2026 ജൂലൈ 1
ദൈവപുത്രനായി കാത്തിരിക്കുന്നത്
ബൈബ ിൾ വാക്യങ്ങൾ
1 തെസ്സ. 1:10 അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച അവന്റെ പുത്രനെ, വരുവാനുള്ള ക്രോധത്തിൽ നിന്ന് നമ്മെ വിടുവിക്കുന്ന യേശുവിനെ, സ്വർഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നും അറിയിക്കുന്നു.
തീത്തൊ 2:13 അനുഗൃഹീത പ്രത്യാശയെ, നമ്മുടെ വലിയവനായ ദൈവവും രക്ഷകനുമായ, യേശു ക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയെ കാത്തിരുന്നുകൊണ്ട് തന്നെ,
ശുശ്രൂഷയിലെ വചനങ്ങൾ
ക്രിസ്ത്യാനികളെന്ന നിലയിൽ, നമ്മുടെ പ്രത്യാശ ഈ ഭൂമിയിലോ ഈ യുഗത്തിലോ അല്ല എന്ന് മറ്റുള്ളവരോട് പ്രഖ്യാപിക്കുന്ന ഒരു ജീവിതം നാം ജീവിക്കണം. പകരം, നമ്മുടെ പ്രത്യാശ വരുന്നവനായ കർത്താവിലാകുന്നു, നമ്മുടെ ഭാവി അവനിലാകുന്നു. ഈ ഭൂമിയിൽ നമുക്ക് യാതൊരു ദൈവകൽപിതമോ, ലക്ഷ്യസ്ഥാനമോ, ഭാവിയോ ഇല്ല. നമ്മുടെ ഭാവിയും, നമ്മുടെ ദൈവകൽപിതവും, നമ്മുടെ ലക്ഷ്യസ്ഥാനവും തികച്ചും വരുന്നവനായ കർത്താവിന്മേൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. അവൻ നമ്മുടെ പ്രത്യാശയും, നമ്മുടെ ഭാവിയും, നമ്മുടെ ലക്ഷ്യസ്ഥാനവും ആയിരിക്കും. നാം കർത്താവിങ്കലേക്ക് പോകുന്നു, അവനെ കണ്ടുമുട്ടുക എന്നതാണ് നമ്മുടെ ദൈവകൽപിതം. നേരെ മറിച്ച്, ലോക മനുഷ്യർക്കാകട്ടെ, തങ്ങളുടെ ഭാവി ഭൂമിയിലാണെന്നും തങ്ങളുടെ പ്രത്യാശയും ദൈവകൽപിതവും ലക്ഷ്യസ്ഥാനവും എല്ലാം ഈ കാലത്തിലാണെന്നു മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന തരത്തിലുള്ള ജീവിതമാണുള്ളത്. അവരുടെ ഭാവി ഈ യുഗത്തോട് പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും, നമ്മുടെ ഭാവി അങ്ങനെയല്ല. നാം സ്വർഗത്തിൽ നിന്നുള്ള ദൈവപുത്രനായി കാത്തിരിക്കുന്നതിനാൽ, നമ്മുടെ ഭാവി അവന്മേൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഭൂമിയിൽ നമുക്ക് യാതൊരു പ്രത്യാശയും ഈ യുഗത്തിൽ യാതൊരു ദൈവകൽപിതവും ഇല്ല. യഥാർത്ഥ ക്രിസ്ത്യാനികൾക്ക് വിഗ്രഹങ്ങൾ ഒന്നുമില്ല, തങ്ങളുടെ ദൈവം ജീവനുള്ളവനാകുന്നു എന്ന് സാക്ഷ്യം വഹിക്കുന്ന ഒരു ജീവിതമാണ് അവർ ജീവിക്കുന്നത്, തങ്ങൾക്ക് ഈ ഭൂമിയിൽ പ്രത്യാശയൊന്നുമില്ലെന്നും വരുന്നവനായ അവനിൽ മാത്രമാണ് പ്രത്യാശയെന്നും അവർ തങ്ങളുടെ ജീവിതത്താൽ പ്രഖ്യാപിക്കുന്നു. നമുക്ക് ദൈവമല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കരുത്, നമ്മുടെ ദൈവം നമ്മുടെ ദൈനംദിന ജീവിതത്തിൽ ജീവിക്കുന്നവനായിരിക്കണം, നാം സ്വർഗത്തിൽ നിന്നുള്ള ദൈവപുത്രന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് നാം പ്രഖ്യാപിക്കുകയും വേണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Waiting for the Son of God
Bible Verses
1 Thes 1:10 And await His Son from the heavens, whom He raised from the dead, Jesus, who delivers us from the wrath which is coming.
Titus 2:13 Awaiting the blessed hope, even the appearing of the glory of our great God and Savior, Jesus Christ.
Words of Ministry
As Christians, we must live a life that declares to others that our hope is not on this earth or in this age. Instead, our hope is in the coming Lord, and our future is in Him. On this earth we do not have any destiny, destination, or future. Our future, our destiny, and our destination are altogether focused on the Lord who is coming. He will be our hope, our future, and our destination. We are going to the Lord, and our destiny is to meet Him. Worldly people, on the contrary, have the kind of living that gives others the impression that their future is on earth and that their hope, destiny, and destination are all in the present. Although their future is thoroughly related to this age, our future is not. Because we are waiting for the Son of God from the heavens, our future is focused on Him. We have no hope on this earth and no destiny in this age. Genuine Christians do not have any idols, they live a life that testifies that their God is living, and they declare by their living that they have no hope on this earth, but only in the coming One. We should not have anything other than God, our God should be living in our daily life, and we should declare that we are waiting for the coming of the Son of God from the heavens.
