ഹിതപ്രകാരം നടന്നാൽ നാം സന്തോഷവാന്മാരായിരിക്കുമെന്ന് നാം കരുതരുത്. ക്രിസ്ത്യാനികളായിത്തീർന്ന ശേഷം, സ്വന്തം ഹിതപ്രകാരം നടക്കാതെ ദൈവഹിതത്തിന് കീഴ്‌പ്പെടുവാനും അത് അനുസരിക്കുവാനും പഠിച്ചാൽ നമ്മുടെ പാത സമാധാനവും സന്തോഷവും നിറഞ്ഞതാണെന്ന് നാം കണ്ടെത്തും. ക്രിസ്തീയ സന്തോഷം എന്നത് ദൈവഹിതം അനുസരിക്കുന്നതുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ സ്വന്തം ഹിതപ്രകാരം നടക്കുന്നതുമായിട്ടല്ല. നാം ക്രിസ്ത്യാനികളായിത്തീർന്നാൽ, ദൈവഹിതം കൈക്കൊള്ളുവാനും അതിനാൽ നിയന്ത്രിക്കപ്പെടുവാനും നാം പഠിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് ദൈവഹിതത്തിന് താഴ്മയോടെ കീഴ്‌പ്പെടുവാൻ കഴിയുമെങ്കിൽ, അനാവശ്യമായ പല വഴിമാറിപ്പോകലുകളിൽ നിന്നും അവന് സ്വയം ഒഴിവാകുവാൻ സാധിക്കും. പലരും തങ്ങളുടെ സ്വന്തം ഹിതപ്രകാരം നടക്കുന്നത് കൊണ്ട് പരാജയപ്പെടുകയും ജീവനിൽ വളരുന്നത് നിലയ്ക്കുകയും ചെയ്യുന്നു. സ്വന്തം ഹിതപ്രകാരം നടക്കുന്നതിന്റെ ഫലം ദുഃഖവും ദാരിദ്ര്യവുമല്ലാതെ മറ്റൊന്നുമല്ല. ഒടുവിൽ നമുക്ക് ദൈവഹിതപ്രകാരം തന്നെ നടക്കേണ്ടി വരും. കാര്യങ്ങളിലൂടെയും, സാഹചര്യങ്ങളിലൂടെയും, ചുറ്റുപാടുകളിലൂടെയും ദൈവം എപ്പോഴും നമ്മെ കീഴടക്കുന്നു. നാം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരല്ലായിരുന്നുവെങ്കിൽ, നമ്മുടെ ഹിതം പോലെ നടക്കുവാൻ അവൻ നമ്മെ അനുവദിക്കുമായിരുന്നു. എന്നാൽ നാം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരായതുകൊണ്ട്, അവന്റെ വഴിക്കനുസരിച്ച് അനുസരണത്തിന്റെ പാതയിലേക്ക് അവൻ നമ്മെ നയിക്കും. അനുസരണക്കേട് നമുക്ക് അനാവശ്യമായ വഴിമാറിപ്പോകലുകൾ മാത്രമേ നൽകുകയുള്ളൂ. ഒടുവിൽ നമുക്ക് അനുസരിക്കേണ്ടി തന്നെ വരും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Resolving to Do God’s Will (2)

Bible Verses

2 Cor. 5:14 For the love of Christ constrains us because we have judged this, that One died for all, therefore all died;
v. 15 And He died for all that those who live may no longer live to themselves but to Him who died for them and has been raised.

Words of Ministry

[Part 2 of 2]) After we are saved, the more we walk according to our own will, the more suffering and the less joy we will have. But the more we walk according to the new life and the more we obey God's will, the more peace and joy we will have. This is a wonderful change. We should not think that we will be happy if we walk according to our own will. After becoming Christians, we will find our path filled with peace and joy if we do not walk according to our own will but learn to submit to and obey God's will. Christian joy has to do with obeying God's will, not with walking according to our own will. Once we become Christians, we have to learn to accept God's will and be governed by it. If a person can submit humbly to God's will, he will spare himself many needless detours. Many fail and stop growing in life because they walk according to their own will. The result of walking according to our own will is nothing but sorrow and poverty. In the end we still have to walk according to God's will. God always subdues us through things, circumstances, and the environment. If we have not been chosen by God, He will let us walk as we wish. But since we have been chosen by God, He will lead us to the way of obedience according to His way. Disobedience will only cost us unnecessary detours. In the end we will still have to obey.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page