top of page

2026 മേയ് 2

പാപങ്ങളുടെ ക്ഷമയും രക്ഷയുടെ ശക്തിയും (1)

ബൈബിൾ വാക്യങ്ങൾ

മത്തായി 9:2 ഇതാ, കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവർ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവോ, അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്, മകനേ, ധൈര്യമായിരിക്കുവിൻ; നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു.
വാ. 3 ഇതാ, ശാസ്ത്രിമാരിൽ ചിലർ, ഈ മനുഷ്യൻ ദൈവദൂഷണം പറയുന്നു എന്നു തങ്ങളിൽത്തന്നെ പറഞ്ഞു.
വാ. 4 യേശുവോ അവരുടെ നിരൂപണങ്ങളെ അറിഞ്ഞിട്ട് പറഞ്ഞു, നിങ്ങളുടെ ഹൃദയങ്ങളിൽ ദുഷ്കാര്യങ്ങൾ നിരൂപിക്കുന്നത് എന്തിന്?
വാ. 5 ഏതാകുന്നു കൂടുതൽ എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ അതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] തങ്ങൾ തിരുവെഴുത്തുകൾ അറിയുന്നവർ എന്ന് ധരിച്ചിരുന്ന ശാസ്ത്രിമാർ, പാപങ്ങളെ ക്ഷമിപ്പാൻ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ എന്നും, അവരുടെ ദൃഷ്ടിയിൽ വെറുമൊരു മനുഷ്യൻ മാത്രമായിരുന്ന യേശു, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ദൈവദൂഷണം പറഞ്ഞു എന്നും ചിന്തിച്ചു. കർത്താവ് ദൈവമാണെന്ന് അവർ തിരിച്ചറിഞ്ഞില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരം ഒരു വാക്ക് ഉച്ചരിച്ചതിലൂടെ അവർ സ്വർഗ്ഗരാജ്യത്തിലെ രാജാവിനെ നിരസിക്കുകയായിരുന്നു. ശാസ്ത്രിമാരുടെ അഭിപ്രായത്തിൽ, കർത്താവായ യേശു ദൈവമാണെന്ന് ഭാവിക്കുകയും ദൈവദൂഷണം പറയുകയുമായിരുന്നു. എന്നാൽ കർത്താവായ യേശു ഒരിക്കലും ദൈവദൂഷണം പറഞ്ഞില്ല, കാരണം അവൻ ദൈവമാണ്. ദൈവമെന്ന നിലയിൽ, അവന് പ്രകൃതി സാഹചര്യങ്ങളുടെമേലും ദുഷ്ടാത്മാക്കളുടെമേലും അധികാരം ഉണ്ടെന്ന് മാത്രമല്ല; ജനങ്ങളുടെ പാപങ്ങൾ ക്ഷമിപ്പാൻ അവന് പൂർണ്ണ അധികാരവുമുണ്ട്. ശാസ്ത്രിമാരുടെ യുക്തിവാദം കർത്താവ് ഗ്രഹിച്ചു എന്നത് അവൻ സത്യമായും ദൈവമാണെന്ന് സൂചിപ്പിക്കുന്നു. അവൻ ദൈവമല്ലായിരുന്നുവെങ്കിൽ, എങ്ങനെയാണ് അവന് ഇവ അറിയുവാൻ കഴിയുക? “ഏതാകുന്നു കൂടുതൽ പ്രയാസം?” എന്ന് കർത്താവ് ചോദിച്ചില്ല എന്നത് ശ്രദ്ധിക്കുക, കാരണം അവന് യാതൊന്നും പ്രയാസമല്ല. “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന് അവൻ പറയുന്നത് “എഴുന്നേറ്റ് നടക്കുക” എന്ന് പറയുന്നതിനേക്കാൾ എളുപ്പമായിരുന്നു, കാരണം ഒരുവന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടോ ഇല്ലയോ എന്നത് ആർക്കും അറിയില്ല. അതിനാൽ, ഇത് പറയുക എന്നത് എളുപ്പമാണ്. എന്നാൽ ഒരുവൻ എഴുന്നേറ്റ് നടക്കുന്നുണ്ടോ ഇല്ലയോ എന്നത് എല്ലാവർക്കും പറയുവാൻ കഴിയും. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Forgiveness of Sins and Salvation’s Power (1)

Bible Verses

Matt 9:2 And behold, they brought to Him a paralytic, lying on a bed. And Jesus, seeing their faith, said to the paralytic, Take courage, child; your sins are forgiven.
v. 3 And behold, some of the scribes said within themselves, This man blasphemes.
v. 4 And Jesus, knowing their thoughts, said, Why are you thinking evil things in your hearts?
v. 5 For which is easier, to say, Your sins are forgiven, or to say, Rise and walk?

Words of Ministry

[Part 1 of 2] The scribes, assuming that they knew the Scriptures, thought that only God had authority to forgive sins, and that Jesus, who in their eyes was only a man, blasphemed God when He said, “Your sins are forgiven.” This indicates that they did not realize that the Lord was God. By uttering such a word, they rejected the King of the heavenly kingdom. According to the scribes, the Lord Jesus was assuming to be God and was blaspheming Him. But the Lord Jesus, of course, did not blaspheme at all, for He is God. As God, He not only has authority over the natural environment and over demons; He also has the full authority to forgive people of their sins. The Lord's perceiving of the reasonings of the scribes indicates that He is truly God. If He were not God, how could He have known these things? Notice that the Lord did not say, “Which is more difficult?” because to Him nothing is difficult. For Him to say, “Your sins are forgiven,” was easier than to say, “Rise and walk,” because no one knows whether or not one's sins are forgiven. Hence, it is easy to say this. But everyone can tell if a person rises and walks. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page