top of page

2026 ജൂലൈ 19

അഭിഷേചിക്കുന്ന ആത്മാവായി ക്രിസ്തുവിനെ അനുഭവമാക്കുന്നത്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 2:36 അതുകൊണ്ട് നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ, ദൈവം കർത്താവും ക്രിസ്തുവും ആക്കിയിരിക്കുന്നു എന്ന് യിസ്രായേൽ ഗൃഹമൊക്കെയും നിശ്ചയമായും അറിഞ്ഞുകൊള്ളട്ടെ.
1 കൊരി 15:45 ...ഒടുക്കത്തെ ആദാം [ക്രിസ്തു] ജീവൻ-നൽകുന്ന ആത്മാവ് ആയിത്തീർന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ക്രിസ്തു എന്ന വാക്ക് ക്രിസ്തോസ് എന്ന യവന പദത്തിന്റെ ആംഗലേയ രൂപമാണ്. ഈ യവന പദം മശീഹാ എന്ന എബ്രായ പദത്തിന് തുല്യമാണ്, അതിന്റെ അർത്ഥം അഭിഷിക്തൻ എന്നാണ്. ഇന്ന് നമ്മുടെ ക്രിസ്തു അഭിഷിക്തൻ മാത്രമല്ല, അവൻ അഭിഷേചിക്കുന്നവനും കൂടിയാണ്. അവൻ തന്നെ ജീവൻ-നൽകുന്ന ആത്മാവായിത്തീർന്നിരിക്കുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു അഭിഷിക്തനും, അഭിഷേചിക്കുന്ന ആത്മാവെന്ന നിലയിൽ, അഭിഷേചിക്കുന്നവനും ആകുന്നു. അനുഭവത്തിൽ, ഇന്ന് ക്രിസ്തു അഭിഷേചിക്കുന്നവനാണെന്ന് നമുക്ക് അറിയുവാൻ കഴിയും. ഒരുവൻ കഷ്ടത്തിലും ആഴമേറിയ ദുഃഖത്തിലും വിഷാദത്തിലും ആയിരിക്കുകയും ചെയ്യുന്നു എന്ന് വിചാരിക്കുക. അവന്റെ അനുഭൂതി അനുസരിച്ച്, ജീവിതം ജീവിക്കുവാൻ യോഗ്യമല്ലാത്തതാണ്. ആ സമയം അവൻ സുവിശേഷം കേൾക്കുകയും തന്നോടുള്ള ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു. കർത്താവായ യേശു അവനുവേണ്ടി എങ്ങനെ മരിച്ചുവെന്നും, പുനരുത്ഥാനം ചെയ്തുവെന്നും, "ഓ കർത്താവായ യേശുവേ" എന്ന് വിളിച്ചുകൊണ്ട് തന്നെ സ്വീകരിക്കുവാൻ അവനായി കർത്താവ് കാത്തിരിക്കുകയാണെന്നും അവൻ കേൾക്കുന്നു. അപ്പോൾ അവൻ, "കർത്താവായ യേശുവേ, ഞാൻ നിനക്ക് നന്ദി പറയുന്നു" എന്ന് പറയുന്നു. തന്റെ ദുഃഖം മാറിപ്പോയതായി അവൻ കണ്ടെത്തുന്നു. താൻ നനയ്ക്കപ്പെടുന്നു എന്നൊരു ബോധ്യം അവന് ഉള്ളിലുണ്ടാകുന്നു. ഈ നനയ്ക്കൽ കർത്താവിന്റെ അഭിഷേചനമാണ്, അത് സമാധാനത്തിലും, വിശ്രമത്തിലും, കർത്താവിനാൽ സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തിലും അവനാൽ കരുതപ്പെടുന്നു എന്ന ബോധ്യത്തിലും പരിണമിക്കുന്നു. ഇത് ക്രിസ്തുവിനെ അഭിഷേചിക്കുന്നവനായി ആസ്വദിക്കുന്ന അനുഭവമാണ്. നാം കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ, കർത്താവിന്റെ വ്യക്തി നമ്മിലേക്ക് വരുന്നു. നാം ഒരുവന്റെ പേര് വിളിക്കുമ്പോൾ ആ വ്യക്തി പ്രതികരിക്കുന്നതുപോലെ തന്നെ, നാം കർത്താവായ യേശുവിന്റെ നാമം വിളിക്കുമ്പോൾ അവൻതന്നെ പ്രതികരിക്കുന്നു. കർത്താവിന്റെ നാമം യേശുക്രിസ്തു എന്നാണ്, അവന്റെ വ്യക്തി ആത്മാവാണ്. ഈ കാരണത്താൽ, നാം കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ, വരുന്നത് ആത്മാവാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Experiencing Christ as the Anointing Spirit

Bible Verses

Acts 2:36 Therefore let all the house of Israel know assuredly that God has made Him both Lord and Christ, this Jesus whom you have crucified.
1 Cor 15:45 ...the last Adam [Christ] became a life-giving Spirit.

Words of Ministry

The word Christ is an anglicized form of the Greek word christos. This Greek word is an equivalent to the Hebrew word for Messiah, meaning the anointed One. Today our Christ is not only the anointed One, but is also the anointing One. He Himself has become the life-giving Spirit. In resurrection Christ is both the anointed One and, as the anointing Spirit, the anointing One. In experience we can know that Christ today is the anointing One. Suppose someone is suffering and is deeply sorrowful and depressed. According to his feeling, life is not worth living. Then he hears the gospel and learns of God's love for him. He hears how the Lord Jesus died for him, has been resurrected, and is waiting for him to receive Him by calling, "O Lord Jesus." Then he says, "Lord Jesus, I thank You." He finds that his sorrow has gone away. Within he has the sense of being watered. This watering is the Lord's anointing that results in peace, in rest, and in the sense of being loved by the Lord and being cared for by Him. This is the experience of Christ as the anointing One. When we call on the Lord's name, the Person of the Lord comes to us. Just as a person responds when we call his name, so the Lord Jesus Himself responds when we call His name. The Lord's name is Jesus Christ, and His Person is the Spirit. For this reason, when we call on the name of the Lord Jesus, it is the Spirit who comes.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page