top of page

2026 മേയ് 1

സഭ ദൈവഹിതം ഏറ്റെടുക്കുവാൻ സന്നദ്ധമായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

മത്തായി 18:18 സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഭൂമിയിൽ ബന്ധിക്കുന്നതെന്തും സ്വർഗത്തിൽ ബന്ധിക്കപ്പെട്ടതായിരിക്കും, നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടതായിരിക്കും.
വാ. 19 വീണ്ടും, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ ചോദിക്കുന്ന ഏതു കാര്യത്തെക്കുറിച്ചും സ്വരച്ചേർച്ചയിലാണെങ്കിൽ, സ്വർഗസ്ഥനായ എന്റെ പിതാവിൽനിന്ന് അത് അവർക്കു ചെയ്തിരിക്കും.

ശുശ്രൂഷയിലെ വചനങ്ങൾ

ദൈവത്തിന്റെ നീക്കം കാലത്തിനുള്ളിൽ മനുഷ്യനാൽ നിയന്ത്രിക്കപ്പെടുന്നു. ഈ സംസാരം സഭയെ സംബന്ധിച്ചുള്ളതാണ്. ദൈവത്തിന്റെ എല്ലാ നീക്കങ്ങളും കാലത്തിനുള്ളിൽ സഭയാൽ പരിമിതപ്പെടുത്തപ്പെടുന്നു, കാരണം സഭ വരുവാനിരിക്കുന്ന നിത്യതയിലെ മനുഷ്യനെ പ്രതിനിധീകരിക്കുന്നു. സഭ ഇന്ന് ദൈവഹിതത്തിനായിട്ടാണ് ഭൂമിയിൽ നിൽക്കുന്നത്. സഭ ദൈവഹിതത്തിന്റെ നിലവാരത്തിലേക്ക് ഉയരുകയാണെങ്കിൽ, അവൻ പരിമിതപ്പെടുകയില്ല. എന്നാൽ അത് അവന്റെ ഹിതത്തിന്റെ നിലവാരത്തിലേക്ക് ഉയരുന്നില്ലെങ്കിൽ, ദൈവം പരിമിതപ്പെടുത്തപ്പെടും. നിത്യതയിൽ മനുഷ്യൻ എടുക്കേണ്ടുന്ന സ്ഥാനമാണ് ഇന്ന് സഭ എടുത്തിരിക്കുന്നത്. അന്ന്, മനുഷ്യന്റെ ഹിതം സ്വതന്ത്രമാണെങ്കിൽ പോലും, അത് പൂർണ്ണമായും ദൈവത്തിന്റെ നിത്യഹിതത്തിന്റെ പക്ഷത്ത് നിൽക്കും. സഭയ്ക്ക് സ്വതന്ത്രമായ ഒരു ഹിതം ഉണ്ടെങ്കിലും, അത് മറ്റ് ഹിതങ്ങളൊന്നും നിലവിലില്ലാത്തതുപോലെ ഈ ഹിതത്തെ ദൈവത്തിന്റെ അധികാരത്തിന് കീഴ്‌പ്പെടുത്തുന്നു. ഇത് ദൈവത്തിന് അവൻ ആഗ്രഹിക്കുന്നത് എന്തും ചെയ്യുവാൻ അനുവദിക്കുന്നു. മറ്റൊരു ഹിതവും തന്നെ എതിർക്കാത്തതുപോലെ അവൻ നീങ്ങും. ഇത് ദൈവത്തിന് ഒരു മഹത്വമാണ്! ഇപ്പോൾ ദൈവത്തിന് മുമ്പാകെയുള്ള സഭയുടെ നിലപാട് നമുക്ക് കാണാൻ കഴിയുന്നു. സഭ എന്നത് കേവലം ഒരു കൂടിവരവാണെന്ന് നിർദ്ദേശിച്ചുകൊണ്ട് നമുക്ക് അതിനെ അത്ര താഴ്ന്നതാക്കുവാൻ കഴിയില്ല. അല്ല, സഭ എന്നത് രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരും, പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിപ്പിക്കപ്പെട്ടവരും, ദൈവകരങ്ങളിൽ തങ്ങളെത്തന്നെ ഏൽപ്പിച്ചുകൊടുത്തവരും, ദൈവഹിതം ഏറ്റെടുക്കുവാനും അവന്റെ ഹിതം ചെയ്യുവാനും അവന്റെ സാക്ഷ്യം നിലനിർത്തുന്നതിനായി ഭൂമിയിൽ ദൈവത്തിനായി നിൽക്കുവാനും സന്നദ്ധതയുള്ള ഒരു കൂട്ടം ജനമാണ്. ദൈവം ഒരു പ്രമാണത്തിനു അനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് നാം കാണണം. ഭൂമിയിൽ സ്വതന്ത്രമായ ഹിതം ഉള്ളതുകൊണ്ട്, ദൈവം തന്റെ സ്വന്തം ഹിതത്താൽ മനുഷ്യനെ അസാധുവാക്കുകയില്ല. സഹോദരീസഹോദരന്മാരേ, ഇതൊരു വിചിത്രമായ കാര്യമാണെന്ന് ചിന്തിക്കരുത്. ഇതൊരു വസ്തുതയാണ്. ദൈവം സ്വർഗ്ഗത്തിലാണ്. എന്നിട്ടും ഭൂമിയിലുള്ള അവന്റെ എല്ലാ പ്രവൃത്തികളും നിവർത്തിക്കപ്പെടണമെങ്കിൽ, ആ പ്രവൃത്തികളോട് യോജിക്കുകയും അത് ചെയ്യുവാൻ തീരുമാനിക്കുകയും ചെയ്യുന്ന ഒരു ഹിതം ഭൂമിയിൽ ഉണ്ടായിരിക്കണം. അവൻ ഭൂമിയിലെ മനുഷ്യന്റെ ഹിതത്തെ അവഗണിക്കുകയില്ല. അവൻ ഭൂമിയിലെ മനുഷ്യന്റെ ഹിതത്തെ പിടിച്ചെടുത്തുകൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കുകയുമില്ല. അവനുമായി സഹകരിക്കുന്ന ഒരു ഹിതം ഭൂമിയിൽ ഉള്ളപ്പോൾ മാത്രമേ അവനുമായി ബന്ധപ്പെട്ട സകലവും നിവർത്തിക്കപ്പെടുകയുള്ളൂ. ദൈവത്തിന് മനുഷ്യന്റെ ഹിതം തന്റെ ഹിതവുമായി സ്വരച്ചേർച്ചയുള്ളത് ആയിരിക്കേണ്ടത് ആവശ്യമാണ്. ഹിതത്തിലുള്ള ഈ സ്വരച്ചേർച്ച ദൈവത്തിന് വലിയൊരു മഹത്വമാണ്!

