top of page

2026 ജൂൺ 6

വിട്ടുകൊടുക്കുകയും, ക്രിസ്തുവിനെ അനുവദിക്കുകയും ചെയ്യുക

ബൈബിൾ വാക്യങ്ങൾ

ഗലാ 2:20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാൻ അല്ല, ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു;...
ഫിലി 1:21 എനിക്കു ജീവിക്കുന്നത് ക്രിസ്തുവും... ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

മറ്റുള്ളവർ നിങ്ങളെ അസ്വസ്ഥരാക്കുമ്പോഴെല്ലാം നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന് വിചാരിക്കുക. ഇന്ന് നിങ്ങൾ എന്ത് ചെയ്യും? ഒരാൾ തന്റെ വാക്കുകളാൽ നിങ്ങളെ നിരന്തരം അസ്വസ്ഥനാക്കുകയും, ആ അസ്വസ്ഥത കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുവാൻ പോകുന്നത്? "കർത്താവേ, ഞാൻ ഈ കാര്യത്തിന്റെ ചുമതല ഏറ്റെടുക്കുന്നില്ല; എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് എന്റെ കാര്യമല്ല; വിജയം നിന്റെ കാര്യമാണ്. എനിക്ക് എന്റെ ദേഷ്യത്തെ നിയന്ത്രിക്കുവാൻ കഴിയില്ല. കർത്താവേ, നീ ഇതിന് ഉത്തരവാദിയായിരിക്കണം." നിങ്ങൾക്ക് ഇത് പറയുവാൻ കഴിയുമെങ്കിൽ, നിങ്ങൾ തീർച്ചയായും വിട്ടുകൊടുക്കുകയാണ്. കർത്താവ് അത് ഏറ്റെടുക്കുകയും, നിങ്ങൾ അവന്റെ സഹിഷ്ണുത ജീവിച്ചു വെളിപ്പെടുത്തുകയും ചെയ്യും. "കർത്താവേ, ഞാൻ ഇനി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല...." എന്ന് പറഞ്ഞുകൊണ്ട് അവന് നന്ദി പറയുവാനും അവനെ സ്തുതിക്കുവാനും പോലും നിങ്ങൾക്ക് കഴിയും. സഹോദരി സഹോദരന്മാരേ, നമ്മുടെ ഏറ്റവും വലിയ പാപങ്ങളിൽ ഒന്ന് അവിശ്വാസത്തിന്റെ ദുഷ്ടഹൃദയമാണ്. നാം ഓരോ ദിവസവും നമ്മെത്തന്നെ നിയന്ത്രിക്കുവാനും നമ്മെത്തന്നെ അടിച്ചമർത്തുവാനും ശ്രമിക്കുന്നു... നമ്മെത്തന്നെ നിയന്ത്രിക്കുകയോ അടിച്ചമർത്തുകയോ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നാം ചിന്തിക്കുന്നു. നാം ഒരു അവിശ്വാസിയോട് സുവിശേഷം പ്രസംഗിക്കുമ്പോൾ, അവൻ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല എന്ന് അവനോട് പറയുന്നു, കാരണം ക്രിസ്തു അവനായി മരിച്ചു; അവൻ വിശ്വസിക്കുക മാത്രം ചെയ്താൽ അവന് എല്ലാം ലഭിക്കും. അതേപ്രകാരം, നാം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു. ക്രിസ്തു നമ്മുടെ തലയും നാം അവന്റെ അവയവങ്ങളുമാണ് എന്നതിനാൽ ദൈവത്തെ സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുന്നു. ക്രിസ്തു മുന്തിരിവള്ളിയും നാം ശാഖകളുമാണ്. അവൻ നമ്മുടെ ജീവനും നമ്മുടെ സകലവുമാണ്. നാം നീക്കപ്പെടുകയും, നാം ഉപേക്ഷിക്കുകയും, രാജിവെക്കുകയും, പിന്തിരിയുകയും ചെയ്യുമ്പോൾ, ക്രിസ്തു അത് ഏറ്റെടുക്കുവാൻ ആരംഭിക്കും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Let Go and Let Christ

Bible Verses

Gal 2:20 I am crucified with Christ; and it is no longer I who live, but it is Christ who lives in me...
Phil 1:21 For to me, to live is Christ...

Words of Ministry

Suppose you lose your temper every time you are agitated by others. What will you do today? What are you going to do when someone continues to agitate you with his words, and the agitation grows increasingly worse? "Lord, I do not take control of this matter; my temper is not my business; victory is Your business. I cannot control my temper. Lord, You must be responsible for this." If you can say this, you are indeed letting go. The Lord will take over, and you will live out His patience. You will even be able to thank and praise Him, saying, "Lord, I do not take responsibility for this anymore...." Brothers and sisters, one of our greatest sins is an evil heart of unbelief. We try to control ourselves and suppress ourselves every day... We wonder what would happen if we did not control or suppress ourselves. When we preach the gospel to an unbeliever, we tell him that he should not worry about anything, because Christ has died for him; he needs only to believe and he will receive everything. In the same way, we have been crucified with Christ, and Christ is living within us. Thank and praise God that Christ is our Head and we are His members. Christ is the vine and we are the branches. He is our life and our everything. When we are removed, when we give up, resign, and turn away, Christ will begin to take over.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page