2026 ജൂലൈ 21
ദൈവത്തിന്റെ രാജ്യത്തിലേക്കും തേജസ്സിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 2:12 തന്റെ സ്വന്തം രാജ്യത്തിലേക്കും തേജസ്സിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമാംവണ്ണം നിങ്ങൾ നടക്കുവാൻ തക്കവണ്ണം,
എഫെ 4:1 ആകയാൽ കർത്താവിൽ തടവുകാരനായ ഞാൻ, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമായി നടക്കുവാൻ നിങ്ങളോട് അപേക്ഷിക്കുന്നു,
ശുശ്രൂഷയിലെ വചനങ്ങൾ
1 തെസ്സ. 2:12-ന്റെ സന്ദർഭത്തിൽ നിന്ന്, ദൈവത്തിന്റെ രാജ്യത്തിലേക്കും തേജസ്സിലേക്കും വിളിക്കപ്പെടുന്നത് ദൈവത്തിനു യോഗ്യമായി നടക്കുന്നതിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് കാണുവാൻ കഴിയും. നാം ദൈവത്തിനു യോഗ്യമായി നടക്കുമ്പോൾ, നമ്മോടുകൂടെ ഒരു പ്രത്യേകതരം അന്തരീക്ഷം ഉണ്ടാകുന്നു, ഈ അന്തരീക്ഷമാണ് ദൈവത്തിന്റെ രാജ്യം. അതിലുപരിയായി, ദൈവത്തിന്റെ രാജ്യം എവിടെയുണ്ടോ, അവിടെ ദൈവത്തിന്റെ തേജസ്സും ഉണ്ട്. ദൈവത്തിന്റെ രാജ്യവും ദൈവത്തിന്റെ തേജസ്സും നമ്മുടെ വൈവാഹിക ജീവിതത്തിൽ വെളിപ്പെടുക എന്നത് സാധ്യമാണ്. ഒരു സഹോദരനും അവന്റെ ഭാര്യയും ദൈവത്തെ ജീവിക്കുകയാണെങ്കിൽ, അവർ ദൈവത്തിനു യോഗ്യമായി നടക്കും. അപ്പോൾ അവരുടെ വൈവാഹിക ജീവിതത്തിൽ ഒരു പ്രത്യേകതരം അന്തരീക്ഷം ഉണ്ടാകും. മറ്റുള്ളവർ ഈ അന്തരീക്ഷത്തിലേക്ക് കടന്നുവരുമ്പോൾ, അവർക്ക് സ്വയം ഒരു ബഹുമാനബോധം ഉണ്ടാകും. ഇതാണ് ദൈവത്തിന്റെ തേജസ്സോടുകൂടിയ ദൈവത്തിന്റെ രാജ്യം. ഇന്നത്തെ ക്രിസ്ത്യാനികൾ ദൈവത്തിന് യോഗ്യമായി നടക്കുകയും, അവനെ ആവിഷ്കരിക്കുന്ന രീതിയിൽ നടക്കുകയും ചെയ്താൽ, രാജ്യം വരും. ദൈവത്തിന്റെ രാജ്യം അപ്പോൾ ഭൂമിയിൽ കാണപ്പെടും. കർത്താവ് എപ്പോഴൊക്കെ നമ്മുടെ ഉള്ളിൽ നിന്ന് ആവിഷ്കരിക്കപ്പെടുന്നുവോ, അപ്പോൾ നാം തേജോമയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലാണ്. ഒരു സഹോദരൻ തന്റെ ഭാര്യയുമായി തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും അവന്റെ വീട്ടിലേക്ക് കടന്നുചെന്നാൽ, അവിടെ യാതൊരു തേജസ്സും ഉണ്ടാകുകയില്ല. എന്നാൽ, നിങ്ങൾ ഒരു സഹോദരന്റെ ഭവനം സന്ദർശിക്കുകയും അവനും അവന്റെ ഭാര്യയും ശോഭിക്കുന്നവരായും, പ്രകാശിക്കുന്നവരായും, ഒഴുകുന്നവരായും കണ്ടെത്തുകയും ചെയ്താൽ, ദൈവത്തിന്റെ ആവിഷ്കാരമായ ദൈവത്തിന്റെ തേജസ്സ് നിങ്ങൾ കാണുവാൻ ഇടയാകും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Called into God's Kingdom and Glory
Bible Verses
1 Thes 2:12 So that you might walk in a manner worthy of God, who calls you into His own kingdom and glory.
Eph 4:1 I beseech you therefore, I, the prisoner in the Lord, to walk worthily of the calling with which you were called.
Words of Ministry
From the context of [1 Thes.] 2:12 we can see that being called into God's kingdom and glory is related to walking worthily of God. When we walk worthily of God, there is with us a particular kind of atmosphere, and this atmosphere is God's kingdom. Furthermore, where the kingdom of God is, there the glory of God is also. It is possible for the kingdom of God and the glory of God to be manifested in our married life. If a brother and his wife live God, they will walk worthily of God. Then in their married life there will be a certain kind of atmosphere. When others come into this atmosphere, they will spontaneously have a sense of respect. This is the kingdom of God with God's glory. If today's Christians would walk worthily of God, would walk in a way that expresses Him, the kingdom would come. God's kingdom would then be seen on earth. Whenever the Lord is expressed from within us, we are in a situation that can be described as glorious. If someone would walk into a brother's home when he is arguing with his wife, there would not be any glory. However, if you visit a brother's house and find him and his wife glowing, shining, and flowing, you would see the expression of God, God's glory.
