2026 ജൂൺ 2
പഴയ മനുഷ്യനെ ക്രൂശീകരണത്തിന് മാത്രമേ കൊള്ളുകയുള്ളൂ
ബൈബിൾ വാക്യങ്ങൾ
റോമ 6:6 ...നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നത് അറിഞ്ഞുകൊണ്ട് തന്നെ;
ഗലാ 2:20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു;...
ശുശ്രൂഷയിലെ വചനങ്ങൾ
സഹോദരീസഹോദരന്മാരേ, നല്ലവരാകുവാൻ നാം എത്ര തവണ മനസ്സുവെച്ചിട്ടുണ്ട്? നല്ലവരായിത്തീരുന്നതിൽ നാം എത്ര തവണ വിജയിച്ചിട്ടുണ്ട്? നാം ദൈവത്തിന് അനേകം ആത്മിക വാഗ്ദത്തങ്ങൾ നൽകിയിട്ടുണ്ട്. അവന്റെ ഈ വചനവും ആ വചനവും നാം അനുസരിക്കുമെന്ന് നാം അവനോട് പറഞ്ഞിട്ടുണ്ട്. നാം അതികാലത്ത് എഴുന്നേൽക്കുമെന്നും അടുത്ത ദിവസം നാം ഉത്സാഹമുള്ളവരായിരിക്കുമെന്നും നാം വാഗ്ദത്തം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നമ്മുടെ എല്ലാ വാഗ്ദത്തങ്ങളും ഉണ്ടായിരുന്നിട്ടും, നാം എത്രത്തോളം കൈവരിച്ചിട്ടുണ്ട്? ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അതിനർത്ഥം ദൈവം നമ്മിലുള്ള പ്രത്യാശ ഉപേക്ഷിച്ചു എന്നും നാമും നമ്മിലുള്ള പ്രത്യാശ ഉപേക്ഷിച്ചു എന്നാണ്. ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ക്രൂശിച്ചു എന്നതിനർത്ഥം ദൈവത്തിന് ഇനിമേൽ പ്രത്യാശയില്ല എന്നാണ്. "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു" എന്ന് നാം പറയുന്നതിനർത്ഥം നമുക്കും ഇനിമേൽ പ്രത്യാശയില്ല എന്നാണ്. നമുക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ലെന്ന് നാം സമ്മതിക്കുന്നു. നമ്മെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കുകയല്ലാതെ ദൈവത്തിന് മറ്റൊന്നും ചെയ്യുവാൻ കഴിയില്ല. ജഡികനായ ഒരു മനുഷ്യനിൽ യാതൊരു പ്രത്യാശയുമില്ല. നാം മരിക്കുവാൻ മാത്രമാണ് യോഗ്യരായിരിക്കുന്നത്. ക്രൂശിന്റെ വിലയിരുത്തലിനെ നാം അംഗീകരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു, കാരണം ക്രൂശിന്റെ വിലയിരുത്തലിനെ അംഗീകരിക്കുന്നതിലൂടെ, കർത്താവിനെ നമ്മുടെ വിശുദ്ധീകരണമായും തികവായും ജയമായും നാം സ്വീകരിക്കുന്നു. നാം ഇപ്പോഴും എന്തെങ്കിലും പ്രത്യാശ വെച്ചുപുലർത്തുകയും നമ്മിൽത്തന്നെ വിശ്വാസത്തിന്റെ ഒരു ചെറിയ തിളക്കം അവശേഷിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവം നമ്മിലുള്ള തന്റെ പ്രവർത്തനം തുടരേണ്ടിവരും. നമ്മിലുള്ള പ്രത്യാശ നമുക്ക് പൂർണ്ണമായി നഷ്ടപ്പെടുന്നതുവരെ അവൻ നമ്മിൽ വ്യാപരിക്കുന്നത് നിർത്തുകയില്ല. നമ്മുടെ സ്വയത്തിൽ നമുക്ക് സാധിക്കുകയില്ലെന്ന് നാം തിരിച്ചറിയണമെന്ന് അവൻ ആഗ്രഹിക്കുന്നതിനാലാണ് ദൈവം നമ്മെ ഈ ഘട്ടത്തിലേക്ക് നയിക്കുന്നത്, നാം ഇത് അംഗീകരിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Old Man is Only Good for Crucifixion
Bible Verses
Rom 6:6 Knowing this, that our old man has been crucified with Him...
Gal 2:20 I am crucified with Christ; and it is no longer I who live, but it is Christ who lives in me...
Words of Ministry
Brothers and sisters, how many times have we made up our mind to be good? How many times have we succeeded in becoming good? We have made many spiritual promises to God. We have told Him that we will obey this and that word of His. We have promised that we will get up early in the morning and that we will be zealous the next day. In spite of all our promises, however, how much have we achieved? What does it mean to be crucified with Christ? It means that God has given up hope in us and that we also have given up hope in ourselves. For God to crucify us with Christ means that God has no further hope. For us to say that "I am crucified with Christ" means that we also have no further hope. We admit that we can never please God. God can do nothing except put us to death. There is no hope in a man of flesh. We deserve only to die. God wants us to accept the appraisal of the cross because by accepting the appraisal of the cross, we accept the Lord as our sanctification, perfection, and victory. If we still cherish some hope and still have a glimmer of faith in ourselves, God will have to continue His work on us. He will not stop operating in us until we completely lose hope in ourselves. God is leading us to this point because He wants us to realize that we are not able in ourselves, and He wants us to acknowledge this.
