top of page

2026 ഓഗസ്റ്റ് 8

ഉചിതമാംവണ്ണമുള്ള നടപ്പ് (2)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 4:12 പുറത്തുള്ളവരോട് ഉചിതമാംവണ്ണം നിങ്ങൾ നടക്കേണ്ടതിനും ഒന്നിനും കുറവില്ലാതിരിക്കേണ്ടതിനും തന്നെ.
1 കൊരി 14:40 എന്നാൽ സകലവും ഉചിതമായും ക്രമമായും ചെയ്യണം.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] വാക്യം 12-ൽ, ഉചിതമാംവണ്ണം നടക്കുവാൻ പൗലൊസ് നമ്മോട് ആജ്ഞാപിക്കുന്നു. വിചിത്രമോ പ്രത്യേകതയുള്ളതോ ആയ രീതിയിൽ നാം നടക്കരുത്. മറ്റുള്ളവരുടെ ദൃഷ്ടിയിൽ നമ്മുടെ നടപ്പ് വളരെ ഉചിതമായതായിരിക്കണം. ഇന്ന് യൗവനക്കാർ പ്രത്യേകതയുള്ളവരായിരിക്കുവാൻ ഇഷ്ടപ്പെടുന്നു. തങ്ങൾ എത്രത്തോളം പ്രത്യേകതയുള്ളവരാകുന്നുവോ അത്രയും നല്ലത് എന്ന് ചിലർ കരുതുന്നു. പ്രത്യേകതയുള്ളവരായിരിക്കുന്നതിലൂടെ അവർ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നു. നാമോ സ്വാഭാവികവും ഉചിതമാംവണ്ണവും സാധാരണവുമായ രീതിയിൽ നടക്കണം. എന്നിരുന്നാലും, അങ്ങനെ ചെയ്യുമ്പോൾ നാം യാതൊരു ചട്ടങ്ങളെയോ നിയമങ്ങളെയോ പിന്തുടരുകയല്ല വേണ്ടത്. നാം കർത്താവിനെ സ്നേഹിക്കുവാനും, അവനെ ജീവിക്കുവാനും, അവന്റെ ഹൃദയത്തിനൊത്ത് നടക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ, നാം ചെയ്യുന്ന എല്ലാറ്റിലും സാധാരണക്കാരും ഉചിതമാംവണ്ണമുള്ളവരും ആയിരിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്ന ഒന്നിനെക്കുറിച്ച് നമ്മുടെ ആഴമേറിയ അന്തരംഗത്തിൽ നാം ബോദ്ധ്യമുള്ളവരാകും എന്ന് ഞാൻ വിശ്വസിക്കുന്നു. നാം വാഹനം ഓടിക്കുന്ന രീതിയിലും, നമ്മുടെ മുടി വിന്യസിക്കുന്ന രീതിയിലും, നാം ധരിക്കുന്ന വസ്ത്രങ്ങളിലും, മറ്റ് എല്ലാ കാര്യങ്ങളിലും ഉചിതമാംവണ്ണമുള്ളവരായിരിക്കുവാൻ നാം ആഗ്രഹിക്കും. ഒരു പ്രത്യേക രീതിയിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതൊന്നും ഉചിതമാംവണ്ണമുള്ളതല്ല. നാം ഉചിതമാംവണ്ണമായ രീതിയിൽ പെരുമാറുകയും നടക്കുകയും വേണം. പ്രത്യേകമായി, പുറത്തുള്ളവരോട്, പുറത്തുള്ളവരോട് [അവിശ്വാസികളോട്] നാം ഉചിതമാംവണ്ണം നടക്കണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

A Becoming Walk (2)

Bible Verses

1 Thes 4:12 That you may walk becomingly toward those outside and may have need of nothing.
1 Cor 14:40 But all things must be done becomingly and in order.

Words of Ministry

[Part 2 of 2] In verse 12 Paul charges us to walk becomingly. We should not walk in a way that is strange or peculiar. In the eyes of others, our walk should be very becoming. Today young people like to be peculiar. Some think that the more peculiar they are, the better it is. By being peculiar they attract the attention of others. We, however, should conduct ourselves in a way that is normal, becoming, and ordinary. However, in so doing we are not following any code or regulations. I believe that if we desire to love the Lord, to live Him, to walk according to His heart, deep within we shall sense something requiring us to be normal and becoming in all we do. In the way we drive, in the way we wear our hair, in the clothes we wear, and in all other things, we shall want to be becoming. Anything that attracts the attention of others in a peculiar way is not becoming. We need to behave and walk becomingly. In particular, we must walk becomingly toward those outside, toward the outsiders [unbelievers].

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page