top of page

2026 ഓഗസ്റ്റ് 7

ഉചിതമാംവണ്ണമുള്ള നടപ്പ് (1)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 4:11 ഞങ്ങൾ ആജ്ഞാപിച്ചതുപോലെ സ്വൈര്യമായിരിക്കുവാൻ ആശിക്കുവാനും നിങ്ങളുടെ സ്വന്ത കാര്യങ്ങളിൽ വ്യാപൃതരായിരിക്കുവാനും, നിങ്ങളുടെ കൈകൊണ്ട് വേല ചെയ്യുവാനും ഞങ്ങൾ പ്രബോധിപ്പിക്കുന്നു,
2 തെസ്സ 3:11 നിങ്ങളുടെ ഇടയിൽ യാതൊരു വേലയും ചെയ്യാതെ, പരകാര്യം നോക്കിക്കൊണ്ട്, ക്രമംകെട്ട് നടക്കുന്ന ചിലരെക്കുറിച്ച് ഞങ്ങൾ കേൾക്കുന്നു.
വാ. 12 അങ്ങനെയുള്ളവരോട് സ്വൈര്യത്തോടെ വേല ചെയ്ത് തന്റെ സ്വന്തം അപ്പം ഭക്ഷിക്കുവാൻ ഞങ്ങൾ കർത്താവായ യേശു ക്രിസ്തുവിൽ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
1 തിമൊ 5:13 അതേസമയം അവർ ഭവനം ഭവനം തോറും ചുറ്റിത്തിരിഞ്ഞ് നിഷ്ക്രിയരായിരിക്കുവാൻ പഠിക്കുന്നു; അവർ നിഷ്ക്രിയർ മാത്രമല്ല, അരുതാത്തത് സംസാരിച്ചുകൊണ്ട് പരദൂഷണം പറയുന്നവരും പരകാര്യതൽപരരുമത്രേ.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] പരകാര്യങ്ങളിൽ നോക്കി നടക്കുന്ന ഒരാൾ യഥാർത്ഥത്തിൽ ആരുമല്ലെങ്കിലും എല്ലാവരുമാകാൻ ആഗ്രഹിക്കുന്നു. അതിനാൽ, പരകാര്യങ്ങളിൽ ഇടപെടുന്നവരോട് സ്വൈര്യമായിരിക്കുവാൻ അഭിവാഞ്ജയുള്ളവരായിരിക്കണമെന്ന് പൗലോസ് ആജ്ഞാപിക്കുന്നു. ഇതിനർത്ഥം സ്വയം സ്വൈര്യമായിരിക്കുവാനുള്ള അഭിവാഞ്ജ അവർക്ക് ഉണ്ടായിരിക്കണം എന്നാണ്. വിശുദ്ധന്മാർക്ക് കൂടുതൽ കൂട്ടായ്മ ഉണ്ടായിരിക്കാൻ ഞാൻ തീർച്ചയായും പ്രോത്സാഹിപ്പിക്കും. എന്നാൽ പരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർ സ്ഥിരോത്സാഹത്തെ കുറച്ചുകൊണ്ട് കൂടുതൽ സ്വൈര്യമായിരിക്കുവാൻ പ്രോത്സാഹിപ്പിക്കപ്പെടണം. അവർ സഭയുടെ വിവരകേന്ദ്രമായിരിക്കുവാൻ ശ്രമിക്കുകയോ മറ്റുള്ളവരുടെ കാര്യങ്ങൾ അറിയുവാൻ താല്പര്യപ്പെടുകയോ ചെയ്യരുത്. പകരം, പൗലോസ് പറയുന്നതുപോലെ, അവർ സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കണം. ഒരുപക്ഷേ അവർ വീട് വൃത്തിയാക്കുന്നതിനോ തങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനോ കൂടുതൽ സമയം ചെലവഴിക്കണം. സഭായോഗത്തിന് ദോഷം വരുത്തുന്ന തരത്തിലുള്ള തിരക്കുകൾ അവർ ഒഴിവാക്കണം. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി താൽപ്പര്യമുള്ളവർ സ്വൈര്യമായിരിക്കുവാനും സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കുവാനും അഭിവാഞ്ജയുള്ളവരായിരിക്കണം. എന്നാൽ മറ്റുള്ളവരെക്കുറിച്ച് കരുതലില്ലാത്തവരും എന്നാൽ തങ്ങളുടെ സ്വന്തം കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്നവരുമായവർ ശരിയായ രീതിയിൽ മറ്റുള്ളവരെ കരുതുന്നതിനായി കൂടുതൽ സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടണം. ഈ കാര്യത്തിൽ, നാം വ്യത്യസ്ത സഹജസ്വഭാവങ്ങളോടെ ജനിച്ചതുകൊണ്ട്, നാം എല്ലാവരും സന്തുലിതരായിരിക്കേണ്ടതുണ്ട്. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

A Becoming Walk (1)

Bible Verses

1 Thes 4:11 And to aspire to be quiet and attend to your own affairs and work with your hands, even as we charged you,
2 Thes 3:11 For we hear of some walking among you disorderly, doing no work at all, but being busybodies.
v. 12 Now such ones we charge and exhort in the Lord Jesus Christ to work with quietness and eat their own bread.
1 Tim 5:13 And at the same time they also learn to be idle, going around from house to house; and they are not only idle but also gossips and busybodies, speaking things which they ought not.

Words of Ministry

[Part 1 of 2] A busybody wants to be everybody when actually he is nobody. Therefore, Paul charges the busybodies to be ambitious to be quiet. This means that they should have the ambition of calming themselves down. Certainly I would encourage the saints to have more fellowship. But those who are busybodies should be encouraged to be somewhat less active and to be more quiet. They should not seek to be the church information desk or be interested in knowing about others' affairs. Instead, as Paul says, they should attend to their own affairs. Perhaps they should spend more time cleaning house or arranging their things. They should avoid the kind of busyness that damages the church life. Those who are too interested in others' affairs should be ambitious to be quiet and attend to their own affairs. But those who do not care for others and who spend too much time on their own affairs should be encouraged to spend more time caring for others in a proper way. In this matter, because we were born with different dispositions, we all need to be balanced. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page