2026 ജൂലൈ 2
നിങ്ങളുടെ ദൈവം എങ്ങനെയാണ് ജീവനുള്ളവനായിരിക്കുന്നത്? (1)
ബൈബിൾ വാക്യങ്ങൾ
1 തെസ്സ. 1:9 ...ജീവനുള്ള സത്യദൈവത്തെ സേവിക്കുവാൻ നിങ്ങൾ എങ്ങനെ വിഗ്രഹങ്ങളിൽനിന്ന് ദൈവത്തിലേക്ക് തിരിഞ്ഞു എന്നും,
2 കൊരി 13:5 ...നിങ്ങൾ നിരാകരിക്കപ്പെട്ടവരല്ലെങ്കിൽ, യേശു ക്രിസ്തു നിങ്ങളിലുണ്ടെന്ന് നിങ്ങളെക്കുറിച്ചുതന്നെ നിങ്ങൾ തിരിച്ചറിയുന്നില്ലയോ?
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] അടുത്ത കാലത്ത് ഒരു യോഗത്തിൽ ഒരു സഹോദരി ജീവനുള്ള ദൈവത്തെക്കുറിച്ച് ഒരു സാക്ഷ്യം പറയുകയുണ്ടായി. താൻ രാത്രി വൈകി ഒരു അപരിചിതമായ സ്ഥലത്തായിരുന്നുവെന്നും, തന്നോടൊപ്പം ബസിൽ യാത്ര ചെയ്തിരുന്ന ഒരു കൗമാരക്കാരിയായ പെൺകുട്ടി തനിക്ക് വളരെ സഹായകരമായിരുന്നുവെന്നും അവൾ വിശദീകരിച്ചു. ആ സാഹചര്യത്തിൽ തന്നെ സഹായിക്കുവാൻ ദൈവം ഒരാളെ ഒരുക്കിയതിനാൽ, ദൈവം ജീവനുള്ളവനാണ് എന്ന് ഇത് തെളിയിക്കുന്നു എന്ന് ആ സഹോദരി തുടർന്നു പറഞ്ഞു. പൗലോസ് ജീവനുള്ള ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നിങ്ങൾ കഷ്ടതയിലായിരിക്കുമ്പോൾ നിങ്ങളെ സഹായിക്കുവാൻ ദൈവം ആരെയെങ്കിലും അയക്കും എന്നാണോ അവൻ അർത്ഥമാക്കുന്നത്? ഇതാണ് നിങ്ങളുടെ ധാരണയെങ്കിൽ, ഈ കാര്യത്തിൽ നിങ്ങൾക്ക് സ്വാഭാവികമായ ഒരു മനസ്സിലാക്കലാണ് ഉള്ളതെന്ന് ഇത് സൂചിപ്പിക്കുന്നു. പല സന്ദർഭങ്ങളിലും ജീവനുള്ള ദൈവം പൗലോസിനെ കഷ്ടതകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അകറ്റി നിർത്തിയില്ല. ആ സഹോദരി നൽകിയ സാക്ഷ്യത്തിന്റെ അർത്ഥത്തിൽ, പൗലോസിന്റെ അനുഭവത്തിൽ ദൈവം അത്രയൊന്നും ജീവനുള്ളവനായിരുന്നില്ല എന്ന് ഇത് സൂചിപ്പിക്കുന്നതായി തോന്നും. ജീവനുള്ള സത്യദൈവത്തെ സേവിക്കുക എന്ന് പൗലോസ് സംസാരിക്കുമ്പോൾ അവൻ എന്താണ് അർത്ഥമാക്കുന്നത് എന്ന് നാം പഠിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാണിക്കുവാനാണ് ഞാൻ ഈ സാക്ഷ്യം പരാമർശിക്കുന്നത്. നാം ബൈബിളിനെ സ്വാഭാവികമായ രീതിയിൽ മനസ്സിലാക്കരുത്. പകരം, ദൈവത്തിന്റെ വെളിപാടിന് അനുസരിച്ച് നാം അതിനെ മനസ്സിലാക്കണം. [പൗലോസിന്റെ ലേഖനങ്ങൾ വായിക്കുന്നതിലൂടെ,] അവനെ സംബന്ധിച്ചിടത്തോളം ജീവനുള്ള ദൈവം ഇപ്പോൾ നമ്മിൽ ജീവിക്കുന്ന ദൈവമാണെന്ന് നാം കാണും. നാം സ്വർഗത്തിൽ മാത്രം വസിക്കുന്ന ഒരു ദൈവത്തെയല്ല സേവിക്കുന്നത്. നാം സേവിക്കുന്ന ദൈവം നമ്മിൽ ജീവിക്കുന്നവനാണ്. അതിനാൽ, ജീവനുള്ള ദൈവത്തെ സേവിക്കുക എന്നാൽ ഇപ്പോൾ നിങ്ങളിൽ ജീവിക്കുന്ന ദൈവത്തെ സേവിക്കുക എന്നാണ് അർത്ഥമാക്കുന്നത്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
How is Your God Living? (1)
Bible Verses
1 Thes 1:9 ...how you turned to God from the idols to serve a living and true God.
2 Cor 13:5 ...do you not realize about yourselves that Jesus Christ is in you, unless you are disapproved?
Words of Ministry
[Part 1 of 2] Recently in a meeting a sister gave a testimony concerning the living God. She explained that she was in a strange place late at night and that a teenage girl, who had been riding on a bus with her, was very helpful to her. The sister went on to say that this proves that God is living, for He had prepared someone to help her in that situation. When Paul speaks of the living God, does he mean that God will send someone to help you when you are in trouble? If this is your concept, this indicates that you have a natural understanding of this matter. In many instances the living God did not keep Paul away from trouble and hardship. This would seem to indicate that in the sense of the testimony given by that sister, God was not very living to Paul in his experience. I mention this testimony in order to point out that we need to learn what Paul means when he speaks of serving a living and true God. We should not understand the Bible in a natural way. Rather, we must understand it according to God's revelation. [By reading Paul's epistles,] we shall see that for him the living God is the God who is now living in us. We are not serving a God who is merely in the heavens. The God we serve is the One who lives in us. Therefore, to serve a living God means to serve the God who is living in you right now.
