2026 ജൂലൈ 6
ത്രിയേക ദൈവം
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 1:1 ...പിതാവായ ദൈവത്തിലും കർത്താവായ യേശു ക്രിസ്തുവിലുമുള്ള തെസ്സലൊനീക്യരുടെ സഭയ്ക്ക്...
1:10 ...യേശുവിനെ, സ്വർഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു...
1:6 നിങ്ങളോ വളരെ ക്ലേശത്തിൽ, പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനം സ്വീകരിച്ചിട്ട്,...
ശുശ്രൂഷയിലെ വചനങ്ങൾ
1 തെസ്സലൊനീക്യർ ഒന്നാം അധ്യായത്തിൽ ത്രിയേക ദൈവം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ അധ്യായത്തിൽ നമുക്ക് ത്രിയേക ദൈവം—പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്—ഉണ്ട്. പൗലോസിന്റെ കാലത്ത്, ഏത് സാധാരണ യഹൂദനും "അവന്റെ പുത്രൻ" എന്ന പദപ്രയോഗത്താൽ നീരസപ്പെടുമായിരുന്നു. ഇത് യഹൂദന്മാർക്ക് അപ്രിയമായിരുന്നു, കാരണം അവർ സത്യദൈവത്തിൽ വിശ്വസിച്ചിരുന്നു എങ്കിലും, അവന് ഒരു പുത്രനുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു പരിധി വരെ, ദൈവത്തിന് ഒരു ആത്മാവുണ്ട് എന്ന് യഹൂദന്മാർ വിശ്വസിച്ചിരുന്നു. എങ്കിലും, ആത്മാവ് ദൈവം താൻ ആയിരിക്കുന്ന അതേ പദവിയിൽ ആയിരിക്കുന്നുവെന്ന ധാരണ അവർക്കുണ്ടായിരുന്നില്ല. പകരം, ദൈവത്തിന് ഒരു ആത്മാവുണ്ടെന്നും ഈ ആത്മാവ് അവന് കീഴ്‌പ്പെട്ടതാണെന്നും മാത്രമാണ് അവർ വിശ്വസിച്ചിരുന്നത്. ദൈവത്തെ സംബന്ധിച്ച യഹൂദ വിശ്വാസമനുസരിച്ച്, ദൈവം നിസ്തുലനാകുന്നു, എങ്കിലും ഈ നിസ്തുലനായ ദൈവത്തിന് ഒരു ആത്മാവുണ്ട്. ദൈവത്തിന് ഒരു പുത്രനുണ്ട് എന്ന് യഹൂദന്മാർ തീർത്തും വിശ്വസിച്ചിരുന്നില്ല; മാത്രമല്ല ദൈവപുത്രനും ദൈവത്തിന്റെ ആത്മാവും ദൈവത്തിന്റെ അതേ പദവിയിലുള്ളവരാണെന്നും അവർ വിശ്വസിച്ചിരുന്നില്ല. ഇത് യഹൂദ ധാരണയ്ക്ക് തികച്ചും വിരുദ്ധമാണ്. അതിനാൽ, പൗലോസ് പിതാവിനെക്കുറിച്ചും അവന്റെ പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും സംസാരിക്കുന്നത് വളരെ അടിസ്ഥാനപരമായ ഒരു കാര്യത്തെ വ്യക്തമായി ഉച്ചരിക്കുന്നതാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Triune God
Bible Verses
1 Thes 1:1 ...to the church of the Thessalonians in God the Father and the Lord Jesus Christ...
1:10 And await His Son from the heavens...
1:6 ...having received the word in much affliction with joy of the Holy Spirit.
Words of Ministry
In chapter one of 1 Thessalonians the Triune God is revealed. In this chapter we have the Triune God--the Father, the Son, and the Holy Spirit. At the time of Paul, any typical Jew would have been offended by the expression "His Son." This was offensive to Jews because they believed in the true God, but did not realize that He has a Son. To a certain extent, the Jews believed that God has a Spirit. However, they did not have the understanding that the Spirit is the same in rank as God Himself. Rather, they believed only that God has a Spirit and that this Spirit is subordinate to Him. According to Jewish belief concerning God, God is unique and yet this unique God has a Spirit. The Jews certainly did not believe that God has a Son; neither did they believe that both the Son of God and the Spirit of God are on the same rank as God. This is altogether contrary to the Jewish concept. Hence, for Paul to speak of the Father, His Son, and the Holy Spirit is to utter something very basic.