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Church Being Willing to Take God’s Will

Bible Verses

Matt 18:18 Truly I say to you, Whatever you bind on the earth shall have been bound in heaven, and whatever you loose on the earth shall have been loosed in heaven.
v. 19 Again, truly I say to you that if two of you are in harmony on earth concerning any matter for which they ask, it will be done for them from My Father who is in the heavens.

Words of Ministry

God’s move is controlled by man in time. This speaking is in reference to the church. All of God’s moves are limited by the church in time because the church represents man in eternity future. The church is standing on the earth today for God’s will. If the church comes up to the standard of God’s will, He will not be limited. But if it does not come up to the standard of His will, God will be limited. Today the church is taking the position that man will take in eternity. Then, even though man’s will is free, it will stand completely on the side of God’s eternal will. Although the church has a free will, it submits this will to God’s authority as if no other will existed. This allows God to do whatever He wants to do. He will move as if no other will were opposing Him. This is a glory to God! Now we can see the church’s position before God. We cannot make the church so low by suggesting that it is merely a meeting. No, the church is a group of people who have been redeemed by the blood, who have been regenerated by the Holy Spirit, who have committed themselves to God’s hand, and who are willing to take God's will, do His will, and stand for God on earth for the sake of maintaining His testimony. We have to see that God works according to a law. Since there is free will on earth, God will not annul man by His own will. Brothers and sisters, do not think that this is a strange thing. This is a fact. God is in heaven. Yet all His works on earth can be accomplished only when there is a will on earth that agrees with and decides to do the works. He will not put aside man’s will on earth. He will not usurp man’s will on earth and act independently. Everything related to Him can be accomplished only when there is a will on earth that cooperates with Him. God must have man’s will in harmony with His will. This harmony in will is a great glory to God!

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page