top of page

2026 ഓഗസ്റ്റ് 10

പുനരുത്ഥാനവും ഉൾപ്രാപണവും

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 4:13 എന്നാൽ സഹോദരന്മാരേ, പ്രത്യാശയില്ലാത്ത ശേഷമുള്ളവരെപ്പോലെ നിങ്ങളും ദുഃഖിക്കാതിരിക്കേണ്ടതിന്, നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങൾ അജ്ഞരായിരിക്കുവാൻ ഞങ്ങൾ ഇച്ഛിക്കുന്നില്ല.
വാ. 16 എന്തുകൊണ്ടെന്നാൽ കർത്താവ്... സ്വർഗത്തിൽ നിന്ന് ഇറങ്ങിവരുകയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.
വാ. 17 പിന്നെ ജീവനോടിരിക്കുന്ന, ശേഷിച്ചവരായ നാം, ആകാശത്തിൽ കർത്താവിനെ കണ്ടുമുട്ടുവാൻ ഒന്നിച്ച് അവരോടൊപ്പം മേഘങ്ങളിൽ എടുക്കപ്പെടും; അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കും.

ശുശ്രൂഷയിലെ വചനങ്ങൾ

ഇന്ന് നാം സഭയ്ക്കുവേണ്ടി ഒരു വിശുദ്ധ ജീവിതം ജീവിക്കുന്നു. കർത്താവ് തന്റെ മടങ്ങിവരവ് വൈകിപ്പിക്കുകയാണെങ്കിൽ, നാം എല്ലാവരും ഒടുവിൽ "നിദ്രകൊള്ളും," അഥവാ ശാരീരികമായി മരിക്കും. മരിച്ച എല്ലാ വിശ്വാസികളും പുനരുത്ഥാനത്തിനായി കാത്തിരിക്കുകയാണ്. കർത്താവായ യേശുവിന്റെ മടങ്ങിവരവുവരെ നാം ജീവിക്കുകയാണെങ്കിൽ, നമുക്ക് പുനരുത്ഥാനം ആവശ്യമായി വരില്ല. എങ്കിലും, നമുക്ക് അപ്പോഴും ഉൾപ്രാപണം ആവശ്യമായിരിക്കും. എന്നുതന്നെയുമല്ല, മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുകയും ഉൾപ്രാപണം ചെയ്യപ്പെടുകയും വേണം. അതിനാൽ, ഉൾപ്രാപണം എന്നത് യഥാർത്ഥത്തിൽ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ അവസാനമാണ്. ഇതിനർത്ഥം നമ്മുടെ ജീവിതത്തിന്റെ പൂർത്തീകരണം മരണമോ പുനരുത്ഥാനമോ അല്ല—അത് ഉൾപ്രാപണമാണ്. തിരുവെഴുത്തുകളിൽ ഉൾപ്രാപണം എന്നൊരു വാക്കില്ല, എന്നാൽ ഉൾപ്രാപണത്തെക്കുറിച്ചുള്ള ഒരു ചിന്ത അവിടെയുണ്ട്. ക്രിസ്തീയ ഉപദേഷ്ടാക്കൾ ഉപയോഗിക്കുന്നതുപോലെ, ഉൾപ്രാപണം എന്ന വാക്കിന്റെ അർത്ഥം ഹാനോക്കിനും ഏലീയാവിനും സംഭവിച്ചതുപോലെ എടുക്കപ്പെടുക എന്നതാണ് (ഉല്പ. 5:24; 2 രാജാ. 2:1, 11). മത്തായി 24:40-41; ലൂക്കൊസ് 17:34-36; 21:36... എന്നിവയെല്ലാം ഉൾപ്രാപണത്തെയാണ്, അതായത് വിശ്വാസികളെ സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പുതിയ നിയമത്തിൽ ഉൾപ്രാപണം ഒരു പ്രധാന വിഷയമാണ്. [1 തെസ്സലൊനീക്യർ] 4:13-18-ൽ പൗലോസ് ഇതിനെക്കുറിച്ച് പൊതുവായ, പ്രാരംഭപരമായ ഒരു രീതിയിൽ മാത്രമാണ് സംസാരിക്കുന്നത്. മരിച്ചുപോയവരും പുനരുത്ഥാനം ചെയ്യപ്പെട്ടവരുമായ ആ വിശ്വാസികളോടൊപ്പം ജീവനോടിരിക്കുന്നവർ ആകാശത്തിൽ കർത്താവിനെ കണ്ടുമുട്ടുന്നതിലേക്ക് ഒന്നിച്ച് എടുക്കപ്പെടും എന്ന് അവൻ നമ്മോട് പറയുന്നു. സഭജീവിതത്തിനായുള്ള ഒരു വിശുദ്ധ ജീവിതമായ, ക്രിസ്തീയ ജീവിതത്തിന്, ഒരു പ്രത്യാശയുണ്ട് എന്ന വസ്തുതയാൽ അവരിൽ മതിപ്പുളവാക്കുവാൻ അവൻ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ജീവിതം വീണുപോയ മനുഷ്യരാശിയുടെ പ്രത്യാശയില്ലാത്ത ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ക്രിസ്തീയ ജീവിതത്തിന്റെ പ്രത്യാശ കർത്താവിന്റെ മടങ്ങിവരവാണ്, ഈ പ്രത്യാശയിൽ പുനരുത്ഥാനവും ഉൾപ്രാപണവും ഉൾപ്പെടുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Resurrection and Rapture

Bible Verses

1 Thes 4:13 But we do not want you to be ignorant, brothers, concerning those who are sleeping, that you would not grieve even as also the rest who have no hope.
v. 16 Because the Lord Himself...will descend from heaven, and the dead in Christ will rise first.
v. 17 Then we who are living, who are left remaining, will be caught up together with them in the clouds to meet the Lord in the air; and thus we will be always with the Lord.

Words of Ministry

Today we are living a holy life for the church. If the Lord delays His coming back, we all shall eventually "sleep," that is, die physically. All the believers who have died are waiting for resurrection. If we live until the coming back of the Lord Jesus, we shall not need resurrection. However, we shall still need rapture. Furthermore, those who have died will need to be resurrected and raptured as well. Rapture, therefore, is actually the end of our life on earth. This means that the conclusion of our life is neither death nor resurrection--it is rapture. In the Scriptures there is not such a word as rapture, but the thought of rapture is there. As used by Christian teachers, the word rapture means to be taken away, as what happened to Enoch and Elijah (Gen. 5:24; 2 Kings 2:1, 11). Matthew 24:40- 41; Luke 17:34-36; 21:36... all refer to rapture, to the taking up of the believers to the heavens. In the New Testament the rapture is an important subject. In [1 Thessalonians] 4:13-18 Paul speaks of it only in a general, elementary way. He tells us that the living, together with those believers who have died and have been resurrected, will be caught up to a meeting of the Lord in the air. He wants to impress them with the fact that the Christian life, which is a holy life for the church life, has a hope. Therefore, this life is absolutely different from the hopeless life of fallen mankind. The hope of the Christian life is the Lord's coming back, and this hope includes resurrection and rapture.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page