top of page

2026 ഓഗസ്റ്റ് 12

യുദ്ധത്തിൽ ഉണർന്നിരിക്കുന്നത് (1)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:5 നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ പുത്രന്മാരും പകലിന്റെ പുത്രന്മാരുമല്ലോ. നാം രാത്രിയുടെയും ഇരുട്ടിന്റെയും അല്ല.
വാ. 6 അതിനാൽ ശേഷമുള്ളവരെ പോലെ ഉറങ്ങാതെ, നമുക്ക് ഉണർന്നും സുബോധത്തോടെയുമിരിക്കാം.
വാ. 7 എന്തെന്നാൽ ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു, മത്തുപിടിക്കുന്നവർ രാത്രിയിൽ മത്തുപിടിക്കുന്നു;
വാ. 8 എന്നാൽ നാം പകലിനുള്ളവരായതിനാൽ, വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർകവചവും, ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ട് സുബോധമുള്ളവരായിരിക്കാം.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] നാലാം അധ്യായത്തിൽ, കർത്താവിന്റെ വരവിങ്കൽ നാം എടുക്കപ്പെടുമെന്ന് എന്ന് നമ്മോട് പറഞ്ഞുകൊണ്ട്, ഈ പ്രത്യാശയാൽ [കർത്താവിന്റെ മടങ്ങിവരവിലുള്ള പ്രത്യാശയാൽ] പൗലോസ് നമ്മെ ആശ്വസിപ്പിക്കുന്നു എന്ന് നാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കർത്താവിനെ ആകാശത്തിൽ കണ്ടുമുട്ടുവാൻ നാം ഹർഷോന്മാദത്തിന്റെ ഒരു അവസ്ഥയിലേക്ക് മാറ്റപ്പെടും. എന്നിരുന്നാലും, ഈ പ്രത്യാശയ്ക്ക് ഉണർന്നിരിക്കുന്നതിന്റെയും സുബോധത്തിന്റെയും ഒരു ജീവിതം ആവശ്യമാണ്. കർത്താവിന്റെ വരവിനായി കാത്തിരിക്കുവാൻ നമുക്ക് ഉണർന്നും സുബോധത്തോടെയുമായിരിക്കുന്ന ഒരു ജീവിതം ആവശ്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കർത്താവിന്റെ മടങ്ങിവരവിലുള്ള നമ്മുടെ പ്രത്യാശ നാം വ്യായാമം ചെയ്യുമ്പോൾ, നമുക്കൊരു ഉണർന്നിരിക്കുന്ന ജീവിതവും സുബോധത്തോടെയുള്ള ജീവിതവും ആവശ്യമാണ്. ഇവിടെ ഉണർന്നിരിക്കുക എന്നത് ഒരു യുദ്ധവുമായി, ഒരു പോരാട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില പതിപ്പുകൾ യുദ്ധവുമായി ബന്ധപ്പെട്ട ഒരു വാക്കാകുന്ന ജാഗ്രത എന്ന വാക്ക് ഉപയോഗിക്കുന്നു. ഒരു പോരാട്ടത്തിലുള്ള ഭടന്മാർ ഉണർന്നിരിക്കുന്നവരും, ജാഗ്രതയുള്ളവരുമായിരിക്കേണ്ടതുണ്ട്. ഉണർന്നിരിക്കുക എന്നത് പോരാട്ടത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത 8-ാം വാക്യത്തിൽ പൗലോസ് മാർകവചത്തെയും ശിരസ്ത്രത്തെയും കുറിച്ച് പരാമർശിക്കുന്നതിലൂടെ സ്ഥിരീകരിക്കപ്പെടുന്നു. മാർകവചവും ശിരസ്ത്രവും സാധാരണ വസ്ത്രങ്ങളല്ല. അവ, തീർച്ചയായും, പോരാട്ടത്തിൽ ഭടന്മാർ ഉപയോഗിക്കുന്ന സർവായുധവർഗ്ഗത്തിന്റെ ഭാഗമാകുന്നു. അതിനാൽ, ഉണർന്നിരിക്കുന്നവരും, സുബോധത്തോടെയുമായിരിക്കുന്നവരും എന്ന പൗലോസിന്റെ ധാരണ പോരാട്ടത്തോട്, അഥവാ യുദ്ധത്തോട് ബന്ധപ്പെട്ടിരിക്കുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Watchfulness in a Battle (1)

Bible Verses

1 Thes 5:5 For you are all sons of light and sons of the day. We are not of the night nor of darkness.
v. 6 So then let us not sleep, as the rest do, but let us watch and be sober.
v. 7 For those who sleep, sleep during the night, and those who get drunk are drunk during the night;
v. 8 But since we are of the day, let us be sober, putting on the breastplate of faith and love and a helmet, the hope of salvation.

Words of Ministry

[Part 1 of 3] We have pointed out that in chapter four Paul comforts us with this hope [hope in the Lord's coming back], telling us that at the Lord's coming we shall be raptured. We shall be transported into a state of ecstasy to meet with the Lord in the air. However, this hope requires a living of watchfulness and soberness. We need a life of watchfulness and soberness in order to wait for the Lord's coming. In other words, as we exercise our hope in the Lord's coming back, we need a watching life and a sober life. Watchfulness here is related to a battle, a fighting. Some versions use the word vigilant, a word related to warfare. Soldiers in a battle need to be watchful, vigilant. The fact that watchfulness is related to fighting is confirmed by Paul's mention of the breastplate and helmet in verse 8. A breastplate and helmet are not ordinary items of dress. They are, of course, part of the armor used by soldiers in fighting. Paul's concept of being watchful and sober, therefore, is related to fighting, to warfare. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page