top of page

2026 മേയ് 5

ദൈവത്തിന്റെ നിത്യ വ്യവസ്ഥ

ബൈബിൾ വാക്യങ്ങൾ

എഫെ 1:5 യേശു ക്രിസ്തു മുഖാന്തരം തനിക്കുതന്നെ പുത്രത്വത്തിങ്കലേക്കു നമ്മെ മുൻനിയമിച്ചുകൊണ്ട്, ലോകസ്ഥാപനത്തിനു മുമ്പേ അവനിൽ നമ്മെ അവൻ തിരഞ്ഞെടുത്തു,
റോമ 12:2 ...നല്ലതും സുപ്രസാദകരവും തികഞ്ഞതുമായ ദൈവഹിതം...

ശുശ്രൂഷയിലെ വചനങ്ങൾ

സഹോദരീസഹോദരന്മാരെ, ദൈവം നമ്മെ ഒരു ഉദ്ദേശ്യത്തോടെ സൃഷ്ടിക്കുകയും, ഒരു ഉദ്ദേശ്യത്തോടെ തന്നെ അവൻ നമ്മെ രക്ഷിക്കുകയും ചെയ്തു. നാം അവന്റെ പുത്രന്റെ ജീവനെ ആവിഷ്കരിക്കണമെന്നും അവന്റെ പുത്രന്റെ തേജസ്സിൽ പങ്കുകൊള്ളണമെന്നുമാണ് ദൈവത്തിന്റെ ഉദ്ദേശ്യം. പൂർവകാല നിത്യതയിൽ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു; അവന് ഒരു ഏകജാതനായ പുത്രനെ മാത്രമല്ല, മറിച്ച് അനേകം പുത്രന്മാരെയാണ് വേണ്ടിയിരുന്നത്. അതിനാൽ, റോമ 8:29 ഇപ്രകാരം പറയുന്നു, "എന്തുകൊണ്ടെന്നാൽ അവൻ മുന്നറിഞ്ഞവരെ, തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്, അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചിരിക്കുന്നു." തന്റെ പുത്രന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ ദൈവം നമ്മെ മുൻനിയമിച്ചു. അതിനുശേഷം അവൻ നമ്മെ നേടേണ്ടതിനായ് നമ്മെ വിലയ്ക്കുവാങ്ങുകയും വീണ്ടെടുക്കുകയും ചെയ്തു. ഇതാണ് ഇന്ന് നമ്മുടെ ആത്യന്തിക ലക്ഷ്യം... ദൈവത്തിന് ഒരു നിത്യ വ്യവസ്ഥയുണ്ട്, അത് അവന്റെ പുത്രനിലൂടെയാണ് നിവർത്തിക്കുന്നത്. ഈ വ്യവസ്ഥയ്ക്കായി ദൈവം സകലത്തെയും അവൻ മുഖാന്തരം സൃഷ്ടിച്ചു. വീണ്ടെടുപ്പ് ഈ വ്യവസ്ഥയ്ക്കുവേണ്ടിയാണ്, സാത്താന്റെ തോൽവി ഈ വ്യവസ്ഥയ്ക്കുവേണ്ടിയാണ്, പാപികളുടെ രക്ഷയും ഈ വ്യവസ്ഥയ്ക്കുവേണ്ടിയാണ്. ദൈവം നമ്മിലൂടെ എന്താണോ നിവർത്തിക്കുവാൻ ആഗ്രഹിക്കുന്നത് അത് നിവർത്തിക്കുന്നതിന് മുൻപായി ദൈവത്തിന്റെ നിത്യ വ്യവസ്ഥയെക്കുറിച്ച് നാം അറിയേണ്ടതുണ്ട്. നാം ഇവിടെ ആയിരിക്കുന്നത് കേവലം പാപികളുടെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല; ദൈവത്തിന്റെ നിത്യ വ്യവസ്ഥയുടെ നിവൃത്തിക്കായാണ് നാം ഇവിടെ ആയിരിക്കുന്നത്. നാം നമ്മെത്തന്നെ സമർപ്പിക്കുന്നില്ല എങ്കിൽ [അതായത് നമ്മെത്തന്നെ ദൈവത്തിന് നൽകുന്നില്ല എങ്കിൽ], ഈ ഹിതം നല്ലതാണെന്ന് നമുക്ക് ഒരിക്കലും ബോധ്യം വരില്ല... ദൈവത്തിന്റെ ഹിതത്തിന്റെ നന്മയെക്കുറിച്ച് നമുക്ക് പാടാം! ദൈവത്തിന്റെ ഹിതത്തിന്റെ നന്മ നിമിത്തം നമുക്ക് ഹാലേലൂയ്യ പറയാം! ദൈവത്തിന്റെ ഹിതം നല്ലതാണ്, അത് ദോഷകരമല്ല. അവന്റെ ഹിതം നമ്മുടെ ലാഭത്തിനായുള്ളതാണ്, അതിൽ ദോഷമില്ല. നാം അത്യന്തം ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ദൈവത്തിന്റെ ഹിതം നല്ലതാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

God’s Eternal Purpose

Bible Verses

Eph 1:5 Predestinating us unto sonship through Jesus Christ to Himself, according to the good pleasure of His will,
Rom 12:2 ...the will of God is, that which is good and well pleasing and perfect.

Words of Ministry

Brothers and sisters, God created us with a purpose, and He also saved us with a purpose. God’s intention is that we express the life of His Son and partake of the glory of His Son. In eternity past God had a purpose; He did not want just an only begotten Son, but many sons. Hence, Romans 8:29 says, “Because those whom He foreknew, He also predestinated to be conformed to the image of His Son, that He might be the Firstborn among many brothers.” God predestinated us to be conformed to the image of His Son. Then He bought us and redeemed us so that He could gain us. This is our ultimate goal today....God has an eternal purpose, which is accomplished through His Son. God created everything through Him for this purpose. Redemption is for this purpose, the defeat of Satan is for this purpose, and the salvation of sinners is for this purpose. We have to know God’s eternal purpose before we can accomplish what God wants us to accomplish. We are not here merely for the salvation of sinners; we are here for the accomplishment of God’s eternal purpose. If we do not consecrate ourselves [i.e. give ourselves to God] , we will never realize that this will is good....We can sing about the goodness of God’s will! We can say hallelujah because of the goodness of God’s will! God’s will is good and not malicious. His will is for our profit and without malice. We are too shortsighted. God’s will is good.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page