top of page

2026 ജൂൺ 16

യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലമാകുന്നു

ബൈബിൾ വാക്യങ്ങൾ

നെഹെ 8:10 ...യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ...
ഫിലി 4:4 കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; വീണ്ടും ഞാൻ പറയും, സന്തോഷിക്കുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

"യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ." ദൈവം നമുക്ക് തന്നിരിക്കുന്ന ജീവൻ സന്തോഷത്തിൽ ആവിഷ്കരിക്കപ്പെടുന്നു. നമ്മുടെ കർത്താവായ യേശു സന്തോഷം, ഉല്ലാസം, സ്തുതി, സ്തോത്രം എന്നിവയുടെ അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ പഠിച്ച പാഠം ഇതാണ്. മുൻകാലങ്ങളിൽ, ഞാൻ ക്ഷമിക്കപ്പെട്ടുവെന്നും ഞാൻ സഹിച്ചുവെന്നും കർത്താവിന് സമർപ്പിക്കുകയും അനുസരിക്കുകയും ചെയ്തുവെന്നും ഞാൻ അറിഞ്ഞിരുന്നു. എന്നാൽ എനിക്ക് ഒരു പരിധി വരെ കയ്പ് തോന്നിയിരുന്നു, ചില ചെറിയ പരാതികളും ഉണ്ടായിരുന്നു. എനിക്ക് കർത്താവിന് സ്തുതിയും സ്തോത്രവും അർപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. എപ്പോഴെല്ലാം നമുക്ക് അവന് സ്തുതിയും സ്തോത്രവും അർപ്പിക്കുവാൻ കഴിയുന്നില്ലയോ, അപ്പോഴെല്ലാം നാം പരാജയപ്പെടുന്നു. സഹോദരീ സഹോദരന്മാരെ, നമ്മുടെ ജയം കാണപ്പെടുന്നത് നമ്മുടെ സന്തോഷത്തിലാണ്. എപ്പോഴെല്ലാം നാം നമ്മുടെ സന്തോഷവും ഉല്ലാസവും കളയുന്നുവോ, അപ്പോഴെല്ലാം നാം നമ്മുടെ ജയവും കൂടെയാണ് കളയുന്നത്. എപ്പോഴെല്ലാം നാം നമ്മുടെ സന്തോഷവും ഉല്ലാസവും കളയുന്നുവോ, അപ്പോഴെല്ലാം നാം ബന്ധനസ്ഥരായി മാറുന്നു. സന്തോഷം ബലം നൽകുന്നു എന്ന് കഴിഞ്ഞ ഈ ഏതാനും ദിവസങ്ങളിലുണ്ടായതുപോലെ താൻ ഒരിക്കലും ഗ്രഹിച്ചിട്ടില്ലെന്ന് ഒരു സഹോദരൻ സാക്ഷ്യപ്പെടുത്തി. എപ്പോഴെല്ലാം നാം സന്തോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നില്ലയോ, അപ്പോഴെല്ലാം നാം വിഷാദത്തിലാകുന്നു. സന്തോഷത്തിലും ഉല്ലാസത്തിലും നാം നമ്മുടെ ജയത്തെ നിലനിർത്തണം. ജയം എന്നത് വെള്ളത്തിൽ സൂക്ഷിക്കേണ്ട ഒരു മീൻ പോലെയാണ്. ജയത്തെ സന്തോഷത്തിലും ഉല്ലാസത്തിലും സൂക്ഷിക്കേണ്ടതുണ്ട്. നാം നമ്മുടെ ജയത്തെ സന്തോഷത്തിലും ഉല്ലാസത്തിലും നിലനിർത്തണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Joy of the Lord is Your Strength

Bible Verses

Neh 8:10 ...for the joy of Jehovah is your strength
Phil 4:4 Rejoice in the Lord always; again I will say, rejoice.

Words of Ministry

"For the joy of the Lord is your strength." The life that God has given us is expressed in joy. Our Lord Jesus lives in an atmosphere of joy, rejoicing, praise, and thanksgiving. This is the lesson I have learned during the past few years. In the past, I knew that I was forgiven and that I had endured, consecrated, and obeyed the Lord. But I felt somewhat bitter, and there were some small complaints. I could not thank and praise the Lord. Whenever we cannot thank and praise Him, we are defeated. Brothers and sisters, our victory is found in our joy. Whenever we throw away our joy and rejoicing, we throw away our victory as well. Whenever we throw away our joy and rejoicing, we become bound. A brother testified that he had never realized as much as in these past few days that joy affords strength. Whenever we are not joyful and rejoicing, we are depressed. We have to maintain our victory in joy and rejoicing. Victory is like a fish which must be kept in water. Victory has to be kept in joy and rejoicing. We should maintain our victory in joy and rejoicing.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page