top of page

2026 ജൂൺ 19

ദൈവം നമ്മെ വിലയ്ക്ക് വാങ്ങിയെങ്കിലും, അവൻ നമ്മെ നിർബന്ധിക്കുകയില്ല

ബൈബിൾ വാക്യങ്ങൾ

1 കൊരി 6:20 നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
2 കൊരി 5:15 ജീവിക്കുന്നവർ ഇനി തങ്ങൾക്കുതന്നെയല്ല, തങ്ങൾക്കുവേണ്ടി മരിച്ചിട്ട് ഉയിർപ്പിക്കപ്പെട്ടവന് ജീവിക്കേണ്ടതിനത്രേ അവൻ എല്ലാവർക്കും വേണ്ടി മരിച്ചതെന്നും ഞങ്ങൾ തീർപ്പുവരുത്തിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

നാം ദൈവത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്, നാം ദൈവത്തിനുള്ളവരുമാണ്. എങ്കിലും അവൻ നമ്മെ സ്വതന്ത്രരായി പോകുവാൻ അനുവദിക്കുന്നു. അവന്റെ സർവാധികാര അവകാശത്തെ സംബന്ധിച്ചും വീണ്ടെടുപ്പിനെ സംബന്ധിച്ചും നാം ദൈവത്തിനുള്ളവരാണ്, എന്നാൽ അവൻ നമ്മെ യാതൊന്നിനും നിർബന്ധിക്കുന്നില്ല. നമുക്ക് മാമോനെ [പണത്തെ] സേവിക്കണം എങ്കിൽ, അവൻ നമ്മെ പോകുവാൻ അനുവദിക്കുന്നു, നമുക്ക് ലോകത്തെ സേവിക്കണം എങ്കിൽ, അവൻ നമ്മെ തടയുന്നില്ല. ദൈവം യാതൊരു നീക്കവും നടത്തുന്നില്ല; ഒരു ദിവസം നാം, "ദൈവമേ, നീ എന്നെ വിലയ്ക്ക് വാങ്ങിയതുകൊണ്ട് മാത്രമല്ല, മറിച്ച് ഞാൻ സ്വമേധയാ നിന്റെ അടിമയായിരിക്കുവാൻ ആഗ്രഹിക്കുന്നതുകൊണ്ടും കൂടെയാണ് ഞാൻ നിന്റെ അടിമയായിരിക്കുന്നത്," എന്ന് പറയുന്നതുവരെ അവൻ കാത്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ബോധവാനായിരിക്കാതെ ആർക്കും ദൈവത്തിന്റെ ദാസനായിരിക്കുവാൻ കഴിയുകയില്ല. അവന്റെ അടിമകളായിരിക്കുവാൻ കഴിയുന്നതിന് മുൻപായി നാം നമ്മെത്തന്നെ സമർപ്പിക്കണം. ഈ സമർപ്പണം സ്വമേധയായുള്ള നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പിന്റെ കാര്യമാണ്. ദൈവം നമ്മെ ഒട്ടും നിർബന്ധിക്കുകയില്ല. നാം സ്വമേധയാ നമ്മെത്തന്നെ അവന് സമർപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നാം രക്ഷിക്കപ്പെട്ടപ്പോൾ, നമ്മെത്തന്നെ സമർപ്പിക്കുവാനുള്ള ആഗ്രഹം നമുക്ക് സ്വയമേവ ഉണ്ടായിരുന്നു. നമുക്ക് ലഭിച്ച ജീവൻ നമ്മെത്തന്നെ സമർപ്പിക്കുവാൻ നമ്മെ നിർബന്ധിക്കുന്നു. രക്ഷിക്കപ്പെട്ട ഓരോ വ്യക്തിക്കും താൻ കർത്താവിനായി ജീവിക്കണം എന്ന അനുഭൂതിയുണ്ട്, എങ്കിലും അങ്ങനെ ചെയ്യുവാൻ അവന് ശക്തിയില്ല. പല കാര്യങ്ങൾ അവനെ കണിയിൽ അകപ്പെടുത്തുകയും കർത്താവിനായി ജീവിക്കുന്നതിൽ നിന്ന് അവനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ നമുക്ക് നമ്മെത്തന്നെ അവന് സമർപ്പിക്കുവാൻ കഴിയേണ്ടതിന് അവൻ ക്രിസ്തുവിനെ നമുക്ക് തന്നിരിക്കയാൽ ദൈവത്തിന് സ്തോത്രം. നാം പാപത്തിൽ മരിച്ചവരായിരുന്നപ്പോൾ, നമുക്ക് നമ്മെത്തന്നെ അവന് സമർപ്പിക്കുവാൻ കഴിഞ്ഞില്ല. നാം രക്ഷിക്കപ്പെട്ടതിന് ശേഷവും പാപത്തിൽ ജീവിക്കുന്നത് തുടരുകയാണെങ്കിൽ, ഇപ്പോഴും നമുക്ക് നമ്മെത്തന്നെ അവന് സമർപ്പിക്കുവാൻ കഴിയുകയില്ല. എന്നാൽ ഇപ്പോൾ ക്രിസ്തു നമ്മുടെ ജീവനും നമ്മുടെ വിശുദ്ധീകരണവുമായി തീർന്നിരിക്കയാൽ, നമുക്ക് സ്വമേധയാ ദൈവത്തിന് നമ്മെത്തന്നെ സമർപ്പിക്കുവാൻ കഴിയും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Though God Bought Us, He Would Not Force Us

Bible Verses

1 Cor 6:20 For you have been bought with a price. So then glorify God in your body.
2 Cor 5:15 And He died for all that those who live may no longer live to themselves but to Him who died for them and has been raised.

Words of Ministry

We have been bought by God, and we belong to God. Yet He allows us to go free. As far as His sovereign right is concerned and as far as redemption is concerned, we belong to God, but He does not force us to do anything. If we want to serve mammon [money] , He allows us to go, and if we want to serve the world, He does not stop us. God does not make any move; He waits until one day we say, "God, I am Your slave not only because You bought me, but also because I want to be Your slave willingly." Therefore, no one can be God's servant without being conscious of it. We have to consecrate ourselves before we can be His slaves. This consecration is a matter of our own voluntary choice. God will not force us at all. He wants us to willingly consecrate ourselves to Him. When we were saved, we spontaneously had the desire to consecrate ourselves. The life we receive compels us to consecrate ourselves. Every saved person has the feeling that he should live for the Lord, yet he does not have the strength to do so. Many things ensnare and frustrate him from living for the Lord. But thank God that He has given Christ to us so that we can consecrate ourselves to Him. When we were dead in sin, we could not consecrate ourselves to Him. If we continue to live in sin after we are saved, we still cannot consecrate ourselves to Him. But now that Christ has become our life and our holiness, we can willingly consecrate ourselves to God.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page