2026 ജൂൺ 22
കർത്താവിന്റെ നാമത്തെ ശരിയായി വിളിച്ചപേക്ഷിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
റോമ 10:13 “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”
ഗലാ 4:6 നിങ്ങൾ പുത്രന്മാർ ആയതിനാൽ, അബ്ബാ, പിതാവേ! എന്ന് നിലവിളിക്കുന്ന, തന്റെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് ദൈവം അയച്ചിരിക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
[1തെസ്സ] 1:1-ൽ ദൈവം എന്നതിന് മുമ്പ് പിതാവ് എന്ന അഭിധാനവും, യേശുക്രിസ്തു എന്നതിന് മുമ്പ് കർത്താവ് എന്ന അഭിധാനവും പൗലോസ് ചേർത്തിരിക്കുന്നത് വളരെ അർത്ഥവത്തായ ഒന്നാകുന്നു. ദൈവത്തെക്കുറിച്ചു മാത്രമായിട്ടോ യേശുക്രിസ്തുവിനെക്കുറിച്ചു മാത്രമായിട്ടോ സംസാരിക്കുന്നത് മതിയായതല്ല. മറിച്ച്, ദൈവം നമ്മുടെ പിതാവാകുന്നു എന്നും യേശുക്രിസ്തു നമ്മുടെ കർത്താവാകുന്നു എന്നും നാം പറയേണ്ടതുണ്ട്. യേശുക്രിസ്തു നമ്മുടെ കർത്താവല്ലെങ്കിൽ, നമുക്ക് അവനുമായി പ്രായോഗികമായ രീതിയിൽ യാതൊരു ബന്ധവുമില്ല. എന്നാൽ യേശുക്രിസ്തു നമ്മുടെ കർത്താവാകുമ്പോൾ, അത് അർത്ഥമാക്കുന്നത് നാം അവനിലാകുന്നുവെന്നും, അവനോട് ജൈവികമായി ഐക്യപ്പെട്ടിരിക്കുവെന്നുമാണ്. കർത്താവായ യേശുവിന്റെ നാമത്തെ നാം വിളിച്ചപേക്ഷിക്കുമ്പോൾ, നാം കേവലം "യേശു" എന്നല്ല പറയേണ്ടത്; “കർത്താവായ യേശുവേ” എന്ന് നാം പറയണം. “യേശുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്നതിന് പകരം, “കർത്താവായ യേശുവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്നതാണ് കൂടുതൽ നല്ലത്. ഈ വിധത്തിൽ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നത് എത്ര മാധുര്യമുള്ളതാണ്! ചില ക്രിസ്ത്യാനികൾ “ദൈവത്തിന് സ്തുതി!” എന്ന് പറയുവാൻ ഇഷ്ടപ്പെടുന്നു. എന്നാൽ പുതിയ നിയമത്തിൽ പിതാവായ ദൈവത്തെ സ്തുതിക്കുന്നതിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. ഇന്ന് നമുക്ക് ദൈവം നമ്മുടെ പിതാവും യേശു നമ്മുടെ കർത്താവും ആകുന്നുവെന്ന് നാം തിരിച്ചറിയണം. 1 കൊരിന്ത്യർ 12:3 അനുസരിച്ച്, നാം “കർത്താവായ യേശുവേ” എന്ന് പറയുമ്പോൾ, നാം പരിശുദ്ധാത്മാവിൽ ആകുന്നു. കർത്താവായ യേശുവിനെ ശരിയായ രീതിയിൽ വിളിച്ചപേക്ഷിക്കുന്നതിനെ പരിശുദ്ധാത്മാവ് മാനിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. “കർത്താവായ യേശുവേ” എന്ന് നാം വിളിക്കുമ്പോൾ, ആത്മാവിന്റെ അഭിഷേചനം നാം അനുഭവമാക്കുന്നു എന്ന് നമ്മിൽ അനേകർക്കും സാക്ഷ്യപ്പെടുത്തുവാൻ കഴിയും. “അബ്ബാ, പിതാവേ” എന്ന് പറയുന്ന കാര്യത്തിലും അപ്രകാരം തന്നെയാണ്. നാം ദൈവത്തെ കേവലം, ഏലോഹീം, എന്ന് വിളിച്ചപേക്ഷിച്ചാൽ നമുക്ക് അധികം അഭിഷേചനം ഉണ്ടായിരിക്കുകയില്ല. എന്നാൽ നാം “അബ്ബാ, പിതാവേ” എന്ന് നിലവിളിക്കുമ്പോൾ, നാം അഭിഷേചനം അനുഭവമാക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Properly Calling on the Name of the Lord
Bible Verses
Rom 10:13 For whoever calls upon the name of the Lord shall be saved.
Gal 4:6 And because you are sons, God has sent forth the Spirit of His Son into our hearts, crying, Abba, Father!
Words of Ministry
It is very significant that in [1Thes] 1:1 Paul inserts the title Father after God and the title Lord before Jesus Christ. It is not sufficient to speak either of God or of Jesus Christ. Rather, we need to say that God is our Father and that Jesus Christ is our Lord. If Jesus Christ is not our Lord, then we have nothing to do with Him in a practical way. But when Jesus Christ becomes our Lord, this means that we are in Him, organically united to Him. When we call on the name of the Lord Jesus, we should not just say "Jesus"; we should say, "Lord Jesus." Instead of saying, "Jesus, I love You," it is better to say, "Lord Jesus, I love You." How sweet it is to call on the Lord in this way! Some Christians like to say, "Praise God!" But in the New Testament the emphasis is on praising God the Father. We need to realize that for us today God is our Father and Jesus is our Lord. According to 1 Corinthians 12:3, when we say, "Lord Jesus," we are in the Spirit. This indicates that the Spirit honors the proper calling on the Lord Jesus. Many of us can testify that when we call, "Lord Jesus," we sense the anointing of the Spirit within. The same is true of saying, "Abba, Father." If we merely call on God, Elohim, we do not have much anointing. But when we cry, "Abba, Father," we experience the anointing.
