top of page

2026 ജൂലൈ 24

തങ്ങളുടെ പദവിയിൽ നില്കാതിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 2:6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന ഞങ്ങളുടെ അധികാരത്തിൽ നിൽക്കുവാൻ ഞങ്ങൾക്കു കഴിയുമായിരുന്നെങ്കിലും, ഞങ്ങൾ മനുഷ്യരിൽ നിന്ന്, നിങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ, മഹത്വം അന്വേഷിച്ചില്ല.
1 കൊരി 9:12 ...എങ്കിലും ക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു വിഘ്നവും വരുത്താതിരിക്കേണ്ടതിന്, ഞങ്ങൾ ഈ അവകാശം ഉപയോഗിക്കാതെ, എല്ലാ കാര്യങ്ങളെയും സഹിക്കുകയത്രേ ചെയ്യുന്നത്.

ശുശ്രൂഷയിലെ വചനങ്ങൾ

[മുകളിലുള്ള] 6-ാം വാക്യം അപ്പൊസ്തലന്മാർ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന നിലയിലുള്ള തങ്ങളുടെ പദവിയിൽ നിന്നില്ല എന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. അവർ യാതൊരു സ്ഥാനമോ പദവിയോ ഭാവിച്ചില്ല. അവർക്ക് ദൈവജനത്തെ അടിമകളെപ്പോലെ സേവിക്കുവാൻ തങ്ങൾ അപ്പൊസ്തലന്മാരാണെന്ന കാര്യം മറക്കണമായിരുന്നു. തങ്ങൾ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരാണെന്ന യാഥാർഥ്യം മറ്റുള്ളവരെ ഓർമ്മിപ്പിക്കുവാൻ അവർ ആഗ്രഹിച്ചില്ല. പകരം, വിശ്വാസികളെ സേവിക്കുന്ന സഹോദരന്മാരാണ് തങ്ങൾ എന്ന് അവർ ഓർമ്മയിൽ വയ്ക്കുകയായിരുന്നു. വിശ്വാസികളായവരും വിശ്വാസികളല്ലാത്തവരും നേതൃത്വം എടുക്കുന്നവരെയും, മൂപ്പന്മാരെയും, അല്ലെങ്കിൽ അപ്പൊസ്തലന്മാരെയും വിശിഷ്ടവ്യക്തികളായി പരിഗണിച്ചേക്കാം. എന്നിരുന്നാലും, സ്ഥലം സഭകളിൽ വിശിഷ്ടവ്യക്തികൾ ആരുമില്ല. വിശിഷ്ടവ്യക്തികളായിരിക്കുന്നതിന് പകരം, നാം അന്യോന്യം സേവിക്കുന്ന അടിമകളാകുന്നു. നമ്മുടെ പദവിയിൽ ഒരിക്കലും നിൽക്കാതിരിക്കുന്നതിനും അധികാരം പ്രയോഗിക്കാതിരിക്കുന്നതിനും നാം പൗലോസിൽ നിന്ന് പഠിക്കണം. ഭർത്താവ് മൂപ്പനായിരിക്കുന്ന ഒരു സഹോദരി, താൻ ഒരു മൂപ്പന്റെ ഭാര്യയായതുകൊണ്ട് പദവി ഭാവിക്കരുത്. ഒരു മൂപ്പന്റെ ഭാര്യ "ഫസ്റ്റ് ലേഡി" അല്ല. അവൾ കേവലം സഭയെ സേവിക്കുന്ന ഒരു ചെറിയ സഹോദരി മാത്രമാകുന്നു. കൂടാതെ, അവളുടെ ഭർത്താവ് ഒരു വിശിഷ്ടവ്യക്തിയല്ല; അവൻ ഒരു അടിമയാകുന്നു. ഒരു മൂപ്പനെന്ന നിലയിൽ, സഭയെ ഒരു അടിമയായി സേവിക്കുവാൻ അവൻ നിയമിക്കപ്പെട്ടിരിക്കുന്നു. നാമെല്ലാവർക്കും ഈ മനോഭാവം ഉണ്ടായിരിക്കണം. പൗലോസ് തനിക്കായി എന്തെങ്കിലും അവകാശപ്പെടുവാൻ ഒരു അപ്പൊസ്തലനെന്ന നിലയിലുള്ള തന്റെ പദവിയിൽ നിന്നില്ല. തന്റെ പദവിയിൽ നിൽക്കുവാനോ അധികാരം പ്രയോഗിക്കുവാനോ വിസമ്മതിച്ചതിലൂടെ പൗലോസ് നമുക്കെല്ലാവർക്കും ഒരു നല്ല മാതൃകയാണ്. നാം ഈ മാതൃക പിന്തുടരുകയാണെങ്കിൽ, ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു മാരകമായ രോഗാണുവിനെ, ഒരു സ്ഥാനത്തെ ഭാവിക്കുന്ന രോഗാണുവിനെ നാം കൊല്ലുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Not Standing on Their Dignity

Bible Verses

1 Thes 2:6 Nor did we seek glory from men, neither from you nor from others, though we could have stood on our authority as apostles of Christ.
1 Cor 9:12 ...Yet we did not use this right, but we bear all things that we may not cause any hindrance to the gospel of Christ.

Words of Ministry

Verse 6 [above] indicates clearly that the apostles did not stand on their dignity as apostles of Christ. They did not assume any standing or dignity. They had to forget that they were apostles and serve God's people as slaves. They were not to remind others of the fact that they were apostles of Christ. Instead, they were to keep in mind that they were brothers serving believers. Those who are believers and also those who are not believers may consider the leading ones, the elders, or the apostles as dignitaries. However, in the local churches there are no dignitaries. Instead of being dignitaries, we are slaves serving one another. We should learn of Paul never to stand on our dignity or assert authority. A sister whose husband is an elder should not assume dignity because she is the wife of an elder. An elder's wife is not the "First Lady." She is simply a little sister serving the church. Furthermore, her husband is not a dignitary; he is a slave. As an elder, he has been appointed to serve the church as a slave. We all should have this attitude. Paul did not stand on his dignity as an apostle in order to claim something for himself. By refusing to stand on his dignity or assert authority Paul is a good pattern for us all. If we follow this pattern, we shall kill a deadly disease germ in the Body of Christ, the germ of assuming a position.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page