top of page

2026 മേയ് 31

നിങ്ങളുടെ ബലഹീനതകളിൽ പ്രശംസിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

2 കൊരി 12:9 അവൻ [കർത്താവ്] എന്നോട്, എന്റെ കൃപ നിനക്ക് മതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്ന് പറഞ്ഞു. അതുകൊണ്ട് ക്രിസ്തുവിന്റെ ശക്തി എന്റെമേൽ കൂടാരമടിക്കേണ്ടതിന് [വസിക്കേണ്ടതിന്], ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

ശുശ്രൂഷയിലെ വചനങ്ങൾ

നിങ്ങൾ ഇത് കണ്ടിട്ടുണ്ടോ? ബലഹീനത എന്നത് ഒരുവൻ വിലപിക്കേണ്ടതോ ഓർത്ത് കരയേണ്ടതോ ആയ ഒന്നല്ല. ബലഹീനത എന്നത് ഒരുവൻ പ്രശംസിക്കേണ്ട ഒന്നാണ്. "കർത്താവ് എന്നെ ജയിക്കുമാറാക്കിയതിനാൽ കർത്താവിന് സ്തുതിയും സ്തോത്രവും" എന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ടാകാം, എന്നാൽ "ഞാൻ ദയനീയമായി പരാജയപ്പെടുമാറാക്കിയതിനാൽ കർത്താവിന് സ്തുതിയും സ്തോത്രവും" എന്ന് നിങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? നിങ്ങൾക്ക് സഹിഷ്ണുത നൽകിയതിന് നിങ്ങൾ കർത്താവിന് സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു, എന്നാൽ നിങ്ങളുടെ അസാധ്യമായ ദേഷ്യത്തിനായി നിങ്ങൾ അവന് സ്തുതിയും സ്തോത്രവും അർപ്പിച്ചിട്ടുണ്ടോ? നിങ്ങളുടെ അഹങ്കാരത്തിനായി നിങ്ങൾ അവന് സ്തുതിയും സ്തോത്രവും അർപ്പിച്ചിട്ടുണ്ടോ? നിങ്ങളുടെ അസൂയയ്ക്കായി നിങ്ങൾ അവന് സ്തുതിയും സ്തോത്രവും അർപ്പിച്ചിട്ടുണ്ടോ? നിങ്ങളുടെ ഉള്ളിലെ അശുദ്ധിക്കായിട്ടും നിങ്ങളുടെ പാപത്തിനായിട്ടും നിങ്ങൾ അവന് സ്തുതിയും സ്തോത്രവും അർപ്പിച്ചിട്ടുണ്ടോ? നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവയ്ക്കായി നിങ്ങൾ കർത്താവിന് സ്തുതിയും സ്തോത്രവും അർപ്പിക്കണം. "ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും" എന്ന് പൗലോസ് എന്തുകൊണ്ട് പറഞ്ഞു? മൂലഭാഷയിൽ "പ്രശംസിക്കുക" എന്ന വാക്ക് "മഹത്വം" എന്നാണ്. തന്റെ ബലഹീനതകളെ താൻ തന്റെ മഹിമയായി കരുതി എന്ന് പൗലോസ് പറഞ്ഞു. കാരണം അവന്റെ ബലഹീനതകൾ ക്രിസ്തുവിന് തന്റെ ശക്തിയെ വെളിപ്പെടുത്തുവാനുള്ള അവസരവും ഈ ശക്തി അവന്റെമേൽ കൂടാരമടിക്കുവാനുള്ള അവസരവും നൽകി. യാതൊരു ബലഹീനതകളും ഇല്ലാത്തവരുടെമേൽ ക്രിസ്തുവിന്റെ ശക്തിക്ക് കൂടാരമടിക്കുവാൻ കഴിയില്ല. ബലഹീനതകൾ ഉള്ളവർക്ക് മാത്രമേ ക്രിസ്തുവിന്റെ ശക്തിയുടെ കൂടാരമടിക്കൽ അനുഭവമാക്കുവാൻ കഴിയുകയുള്ളൂ. ഞാൻ എന്റെ ബലഹീനതകളിൽ പ്രശംസിക്കുവാൻ അത്രേ ഇഷ്ടപ്പെടുന്നു, കാരണം എന്റെ ബലഹീനതകൾ കർത്താവിന് എന്നിൽ വ്യാപരിക്കുവാനുള്ള ഒരു അവസരം നൽകുന്നു. അവ കർത്താവിന് തന്റെ ശക്തിയെ വെളിപ്പെടുത്തുവാനും എന്നിൽ എന്തെങ്കിലും ചെയ്യുവാനുമുള്ള ഒരു അവസരം നൽകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Boasting in Your Weaknesses

Bible Verses

2 Cor 12:9 And He [the Lord] has said to me, My grace is sufficient for you, for My power is perfected in weakness. Most gladly therefore I will rather boast in my weaknesses that the power of Christ might tabernacle over [dwells upon] me.

Words of Ministry

Have you seen this? Weakness is not something that one should lament over or weep about. Weakness is something that one should boast in. You may have said, "Thank and praise the Lord because He has made me overcome," but have you ever said, "Thank and praise the Lord because He has made me fail miserably"? You thank and praise the Lord for giving you patience, but have you thanked and praised Him for your impossible temper? Have you thanked and praised Him for your pride? Have you thanked and praised Him for your jealousy? Have you thanked and praised Him for your uncleanness within and for your sin? If you have these problems, you should thank and praise the Lord for them. Why did Paul say, "I will rather boast in my weaknesses"? The word "boast" is "glory" in the original language. Paul said that he considered his weaknesses to be his glory. This is because his weaknesses afforded Christ the opportunity to manifest His power and the opportunity for this power to tabernacle over him. Christ's power cannot tabernacle over those who do not have any weaknesses. Only those with weaknesses can experience the tabernacling of Christ's power. I would rather boast in my weaknesses because my weaknesses afford the Lord an opportunity to work in me. They afford the Lord an opportunity to manifest His power and to do something in me.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page