top of page

2026 ഓഗസ്റ്റ് 15

പ്രബോധിപ്പിക്കുന്നത്, പ്രോത്സാഹിപ്പിക്കുന്നത്, താങ്ങുന്നത്, ദീർഘക്ഷമയുണ്ടായിരിക്കുന്നത് (1)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:11 അതുകൊണ്ട് നിങ്ങൾ ചെയ്യുന്നതുപോലെ, അന്യോന്യം ആശ്വസിപ്പിക്കുകയും, ഒരുവൻ മറ്റൊരുവനെ കെട്ടുപണിയുകയും ചെയ്യുവിൻ.
വാ. 14 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്, ക്രമം കെട്ടവരെ അനുശാസിക്കുവിൻ, മനോബലമില്ലാത്തവരെ സാന്ത്വനിപ്പിക്കുവിൻ, ബലഹീനരെ താങ്ങുവിൻ, എല്ലാവരോടും ദീർഘക്ഷമയുള്ളവരാകുവിൻ.
എഫെ 4:2 സകല താഴ്മയോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ, അന്യോന്യം സ്നേഹത്തിൽ വഹിച്ചുകൊണ്ട്,

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] വാക്യം 14-ൽ മനോബലമില്ലാത്തവരെയും സാന്ത്വനിപ്പിക്കുവാൻ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അക്ഷരാർത്ഥത്തിൽ, മനോബലമില്ലാത്തവർ എന്നതിനുള്ള യവന പദം "ചെറിയ ദേഹിയുള്ളവർ" എന്നാണ്. ഇത് മനസ്സ്, ഇച്ഛ, വികാരം എന്നിവയുടെ കാര്യശേഷിയിൽ ഇടുങ്ങിയതും ബലഹീനവുമായിരിക്കുന്നതിനെ സൂചിപ്പിക്കുന്നു. ചെറു-ദേഹിയുള്ളവർക്ക് കഷ്ടപ്പാടുകളോ ബുദ്ധിമുട്ടുകളോ വഹിക്കുവാനുള്ള വളരെ പരിമിതമായ കാര്യശേഷി മാത്രമേയുള്ളൂ. വിശുദ്ധന്മാരുടെ ഇടയിൽ അത്തരം ഒരു ചെറിയ ദേഹിയോടെ ജനിച്ച ചിലരുണ്ട്. അവരെ ആശ്വസിപ്പിക്കേണ്ടതുണ്ട്, സാന്ത്വനിപ്പിക്കേണ്ടതുണ്ട്. വാക്യം 14-ൽ ബലഹീനരെ താങ്ങുവാൻ പൗലൊസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ബലഹീനർ എന്നത് പൊതുവായി ബലഹീനരായവരെ സൂചിപ്പിക്കുന്നു, അവർ തങ്ങളുടെ ആത്മാവിലോ, ദേഹിയിലോ, ശരീരത്തിലോ ബലഹീനരായിരിക്കാം, അല്ലെങ്കിൽ വിശ്വാസത്തിൽ ബലഹീനരായിരിക്കാം. നമ്മുടെ ഇടയിലുള്ള ചില വിശുദ്ധന്മാർ ബലഹീനരാണ്. അവർ ശരീരത്തിലോ ആത്മാവിലോ ബലഹീനരായിരിക്കാം, ഹൃദയത്തിലോ ഇച്ഛയിലോ ബലഹീനരായിരിക്കാം. ചിലർ തങ്ങളുടെ വിശ്വാസത്തിൽ ബലഹീനരാണ് അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിൽ ബലഹീനരാണ്. ഈ ബലഹീനരെ നാം എന്ത് ചെയ്യണം? പൗലൊസിന്റെ വാക്കിൻപ്രകാരം, നാം അവരെ താങ്ങണം. വാക്യം 14-ൽ എല്ലാവരോടും ദീർഘക്ഷമയുള്ളവരായിരിക്കുവാൻ പൗലൊസ് നമ്മെ പ്രബോധിപ്പിക്കുന്നു. ഒരു സ്ഥലം സഭയിൽ, അനുശാസന ആവശ്യമുള്ള ചില ക്രമംകെട്ടവരും, സാന്ത്വനം ആവശ്യമുള്ള ചെറു ദേഹിയുള്ള ചിലരും, താങ്ങിനിർത്തൽ ആവശ്യമുള്ള ചില ബലഹീനരും കൂടാതെ, എല്ലാ അവയവങ്ങളും ഏതെങ്കിലും വിധത്തിൽ ഒരു പ്രശ്നമായിരിക്കാമെന്നും അവർക്ക് നമ്മുടെ ദീർഘക്ഷമ ആവശ്യമാണെന്നും ഇത് സൂചിപ്പിക്കുന്നു. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Admonishing, Encouraging, Upholding, and Longsuffering (1)

Bible Verses

1 Thes 5:11 Therefore comfort one another, and build up each one the other, even as you also do.
v. 14 And we exhort you, brothers, Admonish the disorderly, console the fainthearted, sustain the weak, be long-suffering toward all.
Eph 4:2 With all lowliness and meekness, with long- suffering, bearing one another in love.

Words of Ministry

[Part 1 of 2] In verse 14 Paul also encourages us to console the fainthearted. Literally, the Greek word for fainthearted is "of little soul." It refers to being narrow and weak in the capacity of mind, will, and emotion. Those who are little- souled have a very limited capacity to bear sufferings or difficulties. Among the saints there are some who are born with such a small soul. They need to be comforted, consoled. In verse 14 Paul also encourages us to uphold the weak. The weak here probably refers to the weak ones in general, who are weak either in their spirit, soul, or body, or weak in faith. Some saints among us are weak. They may be weak in body or in spirit, weak in heart or in will. Some are weak in their faith or weak in praying. What shall we do with these weak ones? According to Paul's word, we need to uphold them. In verse 14 Paul exhorts us to be longsuffering toward all. This implies that in a local church, besides some being disorderly who need admonishing, some being of little soul who need consolation, and some being weak who need upholding, all the members may be a problem in some way and need our longsuffering toward them. [continued tomorrow]

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page