2026 ഏപ്രിൽ 30
ദൈവത്തോട് ചോദിക്കരുത്, അവന് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുക
ബൈബിൾ വാക്യങ്ങൾ
എബ്രാ 11:1 വിശ്വാസം എന്നത് പ്രത്യാശിക്കുന്ന കാര്യങ്ങളുടെ സാരാംശീകരണം, കാണാത്ത കാര്യങ്ങളുടെ ബോധ്യപ്പെടൽ ആകുന്നു.
എഫെ 1:3 സ്വർഗീയങ്ങളിലെ സകല ആത്മിക, അനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചവനായ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെട്ടവൻ,
ശുശ്രൂഷയിലെ വചനങ്ങൾ
വിശ്വസിക്കുക എന്നാൽ [ആത്മിക] വസ്തുതകളെ സാരാംശീകരിക്കുക എന്നാണ്. നാം ഒന്ന് കണ്ടുകഴിഞ്ഞാൽ, നാം അത് സാരാംശീകരിക്കുന്നു. ഒരിക്കൽ വിശ്വസിച്ചാൽ, നാം വസ്തുതകളെ സാരാംശീകരിക്കുകയും, നമുക്ക് അത് ലഭിക്കുകയും ചെയ്യുന്നു... നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ, നിങ്ങൾക്ക് വസ്തുതകളെ സാരാംശീകരിക്കുവാൻ കഴിയില്ല. ഒരു ചിത്രത്തിന്റെ നിറം കണ്ണുകൾ കൊണ്ട് മാത്രമേ സാരാംശീകരിക്കുവാൻ കഴിയൂ, ഒരു ഓർഗന്റെ ശബ്ദം ചെവികൾ കൊണ്ട് മാത്രമേ സാരാംശീകരിക്കുവാൻ കഴിയൂ, ഒരു വസ്തുവിന്റെ ഘടന കൈകൾ കൊണ്ട് മാത്രമേ സാരാംശീകരിക്കുവാൻ കഴിയൂ. അതേപോലെതന്നെ, ദൈവവചനവും അവന്റെ വാഗ്ദാനങ്ങളും വിശ്വാസത്താൽ മാത്രമേ സാരാംശീകരിക്കുവാൻ കഴിയൂ. “കർത്താവേ, എന്റെ ജയമായിരിക്കണമേ, എന്റെ ജീവനായിരിക്കണമേ, എന്റെ വിശുദ്ധീകരണമായിരിക്കണമേ” എന്ന് നാം സംശയത്തോടെ ദൈവത്തോട് പ്രാർത്ഥിക്കേണ്ടതില്ല. പകരം, “ദൈവമേ, നീ എന്റെ ജയമാണ്. നീ എന്റെ ജീവനും എന്റെ വിശുദ്ധീകരണവും ആയതുകൊണ്ട് ഞാൻ നിനക്ക് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുന്നു. ഞാൻ നിനക്ക് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുന്നു!” എന്ന് അവനോട് നാം പറയണം. സഹോദരീസഹോദരന്മാരേ, നാം എപ്പോഴും പരീക്ഷകളെ നേരിടുന്നുണ്ട്. പല പ്രയാസങ്ങളും നമുക്ക് മുന്നിലുണ്ട്, പരുഷമായ വാക്കുകൾ നമ്മുടെ ചെവികളിൽ പതിക്കുന്നു. അവ മറികടക്കുവാൻ ശക്തി നൽകണമേ എന്ന് നാം ദൈവത്തോട് പ്രാർത്ഥിക്കണമോ? വേണ്ട, നാം പറയേണ്ടത് ഇതാണ്: “കർത്താവേ, നീ എന്റെ ജയമായതുകൊണ്ട് ഞാൻ നിനക്ക് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുന്നു! കർത്താവേ, നീ എനിക്ക് വേണ്ടി ജയിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് വേണ്ടി നീ എല്ലാറ്റിനെയും ചെറുത്തുനിൽക്കുന്നതുകൊണ്ട് ഞാൻ നിനക്ക് നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യുന്നു. നീ എന്റെ തലയും ഞാൻ നിന്റെ അവയവവുമായതിനായി നന്ദി. നീ മുന്തിരിവള്ളിയും ഞാൻ ശാഖയുമാണ്. നീ എനിക്ക് സകലവും നൽകിക്കൊണ്ടിരിക്കുന്നു.” അവന്റെ വചനപ്രകാരം അവൻ ഇപ്പോൾതന്നെ നമുക്ക് സകലവും നൽകിക്കൊണ്ടിരിക്കുന്നു!
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Don’t Ask God, Thank and Praise Him
Bible Verses
Heb 11:1 Now faith is the substantiation of things hoped for, the conviction of things not seen.
Eph 1:3 Blessed be the God and Father of our Lord Jesus Christ, who has blessed us with every spiritual blessing in the heavenlies in Christ,
Words of Ministry
Believing is substantiating the [spiritual] facts. Once we see something, we substantiate it. Once we believe, we substantiate the facts, and we have it... If you do not have faith, you will not substantiate the facts. The color of a painting can be substantiated only by the eyes, the sound of an organ can be substantiated only by the ears, and the texture of an object can be substantiated only by the hands. In the same way, God’s Word and His promises can be substantiated only by faith. We do not have to hesitantly pray to God, saying, “Lord, be my victory, be my life, and be my sanctification.” Rather, we should say to Him, “God, You are my victory. I thank and praise You because You are my life and You are my sanctification. I thank and praise You!” Brothers and sisters, we encounter temptations all the time. Many difficulties confront us, and harsh words fall on our ears. Should we pray for God to give us the strength to overcome? No, we should say, “Lord, I thank and praise You because You are my victory! Lord, You are overcoming for me. I thank and praise You that You are withstanding everything for me. Thank You that You are my Head and I am Your member. You are the vine and I am a branch. You are supplying me everything.” He is already supplying us everything according to His Word!
